For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ബാലാമണിയുടെ വിശേഷം പങ്കുവെച്ച് സ്റ്റാർമാജിക് താരം ശ്രീവിദ്യ മുല്ലച്ചേരി, ജീവ സൂപ്പറാണെന്ന് നടി

  |

  മലയാളി പ്രേക്ഷകരുടെ പ്രിയപ്പെട്ട താരമാണ് ശ്രിവിദ്യ മുല്ലച്ചേരി. സ്റ്റാർമാജിക്കിലൂടെയാണ് നടി പ്രേക്ഷകരുടെ ഇടയിൽ കൂടുതൽ ശ്രദ്ധിക്കപ്പെടുന്നത്. സിനിമയിൽ നിന്നാണ് ശ്രീവിദ്യ മിനിസ്ക്രീനിൽ എത്തുന്നത്. സോഷ്യൽ മീഡിയയിൽ സജീവമാണ് താരം. നടിക്ക് നിരവധി ആരാധകരുമുണ്ട്. ശ്രീവിദ്യയയുടെ സ്റ്റാർ മാജിക് വീഡിയോകളും മറ്റും സോഷ്യൽ മീഡിയയിൽ വൈറലാണ്. നിഷ്കളങ്കമായ പെരുമാറ്റരീതിയാണ് താരത്തെ ജനഹൃദയങ്ങളിലേയ്ക്ക് അടുപ്പിച്ചത്. വളരെ ചെറിയ സമയം കൊണ്ടാണ് ശ്രീവിദ്യ പ്രേക്ഷകരുടെ പ്രിയങ്കരിയായി മാറുന്നത്.

  വിവാഹ ജീവിതത്തിൽ രാശിയില്ല, വീണ്ടും അതിന് പിന്നാലെ പോയതാണ് ഞാൻ ചെയ്ത തെറ്റ്, ചാർമിള പറയുന്നു

  ഇപ്പോഴിത കരിയറിൽ പുതിയ ചുവട് വെയ്പ്പ് നടത്തിയിരിക്കുകയാണ് ശ്രീവിദ്യ. വെബ് സീരിസ് രംഗത്ത് ചുവട് വെച്ചിരിക്കുകയാണ്. പ്രേക്ഷകരുടെ പ്രിയപ്പെട്ട അവതാരകനായ ജീവയ്ക്കൊപ്പമാണ് ശ്രീവിദ്യയുടെ പുതിയ തുടക്കം. മികച്ച അഭിപ്രായമാണ് സീരീസിന് ലഭിച്ചിരിക്കുന്നത്. ഗ്രാമത്തിൽ നിന്നുള്ള പെൺകുട്ടി വിവാഹം കഴിഞ്ഞ് നഗരത്തിൽ എത്തുന്നതും തുടർന്ന് ഇവരുടെ ദാമ്പത്യ ജീവിത്തിൽ നടക്കുന്ന സംഭവങ്ങളിലൂടെയാണ് സീരീസ് മുന്നോട്ട് പോകുന്നത് ജീവയാണ് ശ്രീവീദ്യയുടെ ഭർത്താവായി എത്തുന്നത്. മികച്ച അഭിപ്രായമാണ് സീരീസിന് ലഭിക്കുന്നത്.

  സിമ്പിൾ ലുക്കിൽ നവവധുവായി സാന്ത്വനത്തിലെ ജയന്തി, അപ്സരയും സംവിധായകൻ ആൽബിയും വിവാഹിതരായി

  ചന്ദ്രനിൽ പോയാൽ എന്ത് ചെയ്യുമെന്ന് ആര്യ, അധികം നേരം നിൽക്കില്ല, ഉഗ്രൻ മറുപടിയുമായി ഡിംപൽ

  ബാലാമണി എന്ന കഥാപാത്രത്തെയാണ് ശ്രീവിദ്യ സീരീസിൽ അവതരിപ്പിക്കുന്നത്. ഇപ്പോഴിത വെബ് സീരീസിന്‌റെ വിശേഷം പങ്കുവെയ്ക്കുകയാണ് ശ്രീവിദ്യ. ടൈംസ് ഓഫ് ഇന്ത്യയ്ക്ക് നൽകി അഭിമുഖത്തിലാണ് പുതിയ ചുവട് വയ്പ്പിനെ കുറിച്ച് നടി മനസ് തുറന്നത്. കൂടാതെ ജീവയെ കുറിച്ചും താരം പറയുന്നുണ്ട്. ജീവയെ കാണാൻ വളരെ ആകാംക്ഷയുണ്ടായിരുന്നു എന്നും അഭിമുഖത്തിൽ ശ്രീവിദ്യ പറയുന്നു. രസകരമായ സെറ്റ് ആയിരുന്നു എന്നും താരം കൂട്ടിച്ചേർത്തു

  സീരീസിനെ കുറിച്ച് താരം പറയുന്നത് ഇങ്ങനെ... ''വിവാഹിതരായ ദമ്പതികളുടെ ജീവിതമാണ് ജസ്റ്റ് മാരീഡ് തിങ്ക്സിൽ പറയുന്നത്. സിറ്റിയിൽ ജീവിക്കുന്ന ഒരാൾ ഗ്രാമത്തിൽ നിന്ന് ജീവിക്കുന്ന പെൺകുട്ടിയെ വിവാഹം കഴിക്കുന്നതും പിന്നീടുള്ള ഇവരുടെ ജീവിതവുമാണ് സീരീസിന്റെ പ്രമേയം. ജീവ ജോസഫാണ് ഓൺസ്ക്രീൻ ഭർത്താവായി എത്തുന്നതെന്നും ശ്രീവിദ്യ പറയുന്നു. തന്റെ കഥാപാത്രമായ ബാലാമണിയെ കുറിച്ചും താരം പറയുന്നു. നിഷ്കളങ്കയായ ഗ്രാമീണ സുന്ദരിയാണ് ബാലമണി. തന്നോട് വളരെ സാമ്യമുണ്ടെന്നും താരംകൂട്ടിച്ചേർത്തു. മികച്ച പ്രേക്ഷകാഭിപ്രായമാണ് വെബ് സീരീസിന്റെ പുറത്തു വന്ന എപ്പിസോഡിന് കിട്ടുന്നതെന്നും താരം അഭിമുഖത്തിൽ പറയുന്നു.

  സോഷ്യൽ മീഡിയയിലൂടെ ശ്രീവിദ്യ തന്നെയായിരുന്നു ബാലാമണിയെ പരിചയപ്പെടുത്തിയത്. ബാലാമണിയായിട്ടുള്ള ശ്രീവിദ്യയുടെ വീഡിയോ പങ്കുവെച്ച് കൊണ്ടാണ് പുതിയ കഥാപാത്രത്തെ കുറിച്ച് പറഞ്ഞത്. എന്റെ കല്യാണം കഴിഞ്ഞുവെന്ന ക്യാപ്ഷനോടെയായിരുന്നു ശ്രീവിദ്യ വീഡിയോ പോസ്റ്റ് ചെയയ്തത്. പെട്ടെന്ന് ഒരു ദിവസം തനിക്കൊരു കല്യാണം ഒത്തുവന്നു. ആരോടും പറയാൻ പറ്റിയില്ല എന്ന് പറഞ്ഞ് കൊണ്ടാണ് ശ്രീവിദ്യ സംസാരിച്ച് തുടങ്ങിയത്. പെട്ടെന്നൊരു സന്ദര്‍ഭത്തില്‍ കെട്ടേണ്ടി വന്നതാണ്, ചെറുക്കനെ കണ്ടാല്‍ നിങ്ങള്‍ ഞെട്ടും. എന്റെ ആദ്യ കല്യാണത്തിലെ വിശേഷങ്ങളാണ് ഈ വീഡിയോയിലൂടെ പങ്കുവെയ്ക്കുന്നത് എന്നാണ് ശ്രീവിദ്യ പറയുന്നത്.

  പിള്ളേര് എടുത്ത് വെട്ടും നിന്നെ ..മുക്തയെ തേച്ച് ഭിത്തിയിൽ ഒട്ടിച്ച് ഒരു ഡോക്ടർ

  വധുവായി അണിഞ്ഞൊരുങ്ങുന്നതിന്റെ വീഡിയോ ആയിരുന്നു താരം പങ്കുവെച്ചത്. പൊതുവെ അങ്ങനെ ഗോള്‍ഡ് ഇടുന്നത് ഇഷ്ടമില്ല, ഇന്ന് അത് ഇടേണ്ടി വന്നു. കല്യാണത്തിന് ഗോള്‍ഡ് ഇടണമെന്ന് ഒരു നിര്‍ബന്ധവുമില്ലെന്നും താരം വീഡിയോയിൽ പറഞ്ഞിരുന്നു. ഇതാണ് എന്റെ ചെറുക്കന്‍ എന്ന് പറഞ്ഞ് കൊണ്ടായിരുന്നു ജീവയെ അന്ന് പരിചയപ്പെടുത്തിയത്. ചേച്ചി ചേട്ടന്റെ കാലൊടിച്ച് കിടക്കുന്ന വീഡിയോയായിരിക്കും അടുത്തതെന്നും ശ്രീവിദ്യ ജീവിയെ ട്രോളി കൊണ്ട് പറയുന്നുണ്ട്. മികച്ച സ്വീകാര്യതയാണ് ഇവരുടെ സീരീസിന് ലഭിക്കുന്നത്.

  Read more about: tv
  English summary
  Star Magic fame Sreevidya Opens Up About Her Working Experience With Jeeva Joseph,
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X