ജീവിതത്തിലെ ഏറ്റവും വലിയ സന്തോഷം പങ്കുവെച്ച് ലക്ഷ്മി നക്ഷത്ര, കണ്ണുനിറഞ്ഞു പോയെന്ന് താരം...

മലയാളി പ്രേക്ഷകരുടെ പ്രിയപ്പെട്ട അവതാരകയാണ് ലക്ഷ്മി നക്ഷത്ര.യൂത്തും കുടുംബ പ്രേക്ഷകരും ഒരുപോലെ ഇഷ്ടപ്പെടുന്ന അവതാരകയാണ് ലക്ഷ്മി. ഫ്ലവേഴ്സ് ചാനൽ സംപ്രേക്ഷണം ചെയ്യുന്ന സ്റ്റാർ മാജിക് ഗെയിം ഷോയിലൂടെയാണ് താരം പ്രേക്ഷകരുടെ ഇടയിൽ കൂടുതൽ ചർച്ചയാവുന്നത്. ഷോയുടെ വിജയത്തിന് പിന്നിലെ ഒരു ഘടകം ലക്ഷ്മിയാണ്. താരത്തിന്റെ അവതരണ സൈലിയെ പുകഴ്ത്തി പ്രേക്ഷകർ രംഗത്ത് എത്താറുണ്ട്.

സോഷ്യൽ മീഡിയയിൽ സജീവമാണ് ലക്ഷ്മി നക്ഷത്ര. സ്വന്തമായി ഒരു യുട്യൂബ് ചാനലും നടിക്കുണ്ട്. പ്രേക്ഷകരുമായ വളരെ അടുത്ത ബന്ധമാണ് ലക്ഷ്മിക്കുളളത്. തന്റെ സന്തോഷവും രസകരമായ വിശേഷങ്ങളും താരം സോഷ്യൽ മീഡിയയിൽ പങ്കുവെയക്കാറുണ്ട്. ഇവയ്ക്ക് മികച്ച പ്രേക്ഷക സ്വീകാര്യതയാണ് ലഭിക്കുന്നത്.

Lakshmi Nakshathra-star magic

ഇപ്പോഴിത സോഷ്യൽ മീഡിയയിൽ വൈറലാവുന്നത് ലക്ഷ്മിയുടെ കുറിപ്പാണ്. ജീവിതത്തിലെ ഏറ്റവും സന്തോഷകരമായ നിമിഷത്തെ കുറിച്ചാണ് ലക്ഷ്മി പറയുന്നത്. ''ജീവിതത്തിൽ എനിയ്ക്ക് ഏറ്റവും സന്തോഷം തോന്നിയ ഒരു ദിവസം ആണ് ഈ കഴിഞ്ഞ നവംബർ 16 2021. വലിയ വിശിഷ്ട വ്യക്തികൾ പൂജിതയായ, കേരളത്തിലെ തന്നെ ഏറ്റവും പ്രശസ്തമായ ചേർത്തലയിലെ, കണ്ടമംഗലം ശ്രീ രാജരാജേശ്വരി ക്ഷേത്രത്തിലെ നാരീപൂജക്ക് ഇത്തവണ ഈ എളിയ കലാകാരിയായ എന്നെ ക്ഷണിച്ചപ്പോൾ, സത്യത്തിൽ വിശ്വസിക്കാൻ കഴിഞ്ഞില്ല.

അവിടെ ചെന്നപ്പോൾ, ആ ചടങ്ങിന്റെ ഭാഗമായപ്പോൾ, ഭഗവതിയായി പൂജിതയാകുമ്പോൾ പലരും എന്നെ നോക്കി തൊഴുകൈകളോടെ പ്രാർത്ഥിച്ചു നിൽക്കുന്നത് കണ്ടപ്പോൾ, അറിയാതെ ഒന്ന് വിതുമ്പി. പറഞ്ഞറിയിക്കാൻ പറ്റാത്ത ഒരു നിമിഷം ആയിരുന്നു. എല്ലാം ദൈവാനുഗ്രഹം ആണെന്ന് വിശ്വസിക്കുന്നു. ഇത്രയും നല്ല നിമിഷങ്ങൾ നിറഞ്ഞ ഒരു ദിവസത്തിനും, എല്ലാരുടെയും സ്നേഹത്തിനും , മനസ്സു നിറയെ നന്ദി... എന്ന് ലക്ഷ്മി നക്ഷത്ര കുറിച്ചു.

സമ്മിശ്ര പ്രതികരണമാണ് ലക്ഷ്മിയുടെ പോസ്റ്റിന് ലഭിക്കുന്നത്. ലക്ഷ്മിയോട് സ്നേഹ അറിയിക്കുന്നതിനോടൊപ്പം തന്നെ വിമർശനങ്ങളും തലപൊക്കുന്നുണ്ട്.. എനിക്ക് ചിന്നുവിന് ഭയങ്കര ഇഷ്ടമാണ്. ചിന്നു ഉള്ളതു കൊണ്ടാന്ന് ഞാൻ സ്റ്റാർ മാജിക് കാണുന്നത് തന്നെ. പക്ഷേ ഒരു കാര്യം നിങ്ങളെ പോലുള്ള സെലിബ്രിറ്റികളെ അല്ലാതെ ഒരു പാവം പിടിച്ച വീട്ടിലെ സ്ത്രീകളെ വച്ച് നാരീപൂജ ചെയ്യുമോ? ദേവി പറഞ്ഞിട്ടുണ്ടോ പാവങ്ങളെ വച്ച് നാരി പൂജ ചെയ്യരുതെന്ന് ഇതെല്ലാം മനുഷ്യർ ഉണ്ടാക്കുന ഓരോ ആചാരങ്ങളാണ്. ഞാൻ ഒരു ഹിന്ദുവാണ് ഞാൻ ഇതിൽ വിശ്വസിക്കുന്നില്ല. വിശ്വസിക്കാം പക്ഷേ പാവങ്ങളെ വച്ച് പൂജ ചെയ്യട്ടെ എന്നായിരുന്നു ഒരാൾ കമന്റ് ചെയ്തത്.

സാരിയണിഞ്ഞ് അതീവ സുന്ദരിയായാണ് ലക്ഷ്മി നക്ഷത്ര ചടങ്ങിനെത്തിയത്. മേക്കപ്പ് വേണ്ടിയിരുന്നില്ലെന്നായിരുന്നു ഒരാൾ ലക്ഷ്മിയോട് പറഞ്ഞത്. ആർക്കും എളുപ്പം കിട്ടുന്ന ഭാഗ്യമല്ല, അത് ചിന്നുവിന് കിട്ടിയതിൽ സന്തോഷം, നാരി പൂജക്ക്‌ മേക്കപ്പ് ഒഴിവാക്കാമായിരുന്നു, യഥാർത്ഥത്തിൽ ഉള്ള ചിന്നുവിന്റെ സൗന്ദര്യം മതിയല്ലോ, എന്തായാലും ദൈവം അനുഗ്രഹിക്കട്ടെ നന്മകൾ ഉണ്ടാവട്ടെയെന്നായിരുന്നു മറ്റൊരു കമന്റ്.

Read more about: serial
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X