സ്റ്റാര്‍ മാജിക്കും പാടാത്ത പൈങ്കിളിയും വിട്ട് അനുക്കുട്ടി ബിഗ് ബോസിലേക്കോ? രസകരമായ മറുപടി ഇങ്ങനെ

മിനിസ്‌ക്രീന്‍ പ്രേക്ഷകര്‍ക്ക് സുപരിചിതയായി മാറിയ താരങ്ങളിലൊരാളാണ് അനുമോള്‍. സ്റ്റാര്‍ മാജിക്കിലും സീരിയലുകളിലുമായി സജീവമാണ് അനു. സോഷ്യല്‍ മീഡിയയില്‍ സജീവമായ അനുവിനെക്കുറിച്ചുള്ള വിശേഷങ്ങളെല്ലാം പെട്ടെന്ന് തന്നെ വൈറലായി മാറാറുമുണ്ട്. അനുവിന്റെ വിവാഹത്തെക്കുറിച്ചുള്ള റിപ്പോര്‍ട്ടുകളായിരുന്നു അടുത്തിടെ പ്രചരിച്ചത്. പ്രചരിക്കുന്ന വാര്‍ത്ത ശരിയല്ലെന്ന് വ്യക്തമാക്കി താരമെത്തിയിരുന്നു. ഇതോടെയായിരുന്നു ആരാധകര്‍ക്ക് ആശ്വാസമായത്.

സ്റ്റാര്‍ മാജിക്കിലെ പ്രധാന താരങ്ങളിലൊരാളായ തങ്കച്ചനുമായി അനു പ്രണയത്തിലാണെന്ന വിവരങ്ങളായിരുന്നു ഇടക്കാലത്ത് പ്രചരിച്ചത്. തങ്കു ചേട്ടനെപ്പോലെയാണെന്ന് വ്യക്തമാക്കി അനു എത്തിയിരുന്നു. ബിഗ് ബോസ് സീസണ്‍ 3 ല്‍ അനുവും മത്സരിച്ചേക്കുമെന്ന റിപ്പോര്‍ട്ടുകളായിരുന്നു അടുത്തിടെ പ്രചരിച്ചത്. മോഹന്‍ലാല്‍ നയിക്കുന്ന ബിഗ് ബോസ് 3 അണിയറയില്‍ ഒരുങ്ങുകയാണ്. ആരൊക്കെയാണ് മത്സരാര്‍ത്ഥികളായെത്തുന്നതന്നെ തരത്തിലുള്ള ചര്‍ച്ചകളും സജീവമാണ്. ടൈംസ് ഓഫ് ഇന്ത്യയ്ക്ക് നല്‍കിയ അഭിമുഖത്തിനിടയിലായിരുന്നു അനു ബിഗ് ബോസിനെക്കുറിച്ച് പ്രതികരിച്ചത്.

അനുക്കുട്ടി

അനുക്കുട്ടി

സിനിമയിലും സീരിയലിലും സോഷ്യല്‍ മീഡിയയിലൂടെയുമൊക്കെയായി പ്രേക്ഷകര്‍ക്ക് സുപരിചിതരായി മാറിയ നിരവധി താരങ്ങളുടെ പേരുകളാണ് ബിഗ് ബോസുമായി ബന്ധപ്പെട്ട് ഉയര്‍ന്നുകേള്‍ക്കുന്നത്. റിമി ടോമി, സുചിത്ര നായര്‍, വിന്‍സി അലോഷ്യസ്, ദിയ കൃഷ്ണ, അനാര്‍ക്കലി മരക്കാര്‍, അനു കെ അനിയന്‍ തുടങ്ങി നിരവധി പേരായിരുന്നു ബിഗ് ബോസ് പ്രവേശനം നിഷേധിച്ച് എത്തിയത്. ബിഗ് ബോസിലേക്ക് തങ്ങളില്ലെന്ന് താരങ്ങള്‍ പറഞ്ഞതോടെ അടുത്ത താരങ്ങളെക്കുറിച്ചുള്ള ചര്‍ച്ചകളിലാണ് പ്രേക്ഷകര്‍.

ബിഗ് ബോസിലേക്കോ?

ബിഗ് ബോസിലേക്കോ?

ബിഗ് ബോസിലേക്ക് അനു വരുന്നുണ്ടോയെന്നായിരുന്നു ആരാധകര്‍ക്ക് അറിയേണ്ടത്. ഒരുപാട് പേർഇതേ ചോദ്യം ചോദിക്കുന്നുണ്ടെന്ന് താരം പറയുന്നു. എല്ലാ ദിവസവും മെസ്സേജുകൾ വരുന്നുണ്ട്. ഒരുകൂട്ടം ആളുകൾ പോകരുതേ എന്ന് പറയുമ്പോൾ മറ്റു ചിലർ പോകണം എന്ന് പറയുന്നു. എന്തായാലും ഞാൻ ബിഗ് ബോസ്സിൽ ഉണ്ട് എന്നത് ഒരു ഫേക്ക് ന്യൂസ് ആണ്. ഞാൻ പോകുന്നില്ല, ബിഗ് ബോസ് ടീം എന്നെ സമീപിച്ചിട്ടുമില്ലെന്നുമായിരുന്നു താരത്തിന്‍റെ മറുപടി.

 നോക്കിയേനെ

നോക്കിയേനെ

ബിഗ് ബോസില്‍ ക്ഷണം കിട്ടിയിരുന്നുവെങ്കിൽ ഒരു കൈ നോക്കിയേനെയെന്ന് അനു പറയുന്നു, ഞാൻ ഞാനായിത്തന്നെ നിന്ന് ആ വീടിന്റെ വൈബ് ആസ്വദിച്ചേനെ. എപ്പോഴും വഴക്കും ബഹളവും ഒക്കെ ആണെങ്കിലും, അപരിചിതരായ ഒരു കൂട്ടം ആളുകൾ ഒരു കുടുംബം പോലെ 100 ദിവസം ഒരു വീട്ടിൽ കഴിയുക, അതെനിക്ക് ഇഷ്ടപ്പെട്ട ഒരു പരിപാടിയാണായിരുന്നു താരത്തിന്‍റെ മറുപടി.

Recommended Video

രജിത് കുമാര്‍ വീണ്ടും ബിഗ്‌ബോസിലേക്കോ ? | FilmiBeat Malayalam
സീരിയലില്‍

സീരിയലില്‍

ഏഷ്യാനെറ്റില്‍ സംപ്രേഷണം ചെയ്തുവരുന്ന പാടാത്ത പൈങ്കിളിയില്‍ അഭിനയിച്ച് വരികയാണ് അനു. സ്റ്റാര്‍ മാജിക്കിലും സജീവമാണ് താരം. ദേവയുടെ സഹോദരിയായ അവന്തികയായാണ് പരമ്പരയില്‍ താരമെത്തുന്നത്. ചേട്ടനും കണ്‍മണിക്കും ശക്തമായ പിന്തുണ നല്‍കുന്ന സഹോദരിയായുള്ള വരവിന് മികച്ച സ്വീകാര്യതയാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X