For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  വിവാഹ വേഷത്തിൽ ബിനു അടിമാലിയും പണി കൊടുക്കാനായി ലക്ഷ്മി നക്ഷത്രയും, ട്രോളുമായി പ്രേക്ഷകർ

  |

  മിനിസ്ക്രീൻ പ്രേക്ഷകരുടെ പ്രിയപ്പെട്ട ടെലിവിഷൻ ഷോയാണ് സ്റ്റാർ മാജിക്. ഫ്ലവേഴ്സ് ടിവി അവവതരിപ്പിക്കുന്ന ഷോയ്ക്ക് മികച്ച കാഴ്ചക്കാരാണുള്ളത്. മിമിക്രി കലാകാരന്മാരും മിനിസ്ക്രീൻ താരങ്ങളുമാണ് ഷോയിൽ അണിനിരക്കുന്നത്. ഗെയിം, കോമഡി, പാട്ട്, ഡാൻസ്, എന്നിങ്ങനെ പ്രേക്ഷകരെ പിടിച്ചിരുത്താനുള്ള എല്ലാ ചേരുവകളും ചേർത്താണ് പരിപാടി ഒരുക്കിയിരിക്കുന്നത്. മിമിക്രി കലകാരന്മാർക്ക് മികച്ച വേദിയാണ് ഈ പരിപാടിയിലൂടെ ഫ്ലവേഴ്സ് ടിവി നൽകിയിരിക്കുന്നത്. സ്റ്റാർമാജിക് താരങ്ങളെല്ലാം ഇന്ന് പ്രേക്ഷകരുടെ പ്രിയപ്പെട്ടവരാണ്.

  നടൻ ആന്റണി വർഗീസും അനീഷയും വിവാഹിതരായി; ചിത്രങ്ങൾ വൈറൽ

  star magic

  സ്റ്റാർ മാജിക് ഷോയിലൂടെ പ്രേക്ഷകരുടെ പ്രിയങ്കരനായി മാറിയ താരമാണ് ബിനു അടിമാലി. കോമഡി രംഗത്ത് സജീവമായിരുന്ന താരം സ്റ്റാർമാജിക്കിലൂടെയാണ് കൂടുതൽ ശ്രദ്ധിക്കപ്പെടുന്നത്. കൗണ്ടർ കിംഗ് എന്നാണ് താരത്തെ അറിയപ്പെടുന്നത്. ഇപ്പോഴിത സോഷ്യൽ മീഡിയയിൽ വൈറലാകുന്നത് ബിനു അടിമാലിയുടേയും ലക്ഷ്മി നക്ഷത്രയുടേയും ഒരു രസകരമായ ചിത്രമാണ്. വിവാഹ ഗെറ്റപ്പിൽ നിൽക്കുന്ന ചിത്രമാണ് പ്രചരിക്കുന്നത്. ഷോയുടെ ഭാഗമായിട്ടുള്ള താരങ്ങളുടെ ചിത്രമാണിത്. നവവരനെ പോലെ വെള്ളനിറത്തിലുള്ള മുണ്ടും ചന്ദനക്കുറിയുമിട്ട് ഒരു പൂമാലയിമായി നിൽക്കുന് ബിനു അടിമാലിയ്ക്കൊപ്പം ബൊക്കയും പിടിച്ച് നിൽക്കുന്ന ലക്ഷ്മിയെ ആണ് കാണുന്നത്.

  സിദ്ധുവിനോടൊപ്പം നൃത്തം ചെയ്ത് വേദിക, കൂടെ പ്രതീഷും, പൊളിച്ചെന്ന് ആരാധകർ, വീഡിയോ വൈറൽ

  അടിമാലിയുടെ ചിത്രത്തിന് കൗണ്ടറുമായി ആരാധകർ എത്തിയിട്ടുണ്ട്. ന്നാലും ഞങ്ങളെയാരേം കല്യാണത്തിന് വിളിക്കാഞ്ഞേ മോശായി പോയി ട്ടോ','തളത്തിൽ ദിനേശനും ന്യൂ ജെൻ ശോഭയും',അങ്ങനെ അവർ ഒന്നിക്കുകയാണ് സുഹൃത്തുക്കളെ,എന്റെ പൊന്നടാവേ ഇത് എപ്പോ സംഭവിച്ചു, എല്ലാവിധ ആശംസകളും,ആള് മാറി പോയി ,പാവം ശ്രീവിദ്യ ചേച്ചി...എന്നിങ്ങനെയുള്ള കമന്റുകളാണ് ലഭിക്കുന്നത്.

  വേദികയുടെ ആശുപത്രി അടവ് ചീറ്റി, സിദ്ധു സ്വന്തം വീട്ടിലേയ്ക്ക്, കുടുംബവിളക്കിന്റെ പുതിയ എപ്പിസോഡ്

  സ്റ്റാർ മാജിക് പ്രേക്ഷകരുടെ പ്രിയപ്പെട്ട താരകോമ്പോയാണ് ശ്രീവിദ്യ- ബിനു അടിമാലി. ഇവരുടെ കൗണ്ടറും കോമ്പിനേഷനുമെല്ലാം പ്രേക്ഷകരുടെ ഇടയിൽ ഹിറ്റാണ്. താരങ്ങളുടെ രസകരമായ ട്രോൾ വീഡിയോകൾ സോഷ്യൽ മീഡിയയിൽ വൈറലാണ്. ബിനു അടിമാലിയുമായി വളരെ അടുത്ത സൗഹൃദമാണ് ശ്രീവിദ്യയ്ക്കുള്ളത്. മൂത്ത സഹോദരനെ പോലെയാണെന്ന് മുൻപ് നൽകിയ ഒരു അഭിമുഖത്തിൽ നടി പറഞ്ഞിരുന്നു. എന്ത് കാര്യത്തിനും എപ്പോൾ വേണമെങ്കിലും വിളിക്കാമെന്നും നല്ല വിമർശകനാണെന്നും ശ്രീവിദ്യ പറഞ്ഞിരുന്നു.

  'ചിത്രം' സിനിമ ചെയ്യുമ്പോൾ ലാലിന് വിശ്വാസക്കുറവുണ്ടായിരുന്നു, ഒന്നര വർഷത്തിന് ശേഷം റീഷൂട്ട് ചെയ്തു....

  ഠമാർ പടാർ എന്ന പേരിൽ ആരംഭിച്ച ഷോയുടെ രണ്ടാം ഭാഗമാണ് സ്റ്റാർ മാജിക്ക്. ആദ്യ സീസണിലുള്ള താരങ്ങൾ സ്റ്റാർമാജിക്കിലുമുണ്ട്. ബിഗ് ബോസ് സീസൺ 3 താരം നോബി പ്രേക്ഷകരുടെ ഇടയിൽ കൂടുതൽ ശ്രദ്ധിക്കപ്പെടുന്നത് ഈ ഷോയിലൂടെയാണ്. അസീസ്, തങ്കച്ചൻ, അനു മേൾ, കൊല്ലം സുധി, നെൽസൺ,ഷിയാസ്, ഐശ്വര്യ, കൊല്ലം ഷാഫി എന്നിവരാണ് എന്നിവരാണ് സ്റ്റാർമാജിക്കിലെ മറ്റ് പ്രധാനപ്പെട്ട താരങ്ങൾ. മലയാള സിനിമയിലെ താരങ്ങളും ഷോയിൽ അതിഥിയായി എത്താറുണ്ട്, നവ്യ നായർ, ഷാജോൺ, സനൂഷ, ശ്വേത മേനോൻ, കുഞ്ചാക്കോ ബോബൻ തുടങ്ങിയവർ ഷോയിൽ അതിഥികളായി എത്തിയിരുന്നു. ഉടൻ തന്നെ ജയസൂര്യയും സ്റ്റാർ മാജിക്കിൽ എത്തും. പ്രെമോ വീഡിയോ ചാനൽ പുറത്ത് വിട്ടിട്ടുണ്ട്. ഹെലികോപ്റ്ററിൽ വന്ന് ഇറങ്ങുന്ന ജയസൂര്യയെയാണ് വീഡിയോയിൽ കാണിക്കുന്നത്. ഉടൻ വരുന്നു എന്ന് കുറിച്ച് കൊണ്ടാണ് പങ്കുവെച്ചിരിക്കുന്നത്. വീഡിയോ പ്രേക്ഷകരുടെ ഇടയിൽ ഇത് ചർച്ചയായിട്ടുണ്ട്. എപ്പിസോഡിനായി ആകാംക്ഷയോടെ കാത്തിരിക്കുകയാണ് ആരാധകർ. മലയാളി പ്രേക്ഷകരെ ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും അതുപോലെ സിനിമയിൽ കരയിപ്പിക്കുകയും ചെയ്ത താരമാണ് ജയസൂര്യ.

  Sreevidhya Interview | പൊളപ്പൻ കൗണ്ടറിന് പിന്നിലെ രഹസ്യം | Jerry's Talk Tube | FilmiBeat Malayalam

  ചിത്രം; കടപ്പാട്, ബിനു അടിമാലി ഇൻസ്റ്റഗ്രാം

  Read more about: tv
  English summary
  Star Magic Fame Binu Adimali's groom look ent Viral On Social media,
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X