ചിക്കനും മീനും മുട്ടയും കഴിക്കാം, ചെറിയ സമയം കൊണ്ട് വണ്ണം കുറച്ചതിന്റെ രഹസ്യം പരസ്യമാക്കി ലക്ഷ്മി നക്ഷത്ര

മലയാളി പ്രേക്ഷകരുടെ പ്രിയപ്പെട്ട അവതാരകയാണ് ലക്ഷ്മി നക്ഷത്ര. തന്റേതായ അവതരണ ശൈലിയിലൂടെയാണ് ലക്ഷ്മി പ്രേക്ഷക ശ്രദ്ധ നേടിയത്. നിരവധി ചാനലുകളിലും ഇവന്റുകളിലും പ്രവർത്തിച്ചിട്ടുള്ള ലക്ഷ്മി നിലവിൽ ഫ്ലവേഴ്സ് ടിവി സംപ്രേക്ഷണം ചെയ്യുന്ന സ്റ്റാർ മാജിക്കിന്റെ അവതാരകയാണ്. മലയാളി പ്രേക്ഷകരുടെ പ്രിയപ്പെട്ട ഷോകളിൽ ഒന്നാണിത്. താരങ്ങൾ തന്നെയാണ് രസകരമായ ഗെയിമുകളുമായി ഈ ഷോയിൽ എത്തുന്നത്.

അമല പോളിന്റെ മേക്കോവർ ചിത്രം കാണാം

ഇപ്പോഴിത സോഷ്യൽ മീഡിയയിൽ വൈറലാകുന്നത് ലക്ഷ്മിയുടെ ഫിറ്റ്നസ് വീഡിയോയണ്. താരം തന്നെയാണ് തന്റെ ഔദ്യോഗിക യൂട്യൂബ് ചാനലിലൂടെ വീഡിയോ പങ്കുവെച്ചിരിക്കുന്നത്. വണ്ണം കൂടിയതിനെ തുടർന്നാണ് ലക്ഷ്മി ഫിറ്റ്നസിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിച്ചത്.

ലക്ഷ്മിയുടെ  വീഡിയോ

ഒരു ദിവസം എഴുന്നേൽക്കുന്നത് മുതൽ രാത്രി ഉറങ്ങുന്നത് വരെയുള്ള കാര്യങ്ങളാണ് ലക്ഷ്മി വീഡിയോയിലൂടെ പങ്കുവെച്ചിരിക്കുന്നത്. ഡയറ്റ് ആരംഭിക്കുന്ന ദിവസത്തെ വീഡിയോയാണ് ലക്ഷ്മി പങ്കുവെച്ചിരിക്കുന്നത്. ഭാരം നോക്കി കൊണ്ടാണ് ഡയറ്റ് ആരംഭിച്ചിരിക്കുന്നത്. 67 കിലോ ആയിരുന്നു ഡയറ്റ് ആരംഭിക്കുന്നതിന് മുമ്പുള്ള ലക്ഷ്മിയുടെ ശരീരഭാരം.

ആദ്യം  കഴിക്കുന്നത്

തലേദിവസം വെള്ളത്തിലിട്ട ഉണക്ക മുന്തിരിയുടെ പാനീയം കുടിച്ച് കൊണ്ടാണ് ദിവസം ആരംഭിക്കുന്നത്. ഇതിന് ശേഷം ഒരു 15 മിനിറ്റ് കഴിഞ്ഞതിന് ശേഷം ഒരു റോബസ്റ്റ പഴം കഴിക്കുന്നുണ്ട്. എന്നിട്ട് ജോഗിങ്ങന് പോകുന്നുണ്ട്. വീട്ടിലെത്തി കുറച്ച് സമയത്തിന് ശേഷമാണ് അടുത്ത ഭക്ഷണം കഴിക്കാനുള്ളത്. ദോശയാണ് ലക്ഷ്മിയുടെ പ്രഭാത ഭക്ഷണം. കൂടെ വീട്ടിലുണ്ടായക്കിയ എന്ത് ഭക്ഷണം വേണമെങ്കിലും കഴിക്കാം. എണ്ണ ഒഴിവാക്കിയുളള ഭക്ഷണമാണ് താരം കഴിക്കുന്നത്. ദോശയ്ക്കൊപ്പം പയറും കഴിക്കുന്നുണ്ട്.

ഉച്ചഭക്ഷണം

ഉച്ചയ്ക്ക് ചപ്പാത്തിയാണ് ലക്ഷ്മിയുടെ ഭക്ഷണം. കൂടെ ക്യാരറ്റും കുക്കുമ്പറും പയറും ചേർത്തുളള സലാഡും കഴിക്കുന്നുണ്ട്. തൈരും ഭക്ഷണത്തിൽ ഉൾപ്പെടുത്തണമെന്ന് ലക്ഷ്ിമ പറയുന്നുണ്ട്. രണ്ട് ദോശയും രണ്ട് എണ്ണ ഉപയോഗിക്കാത്ത ചപ്പാത്തിയുമായി ലക്ഷ്മി കഴിച്ചിരിക്കുന്നത്. ചിക്കനോ, മീനോ, മുട്ടയോ എന്ത് വേണമെങ്കിലും കഴിക്കാമെന്നു താരം വീഡിയോയിൽ പറയുന്നു.

രാത്രി


വൈകുന്നേരം ചെറിയ വർക്കൗട്ട് ചെയ്യുന്നുണ്ട്. വർക്കൗട്ടിന് ശേഷം ഒരു സീസണൽ ഫ്രൂട്ട് കഴിക്കണം. ആപ്പിളായിരുന്നു ലക്ഷ്മി കഴിച്ചത്. 8 മണിക്ക് മുൻപ് തന്നെ രാത്രി ഭക്ഷണം കഴിക്കണം. അൽപം ചോറാണ് ലക്ഷ്മി കഴിച്ചത്. ഇതിനോടൊപ്പം വീട്ടിലുണ്ടാക്കിയ എന്ത് കറി വേണമെങ്കിലും കഴിക്കാം. രാത്രി 11 മണിക്ക് മുൻപ് കൃത്യമായി ഉറങ്ങണം.

മാറ്റം

കിടക്കുന്നതിന് മുൻപ് ഒരു ചെറിയ മെനുവും കൂടിയുണ്ട്. പാലിൽ അൽപം മഞ്ഞൾ പൊടിയും ക്യാഷൂ പൗഡറും ചേർത്തുണ്ടാക്കിയ ഒരു പനീയം കുടിച്ചതിന് ശേഷമായിരിക്കണം ഉറങ്ങാൻ. ഇത് കൃത്യമായി എല്ലാദിവസവും ചെയ്യണം. പറഞ്ഞ ഡയറ്റിലും വർക്കൗട്ടും കൃത്യമായി ചെയ്ത ലക്ഷമി വളരെ ചെറിയ സമയം കൊണ്ട് തന്നെ തന്റെ ശരീര ഭാരം 63.2 കിലോയായി കുറച്ചിരുന്നു.

വീഡിയോ കാണാം

Read more about: lakshmi
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X