'കണ്ണ് നിറയാതെ കാണാനാവില്ല, മകൾക്കൊപ്പം ലക്ഷ്മി നക്ഷ്ത്ര'; സനമോളുടെ ക്രിസ്മസ് കളറാക്കി താരം!
മിനി സ്ക്രീനിൽ സംപ്രേഷണം ചെയ്യുന്ന പരിപാടികളിൽ ഏറ്റവും കൂടുതൽ ആരാധകരുള്ള ഷോയാണ് സ്റ്റാർ മാജിക്ക്. സ്റ്റാർ മാജിക്കിൽ എല്ലാവരും ഏറെ സ്നേഹിക്കുന്ന താരമാണ് ഷോയുടെ അവതാരകയായ ലക്ഷ്മി നക്ഷത്ര. റെഡ് എഫ്.എമ്മിൽ ആർ.ജെ ആയിരുന്ന ലക്ഷ്മി നക്ഷ്ത്ര കൂടുതൽ ജനപ്രിയയായത് സ്റ്റാർ മാജിക്കിലൂടെയാണ്. ഇന്ന് മലയാളത്തിലുള്ള അവതാരകരിൽ ഒരുപക്ഷെ ഏറ്റവും കൂടുതൽ ആരാധകരുള്ളതും ലക്ഷ്മി നക്ഷത്രയ്ക്കായിരിക്കും. മലയാള മിനി സ്ക്രീനിലെ അഭിനേതാക്കളേയും മിമിക്രി താരങ്ങളേയും പങ്കെടുപ്പിച്ചുകൊണ്ട് നടത്തുന്ന എന്റർടെയ്ൻമെന്റ് ഷോയാണ് സ്റ്റാർ മാജിക്ക്.
അഞ്ച് വർഷത്തിലധികമായി വിജയകരമായി മുന്നോട്ട് പോകുന്ന ഷോയ്ക്ക് ലോകത്തെമ്പാടുമായി നിരവധി ആരാധകരുമുണ്ട്. ഇടയ്ക്കിടെ നിരവധി സിനിമാ താരങ്ങളും വൈറൽ വീഡിയോകളിലൂടെ ശ്രദ്ധിക്കപ്പെടുന്ന പ്രതിഭകളുമെല്ലാം സ്റ്റാർ മാജിക്കിന്റെ ഭാഗമാകാൻ എത്താറുണ്ട്. ഗെയിമുകൾ, കോമഡി സ്കിറ്റുകൾ, ഡാൻസ്, പാട്ട്, മിമിക്രി എന്നിവയെല്ലാം സ്റ്റാർ മാജിക്ക് ഷോയുടെ ചേരുവകളാണ്. തുടക്കത്തിൽ ഠമാർ പഠാർ എന്ന പേരിലാണ് ഷോ നടന്നിരുന്നത്. പിന്നീടാണ് സ്റ്റാർ മാജിക്കായി മാറിയത്. പല സീരിയൽ താരങ്ങളും കലാകാരന്മാരും ജനങ്ങളുടെ മനസിൽ ചിര പ്രതിഷ്ഠ നേടിയത് പോലും സ്റ്റാർ മാജിക്കിന്റെ ഭാഗമായ ശേഷമാണ്. അത്തരത്തിൽ ജനഹൃദയങ്ങൽ കീഴടക്കിയതാണ് പരിപാടിയുടെ അവതാരകയായ ലക്ഷ്മി നക്ഷ്ത്രയും.

നിരവധി അവതാരകർ ഇന്ന് മലയാളത്തിൽ ഉണ്ടെങ്കിലും ലക്ഷ്മിക്കാണ് ആരാധകരിൽ ഏറെയും. വിനയവും സ്നേഹവും കുസൃതിയും നിറഞ്ഞ പെരുമാറ്റവും സാധാരണക്കാരോടുള്ള താരത്തിന്റെ ഇടപെടലും തന്നെയാണ് ലക്ഷ്മിയെ പ്രേക്ഷകർക്ക് പ്രിയങ്കരിയാക്കിയത്. ഇപ്പോൾ ഒരു കുഞ്ഞ് ആരാധികയ്ക്കൊപ്പം ലക്ഷ്മി നടത്തിയ ക്രിസ്മസ് ആഘോഷങ്ങളുടെ വീഡിയോയാണ് സോഷ്യൽമീഡിയയിൽ വൈറലാകുന്നത്. തൃശൂർ സ്വദേശിനിയായ സന എന്ന പത്ത് വയസുകാരിയെ കാണാനും അവൾക്കൊപ്പം ക്രിസ്മസ് ആഘോഷിക്കാനും ലക്ഷ്മി എത്തിയതിന്റെ വീഡിയോയാണ് താരം ഇപ്പോൾ തന്റെ യുട്യൂബ് ചാനലിലൂടെ പങ്കുവെച്ചിരിക്കുന്നത്.

'സന എന്നാണ് മോളുടെ പേര്. അവളുടെ ഒപ്പമാണ് ഇന്ന് ഒരുദിവസം ഞാൻ ചെലവിടുന്നത്. ആ ആളുടെ കൂടെ മറ്റാരും ക്രിസ്തുമസ് സെലിബ്രെറ്റ് ചെയ്യും മുമ്പെ ഇടിച്ച് കയറി സർപ്രൈസായി ആഘോഷിക്കണം എന്ന് ആഗ്രഹമാണ് എന്നെ അവളുടെ അടുത്തേക്ക് എത്തിച്ചത്. സന എന്നാണ് മോളുടെ പേര്. പത്തുവയസെ മോൾക്ക് ആയിട്ടുള്ളൂ. ഒരു മാസം മുമ്പേയാണ് എന്നെ ഒരുപാട് തേടി അലഞ്ഞ ശേഷം മോൾ എന്നിലേക്ക് എത്തുന്നത്. ഫ്ളവേഴ്സിലേക്ക് ആയിരുന്നു ആ കോൾ. അസോസിയേറ്റ് ഡയറക്ടിനെയൊക്കെ വിളിച്ചിട്ടാണ് എന്നെ കണക്റ്റ് ചെയ്യാൻ പറയുന്നത്. ആ വീഡിയോ കോളിൽ സംസാരിക്കുമ്പോഴാണ് സന എന്നെ എത്രത്തോളം ഇഷ്ടപെടുന്നു എന്ന് മനസിലായത്. തൃശൂരാണ് മോളുടെയും വീട്. ഇന്നാണ് മോളെ നേരിട്ട് കാണാൻ പോകുന്നത്. അവളോട് പറഞ്ഞിട്ടില്ല ഞാൻ ചെല്ലുന്ന കാര്യം' ലക്ഷ്മി നക്ഷത്ര പറയുന്നു.
Recommended Video

ലക്ഷ്മി കണ്ടപ്പോൾ സന്തോഷം കൊണ്ട് കരയുകയാണ് സന മോൾ ചെയ്തത്. ഓടി വന്ന് ലക്ഷ്മിയെ കെട്ടിപിടിച്ച് സന്തോഷം പങ്കുവെക്കുന്ന സനയുടെ വീഡിയോ ആരുടേയും കണ്ണ് നിറയ്ക്കും. തന്റെ സുഹൃത്തുക്കളോടെല്ലാം ലക്ഷ്മി തന്റെ അടുത്ത സുഹൃത്താണ് എന്ന് പറഞ്ഞ് സന മോൾ പരിചയപ്പെടുത്തുന്നതും വീഡിയോയിൽ കാണം. കൂടാതെ ലക്ഷ്മിയുടെ ഇഷ്ടങ്ങൾ അറിഞ്ഞ് മനസിലാക്കി നിരവധി സമ്മാനങ്ങളും ലക്ഷ്മിക്ക് നൽകാൻ സന മോൾ കരുതിയിരുന്നു. സനയുടെ സ്നേഹം തന്റെ മനസ് നിറച്ചുവെന്നാണ് ലക്ഷ്മി പറയുന്നത്. ആഗ്രഹം പറഞ്ഞ കുഞ്ഞ് ആരാധികയെ തിരക്കുകൾക്കിടയിലും സന്ദർശിക്കാനും അവൾക്കൊപ്പം സമയം ചിലവഴിക്കാനും ശ്രമിച്ച ലക്ഷ്മിയേയും താരത്തിന്റെ ആരാധകർ അഭിനന്ദിച്ചു.


Click it and Unblock the Notifications











