എനിക്കും നിന്നെപ്പോലൊരു മോളുണ്ട്, എപ്പോഴും എന്നെ വിളിക്കും, സനയെ ചേർത്ത് പിടിച്ച് ബിനു അടിമാലി

മലയാളി പ്രേക്ഷകരുടെ പ്രിയപ്പെട്ട ടെലിവിഷിൻ ഷോയാണ് സ്റ്റാർ മാജിക്. മിനിസ്ക്രീൻ താരങ്ങളും കോമിഡി താരങ്ങളുമാണ് ഇതിൽ പങ്കെടുക്കുന്നത്. കേവലം ഒരു ഗെയിം ഷോ മാത്രമല്ല സ്റ്റാർമാജിക്. താരങ്ങൾക്ക് അവരുടെ കഴിവുകൾ പ്രദർശിപ്പിക്കാനുമുളള അവസരം ഷോയിലൂടെ ലഭിക്കുന്നുണ്ട്.

binu adimali

മിമിക്രി ഷോകളിലൂടേയും പരിപാടികളിലൂടേയും പ്രേക്ഷകരുടെ പ്രിയങ്കരനായി മാറിയ താരമാണ് ബിനു അടിമാലി. ഹാസ്യവേദികളിലൂടെയാണ് നടൻ എത്തിയതെങ്കിലും പ്രേക്ഷകർക്ക് സുപരിചിതനാവുന്നത് സ്റ്റാർ മാജിക്കിലൂടെയാണ്. കുട്ടികളും കുടുംബപ്രേക്ഷകരും ഒരുപോലെ ഇഷ്ടപ്പെടുന്ന താരമാണ് ബിനു അടിമാലി. ഇപ്പോഴിത സോഷ്യൽ മീഡിയയിൽ വൈറൽ ആകുന്നത് മകളെ കുറിച്ച് താരം പറഞ്ഞ ഹൃദയസ്പർശിയായ വാക്കുകളാണ്. ഡൗണ്‍ സിന്‍ഡ്രോം ബാധിച്ച സന മോൾ സ്റ്റാർ മാജിക് വേദിയിൽ എത്തിയപ്പോഴാണ് തന്റെ മകളെ കുറിച്ച് നടൻ വികാരഭരിതനായത്.

നിന്നെപ്പോലൊരു മോള്‍ എനിക്കുമുണ്ട്, ഭാര്യ വിളിക്കുന്നതിനേക്കാളും കൂടുതല്‍ എന്നെ വിളിച്ച് കാര്യങ്ങള്‍ തിരക്കുന്നത് അവളാണ്, ഇപ്പോഴും എന്റെ കൂടെയാണ് അവള്‍ കിടക്കുന്നത് എന്ന് പറഞ്ഞ് വികാരഭരിതനാവുകയായിരുന്നു ബിനു അടിമാലി. പൊതുവെ ചിരിച്ചും ചിരിപ്പിച്ചും കാണാറുള്ള ബിനു അടിമാലിയെ ഇങ്ങനെയൊരു അവസ്ഥയില്‍ കണ്ടപ്പോള്‍ സഹതാരങ്ങളുടേയും കണ്ണുനിറഞ്ഞിരുന്നു.

അവതാരക ലക്ഷ്മി നക്ഷത്രയിലൂടെയാണ് സന മോൾ പ്രേക്ഷകരുടെ ഇടയിൽ ശ്രദ്ധിക്കപ്പെടുന്നത്. ലക്ഷമിയുടെ കട്ട ഫാനായ കുഞ്ഞിനെ കാണാൻ ക്രിസ്തുമസിന് വീട്ടിൽ എത്തിയിരുന്നു. ഇത് യൂട്യൂബ് ചാനലിലൂടെ ലക്ഷ്മി പങ്കുവെയ്ക്കുകയും ചെയ്തിരുന്നു. തന്റെ മകൾ എന്ന് പറഞ്ഞു കൊണ്ടാണ് സനയെ മലയാളി പ്രേക്ഷകർക്കായി പരിചയപ്പെടുത്തിയത്. ലക്ഷക്കണക്കിന് ആളുകളായിരുന്നു വീഡിയോ കണ്ടത്.കൈനിറയെ സമ്മാനവുമായിട്ടായിരുന്നു ലക്ഷ്മി സനയെ കാണാൻ അന്ന് എത്തിയത്. ലക്ഷ്മിയെ കണ്ടപ്പോൾ കെട്ടിപ്പിടിച്ച് കരയുകയായിരുന്നു സന. കേറിവാടീയെന്ന് പറഞ്ഞായിരുന്നു സന ലക്ഷ്മിയെ സ്വീകരിച്ചത്. ചേച്ചി എന്ന് വിളിക്കാന്‍ പറഞ്ഞപ്പോള്‍ ഞങ്ങള്‍ ബെസ്റ്റ് ഫ്രണ്ട്‌സാണെന്നായിരുന്നു സന പറഞ്ഞത്. അന്ന് ലക്ഷ്മിയോട് സ്റ്റാർ മാജിക്കിൽ കൊണ്ട് പോകണമെന്ന ആഗ്രഹം പ്രകടിപ്പിച്ചിരുന്നു. ഇതിന് ശേഷമായിരുന്നു സനമോളു കുടുംബവും സ്റ്റാർ മാജിക്കിൽ എത്തിയത്.

മകള്‍ക്ക് ആരുടേയും സഹതാപം വേണ്ടെന്നായിരുന്നു സനയുടെ അമ്മ പറഞ്ഞത്. എനിക്ക് ഇങ്ങനെയൊരു മോള്‍ ഉള്ളതിനാല്‍ ഞങ്ങളുടെ കൂടപ്പിറപ്പാണ് എന്ന് പറയാന്‍ നാണക്കേടുണ്ടെന്ന് കസിന്‍സ് വരെ എന്നോട് പറഞ്ഞിട്ടുണ്ട്. അന്ന് വല്ലാതെ വേദനിച്ചുവെങ്കിലും ഇന്ന് ആ മകളുടെ പേരില്‍ അറിയപ്പെടാന്‍ കഴിയുന്നതില്‍ അഭിമാനമാണ് തോന്നുന്നത് എന്നായിരുന്നു സനയുടെ അമ്മയുടെ പ്രതികരണം. സന ആഗ്രഹിച്ചത് പോലെ തന്നെ സ്റ്റാര്‍ മാജികില്‍ വരാനും എല്ലാവരേയും കാണാനും കഴിഞ്ഞതില്‍ സന്തോഷമുണ്ടെന്നും അവര്‍ പറഞ്ഞിരുന്നു.

ചെറുപ്പം മുതലേ തന്നെ കലാരംഗത്ത് സജീവമായിരുന്നു ബിനു അടിമാലി. പ്രീഡിഗ്രിയോടെ പഠനം അവസാനിപ്പിച്ച് സുഹൃത്തുക്കള്‍ക്കൊപ്പമായി ചേര്‍ന്ന് മിമിക്രി ട്രൂപ്പ് ആരംഭിക്കുകയായിരുന്നു അദ്ദേഹം. സീസണല്ലാത്ത സമയത്ത് പെയിന്റിംഗ് ജോലിക്ക് പോവാറുണ്ടെന്നും മുന്‍പ് ബിനു അടിമാലി പറഞ്ഞിരുന്നു. രസികരാജയെന്ന പരിപാടിയിലാണ് കരിയറില്‍ വഴിത്തിരിവായി മാറിയത്. പിന്നീടാണ് കോമഡി സ്റ്റാര്‍സിലേക്ക് എത്തിയത്. അതിന് ശേഷമായാണ് സിനിമകളില്‍ നിന്നും അവസരം ലഭിച്ചത്.

Read more about: tv
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X