എന്റെ കാമുകന്‍ എന്ന പേരില്‍ വന്ന ചിത്രം സുഹൃത്തിന്റേതാണ്; വിവാഹവുമായി ബന്ധപ്പെട്ട വാര്‍ത്തകളെ കുറിച്ച് അനു

സീരിയലുകളിലൂടെയാണ് തുടക്കമെങ്കിലും സ്റ്റാര്‍ മാജിക്കിലൂടെ ശ്രദ്ധേയായ നടിയാണ് അനുക്കുട്ടി. കുട്ടിത്തം ഇന്നും കാത്ത് സൂക്ഷിക്കുന്ന അനുവിന് ഒരുപാട് ആരാധക പിന്തുണയുമുണ്ട്. അടുത്തിടെ അനു വിവാഹിതയാവുകയാണെന്നും പ്രണയം വെളിപ്പെടുത്തിയെന്നുമൊക്കെ വാര്‍ത്തകള്‍ വന്നിരുന്നു. സോഷ്യല്‍ മീഡിയയിലൂടെ നടി പങ്കുവെച്ച ഒരു ചിത്രവുമായി ബന്ധപ്പെട്ടാണ് വാര്‍ത്തകള്‍ പ്രചരിച്ചത്.

സത്യത്തില്‍ തന്റെ വിവാഹം ഉറപ്പിച്ചിട്ടില്ലെന്നും ഒരു ചിത്രം ഇങ്ങനെ പ്രചരിപ്പിക്കേണ്ട ആവശ്യമെന്താണെന്നും ചോദിക്കുകയാണ് അനു. മനോരമ ഓണ്‍ലൈന് നല്‍കിയ പ്രതികരണത്തിലൂടെയാണ് വ്യാജ വാര്‍ത്തയെ കുറിച്ചും അതുണ്ടാക്കുന്ന മാനസിക ബുദ്ധിമുട്ടുകളെ കുറിച്ചും നടി സൂചിപ്പിച്ചത്.

വിവാഹം ഉടനില്ലെന്ന് അനുക്കുട്ടി

ചില ഓണ്‍ലൈന്‍ മീഡിയകള്‍ എന്റെ വിവാഹ വാര്‍ത്ത വ്യാപകമായി പ്രചരിപ്പിക്കുന്നുണ്ട്. എന്റെ കാമുകന്‍ എന്ന പേരില്‍ സുഹൃത്തിന്റെ ചിത്രമാണ് പ്രചരിപ്പിക്കുന്നത്. എന്റെ വിവാഹം ഇനിയും തീരുമാനിച്ചിട്ടില്ല. ഞാന്‍ ആരുമായിട്ടും പ്രണയത്തിലുമല്ല. തിരക്കുകള്‍ക്കിടയില്‍ പ്രണയിക്കാനൊട്ട് സമയവുമില്ലെന്നാണ് അനു പറയുന്നത്. സോഷ്യല്‍ മീഡിയ പേജിലൂടെ പങ്കുവെച്ച ഒരു ചിത്രമെടുത്ത് അതെന്റെ കാമുകനാണ്. ഞങ്ങള്‍ വിവാഹിതരായി എന്നൊക്കെ പ്രചരിപ്പിക്കുന്നതിന്റെ യുക്തി എന്താണെന്ന് മനസിലാകുന്നില്ല.

വിവാഹം ഉടനില്ലെന്ന് അനുക്കുട്ടി

സാധാരണഗതിയില്‍ ഇത്തരം പ്രചരണങ്ങള്‍ മുഖവിലയ്ക്ക് എടുക്കാറില്ല. എന്നാല്‍ എന്റെ സുഹൃത്തിന് ഇതിലൂൂടെ ഉണ്ടായ ബുദ്ധിമുട്ടുകള്‍ കാരണമാണ് ഞാന്‍ ലൈവില്‍ വന്നത്. അദ്ദേഹത്തിന് വിവാഹം ആലോചിക്കുന്ന സമയമാണിത്. ഇതിനിടയിലാണ് എന്റെ കാമുകനാണ്, ഞങ്ങള്‍ വിവാഹിതരാണ് എന്നൊക്കെയുള്ള പ്രചരണം ഉണ്ടാകുന്നത്. ഇതേ തുടര്‍ന്ന് അദ്ദേഹത്തെ ബന്ധുക്കളും സുഹൃത്തുക്കളുമെല്ലാം വിളിച്ച് കൊണ്ടിരിക്കുകയാണ്. സമൂഹ മാധ്യമത്തില്‍ പങ്കുവെച്ച സാധാരണയൊരു ചിത്രമാണ് ഇങ്ങനെ വൈറലാവുന്നതെന്ന് ഓര്‍ക്കണം.

വിവാഹം ഉടനില്ലെന്ന് അനുക്കുട്ടി

ഇത്തരം വീഡിയോസ് ആളുകള്‍ കാണാനും അതിലൂടെ വരുമാനം ഉണ്ടാക്കാനുമാണ് ചിലര്‍ ഇങ്ങനെയൊക്കെ ചെയ്യുന്നതെന്ന് അറിയാം. പക്ഷേ മറ്റുള്ളവരുടെ ജീവിതം വച്ചിട്ടല്ല കളിക്കേണ്ടത്. മുന്‍പും സമാനമായ അനുഭവം ഉണ്ടായിട്ടുണ്ടെന്ന് കൂടി നടി വ്യക്തമാക്കിയിരുന്നു. എന്റെ ചിത്രമെടുത്ത് അതില്‍ സിന്ദൂരം വരച്ച് ചേര്‍ത്ത് ഞാന്‍ വിവാഹിതയായി എന്ന് പ്രചരിപ്പിച്ചു. ആ വീഡിയോയ്ക്ക് പത്ത് ലക്ഷം കാഴ്ചക്കാരെ കിട്ടി. അത് വ്യാജമാണെന്ന് വീഡിയോയ്ക്ക് താഴെ ഞാന്‍ തന്നെ കമന്റിട്ടിരുന്നു. എന്നാല്‍ ഇതുവരെ ആ വീഡിയോ നീക്കം ചെയ്യാന്‍ അവര്‍ തയ്യാറായിട്ടില്ല.

Recommended Video

Azeez Nedumanagd about colourism in comedy programs | FilmiBeat Malayalam
 വിവാഹം ഉടനില്ലെന്ന് അനുക്കുട്ടി

എന്നെ മാത്രം ബാധിക്കുന്ന പ്രശ്‌നമാണെങ്കില്‍ ഞാനത് കാര്യമാക്കില്ലായിരുന്നു. ഒന്നിച്ച് ഫോട്ടോ എടുക്കുന്നത് തെറ്റാണോ? അങ്ങനെ ഫോട്ടോ എടുത്താല്‍ തന്നെ അത് എന്റെ കാമുകനാണെന്ന് പറയുന്നത് എങ്ങനെയാണ്. ദയവ് ചെയ്ത് ഇത്തരം പ്രചരണങ്ങള്‍ നിര്‍ത്തണം. ഇതൊക്കെ ചെയ്യുന്നവര്‍ ഞങ്ങളും മനുഷ്യരാണെന്ന് മനസിലാക്കണം. ഒരു നടിയായത് കൊണ്ട് എന്നെ കുറിച്ച് എന്തും പ്രചരിപ്പിക്കാമെന്ന് കരുതരുതമെന്നും അനു പറയുന്നു.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X