Just In
- 2 min ago
അശ്വിനെ കണ്ടുമുട്ടിയത് ആരതിയിലൂടെ, ശ്വേത മോഹന്‍ നാത്തൂന്റെ സര്‍പ്രൈസ്, പ്രണയകഥ പറഞ്ഞ് ഗായിക
- 13 min ago
എലീനയുടെ വിവാഹനിശ്ചയം കഴിഞ്ഞു; രോഹിത്തിനൊപ്പം സുന്ദരിയായി നടി, വസ്ത്രമൊരുക്കിയതിന് പിന്നിലും ഒരു കഥയുണ്ട്
- 28 min ago
മമ്മൂട്ടി ചിത്രത്തിന് പുട്ടുറുമ്മീസെന്ന് പേരിട്ടാൽ തെറ്റിധരിക്കുമായിരുന്നു, ചിത്രത്തെ കുറിച്ച് സംവിധായകൻ
- 1 hr ago
ഹൃദയത്തിന് ബ്രേക്കിട്ട് വിനീതും പ്രണവും കല്യാണിയും തിയേറ്ററില്‍, മാസ്റ്റര്‍ കണ്ട് താരങ്ങള്‍ പറഞ്ഞതിങ്ങനെ
Don't Miss!
- Sports
ഗാബയില്‍ ഇന്ത്യന്‍ വീരഗാഥ, മറിക്കില്ല മത്സരത്തില്‍ വഴിത്തിരിവ് സൃഷ്ടിച്ച ഈ അഞ്ച് പ്രകടനങ്ങള്‍
- Automobiles
ആഗോള പ്രീമിയറിന് മുന്നോടിയായി കിഗറിന്റെ പുതിയ ടീസർ പങ്കുവെച്ച് റെനോ
- News
അദാനി വന്നാല്‍ വിമാനത്താവള വികസനം നടക്കില്ല; കേന്ദ്രത്തിനെതിരെ വിമര്‍ശനവുമായി മുഖ്യമന്ത്രി
- Lifestyle
പീനട്ട് ബട്ടര്‍ ഒരു സ്പൂണ്‍ ദിവസവും; ആയുസ്സ് കൂട്ടും ഒറ്റമൂലി
- Finance
എസ്ബിഐ ഉപഭോക്താക്കളുടെ ശ്രദ്ധയ്ക്ക്, പാൻ വിശദാംശങ്ങൾ അപ്ഡേറ്റ് ചെയ്തോ?
- Travel
സഞ്ചാരികള്‍ കണ്ടിട്ടില്ലാത്ത കാശ്മീരിലെ സ്വര്‍ഗ്ഗങ്ങള്‍
- Technology
വൺപ്ലസ് നോർഡ് സ്മാർട്ട്ഫോണിന്റെ പ്രീ-ഓർഡർ ജൂലൈ 15 മുതൽ ആമസോൺ വഴി ലഭ്യമാകും
അച്ഛന്റെ വാക്കുകളിലെ വേദന അന്ന് ഞാന്‍ അറിഞ്ഞു. മനസുതുറന്ന് ശ്രീവിദ്യ
സ്റ്റാര്‍ മാജിക്കിലൂടെ മലയാളി പ്രേക്ഷകരുടെ പ്രിയങ്കരിയായ താരങ്ങളില്‍ ഒരാളാണ് നടി ശ്രീവിദ്യ. ഒരു പഴയ ബോംബ് കഥ, മാഫി ഡോണ പോലുളള സിനിമകളിലും നടി അഭിനയിച്ചിരുന്നു. ഷാഫി സംവിധാനം ചെയ്ത ഒരു പഴയ ബോംബ് കഥയില്‍ ബിബിന്‍ ജോര്‍ജ്ജിന്റെ സഹോദരിയുടെ വേഷത്തിലാണ് നടി അഭിനയിച്ചത്. തുടര്‍ന്ന് സ്റ്റാര്‍ മാജിക്കില്‍ എത്തിയ ശേഷമാണ് നടിയെ കൂടുതല്‍ പേര് തിരിച്ചറിഞ്ഞത്. ജനപ്രിയ ഷോയുടെ മിക്ക എപ്പിസോഡുകളിലും ശ്രീവിദ്യയും എത്താറുണ്ട്.
അടുത്തിടെ പ്രവാസിയായ അച്ഛനെ കുറിച്ച് പറഞ്ഞ് വികാരഭരിതയായ ശ്രീവിദ്യയുടെ സ്റ്റാര്‍ മാജിക്ക് വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. അന്ന് അച്ഛനൊപ്പം അധികം ചെലവഴിക്കാന്‍ കഴിയാത്തതിന്റെ വിഷമം നടി പങ്കുവെച്ചിരുന്നു. അമ്മ ഗര്‍ഭിണിയായ ശേഷമാണ് അച്ഛന് ഗള്‍ഫിലേക്ക് പോയതെന്നും പിന്നീട് മൂന്നാം വയസിലാണ് അച്ഛനെ താന്‍ നേരിട്ടുകണ്ടതെന്നും നടി പറഞ്ഞിരുന്നു.

അന്ന് അച്ഛന് വന്നിറങ്ങുമ്പോള്‍ എന്റെ ഒപ്പം കസിനും ഉണ്ടായിരുന്നു. എന്നാല്‍ അച്ഛന് പെട്ടെന്ന് അതില്‍ ഏതാ മോളെന്ന് തിരിച്ചറിയാന്‍ ആയില്ല. ശ്രീവിദ്യ സ്റ്റാര്‍ മാജിക്കില്‍ പറഞ്ഞ വാക്കുകളാണിവ. അതേസമയം ജീവിതത്തില്‍ താന്‍ എറ്റവും മിസ് ചെയ്തിട്ടുളളതെന്ന് അച്ഛനെയാണെന്ന് ശ്രീവിദ്യ പറഞ്ഞിരുന്നു. വനിതയ്ക്ക് നല്കിയ അഭിമുഖത്തിലാണ് നടി ഇക്കാര്യം പറഞ്ഞത്.

അച്ഛന് കുഞ്ഞമ്പുവും അമ്മ വസന്തയും ചേട്ടന് ശ്രീകാന്തും ഉള്‍പ്പെടുന്നതാണ് ശ്രീവിദ്യയുടെ കുടുംബം. അച്ഛന് ജീവിതത്തിന്റെ നല്ലൊരു പങ്കും ഗള്‍ഫിലായിരുന്നു എന്ന് നടി പറയുന്നു. വല്ലപ്പോഴുമേ നാട്ടില്‍ വന്നിരുന്നുളളു. അച്ഛനോടൊപ്പം ചെലവഴിച്ച് സന്തോഷിച്ച് കൊതിതീരുംമുന്‍പെ തിരികെ പോകുകയും ചെയ്യും. ഞാന്‍ ജീവിതത്തില്‍ എറ്റവും മിസ് ചെയ്തിട്ടുളളത് അച്ഛനെയാണെന്നും നടി പറഞ്ഞു.

വരുന്ന മാര്‍ച്ചില്‍ അച്ഛന് നാട്ടിലേക്ക് വരുന്നുണ്ട്. അതിന്റെ സന്തോഷത്തിലാണ്, ഇനി അച്ഛനെ വിടുന്നില്ലെന്നും നടി പറഞ്ഞു. സ്റ്റാര്‍ മാജിക്കില്‍ അച്ഛനെ കുറിച്ച് പറഞ്ഞ ശേഷം ഒരുപാട് പേര് തന്നെ വിളിച്ചുവെന്നും ശ്രീവിദ്യ പറയുന്നു. ഇത് കണ്ട് ചിന്നൂ ഇതൊക്കെ എല്ലാ പ്രവാസികളുടെയും അനുഭവമാണ് എന്നാണ് അച്ഛന് പറഞ്ഞത്. അന്ന് അച്ഛന്റെ വാക്കുകളിലെ വേദന ഞാന്‍ അറിഞ്ഞു, ശ്രീവിദ്യ പറയുന്നു.

എല്ലാവരും പറയും ഞാന്‍ അച്ഛന് കുട്ടിയാണെന്ന്. അച്ഛന് പെട്ടെന്ന് ദേഷ്യം വരും. അച്ഛനെ കൂളാക്കാന്‍ പറ്റുന്ന ഒരെയൊരാള്‍ താനാണെന്നും നടി പറയുന്നു. ഇതിനായി അമ്മ പലപ്പോഴും എന്റെ സഹായമാണ് തേടാറുളളതെന്നും. അഭിമുഖത്തില്‍ ശ്രീവിദ്യ പറഞ്ഞു. 40 വര്‍ഷത്തിലേറെയായി ബഹ്റിനില്‍ സെയില്‍സ് മാനേജറായി ജോലി ചെയ്യുകയാണ് അച്ഛനെന്ന് അടുത്തിടെ സ്റ്റാര്‍ മാജിക്കില്‍ ശ്രീവിദ്യ പറഞ്ഞിരുന്നു. ജീവിതത്തില്‍ താന്‍ എറ്റവും കൂടുതല്‍ ആഗ്രഹിച്ചത് അച്ഛന്റെ സാന്നിദ്ധ്യമാണെന്നും നടി പറഞ്ഞു.
ഗ്ലാമറസായി നടി മാളവിക മോഹനന്, പുതിയ ചിത്രങ്ങള്‍ കാണാം