തങ്കച്ചന്‍ ഇത്രയും കാലം വിവാഹം കഴിക്കാതിരുന്നതിന്റെ കാരണം ഇതാണ്... മനസ് തുറന്ന് താരം

സ്റ്റാര്‍മാജിക് ടെലിവിഷന്‍ ഷോയിലൂടെ പ്രേക്ഷകരുടെ പ്രിയങ്കരനായി മാറിയ താരമാണ് തങ്കച്ചന്‍. തങ്കു എന്നാണ് താരത്തെ പ്രേക്ഷകരുടെ ഇടയില്‍ അറിയപ്പെടുന്നത്. വര്‍ഷങ്ങളായി ടെലിവിഷന്‍ വേദികളില്‍ തങ്കച്ചന്‍ സജീവമാണെങ്കിലും പ്രേക്ഷകരുടെ ഇടയില്‍ ശ്രദ്ധിക്കപ്പെടുന്നത് സ്റ്റാര്‍മാജിക് ഷോയിലൂടെയാണ്. താരത്തിന് സോഷ്യല്‍ മീഡിയയില്‍ നിരവധി ഫാന്‍സ് പേജുകളുമുണ്ട്.തങ്കച്ചന്‍- അനു കോമ്പോ പ്രേക്ഷകരുടെ ഇടയില്‍ വലിയ ചര്‍ച്ചയാണ്.

ഇപ്പോള്‍ സ്റ്റാര്‍ മാജിക്കില്‍ നിന്ന് വിട്ടു നില്‍ക്കുകയാണ് തങ്കച്ചന്‍. ഷോയില്‍ സജീവമായി നില്‍ക്കുമ്പോഴാണ് സ്റ്റാര്‍മാജിക്കില്‍ നിന്ന് പോയത്. നടന്‍ പോയത് എന്താണെന്ന് താരങ്ങളോ അണിയറ പ്രവര്‍ത്തക്കരോ വെളിപ്പെടുത്തിയിട്ടില്ല. എന്നാല്‍ തങ്കച്ചനെ പുറത്താക്കിയിട്ടില്ലെന്നു അച്ഛന് സുഖമില്ല എന്ന് പറഞ്ഞാണ് ഷോയില്‍ നിന്ന് പോയതെന്നും അനുമോള്‍ പറഞ്ഞിരുന്നു. ഒരു യുട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.

അനു പറഞ്ഞത്

''തങ്കച്ചന്‍ ചേട്ടന്‍ ഞങ്ങളുടെ കുടുംബത്തിലെ ഒരു അംഗമാണ്. ഞങ്ങളാരും പുളളിയെ പുറത്താക്കിയിട്ടില്ല. പുള്ളി അവിടെ വരണ്ട എന്ന രീതിയില്‍ ഞങ്ങളാരും ഒന്നും പറഞ്ഞിട്ടില്ല. ഷോ ഡയറക്ടേഴ്സിന്റെ ഭാഗത്തു നിന്നോ ഫ്ളവേഴ്സ് ചാനലിന്റെ ഭാഗത്തു നിന്നോ ഒന്നും അങ്ങനെയൊന്നും ഉണ്ടായിട്ടില്ല. പുള്ളി വരാത്തതിന്റെ കാരണം ഞങ്ങള്‍ക്കാര്‍ക്കും അറിയത്തില്ല. അത് നിങ്ങള്‍ തന്നെ ചോദിച്ച് മനസിലാക്കണം. ഞങ്ങളൊക്കെ അദ്ദേഹം വരുമ്പോള്‍ രണ്ട് കയ്യും നീട്ടി സ്വീകരിക്കാന്‍ തയ്യാറായി നില്‍ക്കുകയാണ്. വ്യക്തിപരമായി അദ്ദേഹവും ഞാനും നല്ല സുഹൃത്തുക്കളാണ്. പക്ഷെ ഞാന്‍ ചോദിച്ചപ്പോള്‍ അദ്ദേഹം വ്യക്തമായ മറുപടി നല്‍കാതെ ഒഴിഞ്ഞു മാറുകയാണ്. അതുപോലെ ഷോയുടെ അവതാരക ലക്ഷ്മി വ്ളോഗ് ചെയ്യാനായി അദ്ദേഹത്തിന്റെ വീട്ടില്‍ പോയിരുന്നു. അന്നും അദ്ദേഹം മറുപടി നല്‍കാതെ ഒഴിഞ്ഞു മാറുകയായിരുന്നു'' അനു അഭിമുഖത്തില്‍ പറഞ്ഞു.

 സ്റ്റാര്‍മാജിക്‌

കൂടാതെ ഷോ ഡയറക്ടറും ചാനലിന്റെ ഹെഡ്ഡുമൊക്കെ വിളിച്ചുവെങ്കിലും അദ്ദേഹം കാരണം പറയുന്നില്ലെന്നും നടി അഭിമുഖത്തില്‍ വെളിപ്പെടുത്തിയിരുന്നു. ''രണ്ട് ദിവസം മുമ്പ് ഞാന്‍ അദ്ദേഹത്തെ കണ്ടിരുന്നു. വന്ന് സംസാരിച്ചു. ഞാന്‍ ചോദിക്കാന്‍ പോയില്ല. ചോദിച്ചാല്‍ പറയില്ല എന്നറിയാം. എങ്ങനെ പോകുന്നെടി എന്ന് ചോദിച്ചു. നന്നായി പോകുന്നു ചേട്ടായെന്ന് ഞാനും പറഞ്ഞു. സുഖമല്ലേയെന്ന് ചോദിച്ചപ്പോള്‍ അതെ എന്ന്് ഞാന്‍ പറഞ്ഞു. ഹാപ്പി ക്രിസ്തുമസ് എന്നും പറഞ്ഞ് പോയി. ഞാന്‍ ചോദിച്ചില്ല എന്താ വരാത്തത്. അതുകൊണ്ട് നിങ്ങള്‍ ചോദിക്കണം. വെറുതെ ഞങ്ങളെ പൊങ്കാലയിട്ടിട്ട് ഒരു കാര്യവുമില്ല.

കാത്തിരിക്കുന്നു

ഷോ ഡയറക്ടര്‍ ചേട്ടനോട് ചോദിച്ചാലും ഇത് തന്നെയാണ് പറയാനുള്ളത്. ഒരു കാരണവുമില്ല. പെട്ടെന്ന് ഒരു ദിവസം അച്ഛന് സുഖമില്ലെന്ന് പറഞ്ഞ് ഇറങ്ങി പോവുകയായിരുന്നു. അന്ന് ഞാനില്ലായിരുന്നു. പിന്നെ വിളിച്ചിട്ട് ഫോണ്‍ എടുക്കുന്നില്ല, ഓരോ എക്സ്‌ക്യസുകള്‍ പറഞ്ഞ് ഒഴിഞ്ഞു മാറുകയായിരുന്നു. ഞങ്ങള്‍ക്ക് ആര്‍ക്കും അദ്ദേഹത്തോട് വൈരാഗ്യമില്ല. ഞങ്ങളൊക്കെ അദ്ദേഹത്തെ ഒരുപാട് ഇഷ്ടപ്പെടുന്നുണ്ട്. അദ്ദേഹം തിരിച്ചുവരുന്നതിനായി കാത്തിരിക്കുകയാണെന്നും'' അനു അന്ന് പറഞ്ഞിരുന്നു.

 മനോരമയില്‍ സജീവം

ഫ്‌ലവേഴ്‌സില്‍ നിന്ന് മാറിയ തങ്കച്ചന്‍ ഇപ്പോള്‍ മഴവില്‍ മനോരമയില്‍ സജീവമാണ് തങ്കച്ചന്‍. ചാനല്‍ സംപ്രേക്ഷണം ചെയ്യുന്ന വിവിധ പരിപാടിയില്‍ തങ്കച്ചന്‍ എത്താറുണ്ട്. മനോരമയില്‍ സജീവമാണ് താരം. കഴിഞ്ഞ ദിവസം മനോരമ സംപ്രേക്ഷണം ചെയ്യുന്ന പടം തരും പണം ന്നെ എന്ന ഷോയില്‍ തങ്കച്ചന്‍ എത്തിയിരുന്നു. നടന്‍ ജഗദീഷ് ആണ് ഷോ അവതരിപ്പിക്കുന്നത്. ഷോയിലൂടെ തങ്കു പറഞ്ഞ വാക്കുകള്‍ സോഷ്യല്‍ വൈറല്‍ ആവുകയാണ്. ഇതുവരെ വിവാഹം കഴിക്കാത്തതിനെ കുറിച്ചാണ് തങ്കച്ചന്‍ പറയുന്നത്.

 വിവാഹം കഴിക്കാത്തത്

എന്തുകൊണ്ടാണ് വിവാഹം കഴിക്കാത്തത് എന്നുളള ചോദ്യത്തിനായിരുന്നു വിവാഹ കഴിക്കാത്തതിനെ കുറിച്ച് വെളിപ്പെടുത്തിയത്. അഭങ്ങനെ പ്രത്യേകിച്ച് കാരണമൊന്നുമില്ലെന്നാണ് നടന്‍ പറയുന്നത്. കല്യാണം കഴികാതെ നിന്ന്, നിന്ന് ഇവിടെ വരെയായി. എന്നാല്‍ ഇപ്പോള്‍ കല്യാണത്തെ കുറിച്ച് ആലോചിക്കുന്നുണ്ടെന്നും തങ്കച്ചന്‍ പറയുന്നുണ്ട്.

കുടുംബമായി ജീവിക്കണം

കല്യാണം കഴിച്ച് കുടുംബമായി ജീവിക്കാനൊക്കെ ഇപ്പോള്‍ തോന്നുന്നുണ്ട്. പറ്റിയ ഒരു പെണ്‍കുട്ടിയെ കിട്ടിയാല്‍ ഉടന്‍ വിവാഹം ഉണ്ടാവും എന്നാണ് നടന്‍ പറഞ്ഞത്. കല്യാണം കഴിഞ്ഞാല്‍ ഞങ്ങള്‍ ഒരുമിച്ച് പടം തരും പണം ഷോയില്‍ വരും എന്നും തങ്കു പറയുന്നു. ഒപ്പം പെണ്‍കുട്ടിയ്ക്ക് വേണ്ടുന്ന ഗുണങ്ങളെ കുറിച്ചും തങ്കച്ചന്‍ പറയുന്നുണ്ട്. തനിക്ക് വിദ്യാഭ്യാസം ഇല്ലാത്തത് കൊണ്ട് തന്നെ വിദ്യാഭ്യാസമുള്ള പെണ്‍കുട്ടി വേണമെന്നാണ് ആഗ്രഹം. ജഗദീഷിന്റെ ചോദ്യത്തിനായിരുന്നു ങ്കല്‍പത്തിലുളള പെണ്‍കുട്ടിയെ കുറിച്ച് പറഞ്ഞത്.

 പെണ്‍കുട്ടിയെ കുറിച്ച്‌


''കാണാന്‍ വലിയ സൗന്ദര്യം ഒന്നും വേണം എന്ന് നിര്‍ബന്ധമില്ലത്രെ. പക്ഷെ വിദ്യാഭ്യാസം ഉണ്ടായിരിക്കണം. എനിക്ക് വിദ്യാഭ്യാസം കുറവാണ്. അതുകൊണ്ട് വിവാഹം ചെയ്യുന്ന പെണ്‍കുട്ടിയ്ക്ക് എങ്കിലും അല്പം വിദ്യാഭ്യാസം വേണം. എന്നാല്‍ മാത്രമേ ഭാവി തലമുറയ്ക്ക് അത് പകര്‍ന്ന് നല്‍കാന്‍ സാധിക്കൂ''; തങ്കച്ചന്‍ പറയുന്നത്.

വീ്

തിരുവനന്തപുരം പൊന്മുടി റൂട്ടിലെ വിതുരയാണ് സ്വദേശം. സ്‌കൂളില്‍ പഠിക്കുന്ന കാലത്തുതന്നെ മിമിക്രിയോടും പാട്ടിനോടും കമ്പമുണ്ടായിരുന്നു. പഠനം കഴിഞ്ഞു വകയിലെ സഹോദരനൊപ്പം ഒരു മ്യൂസിക് ട്രൂപ്പ് തുടങ്ങി. പക്ഷേ രണ്ടു മൂന്നു പരിപാടികള്‍ക്കപ്പുരം പോയില്ല. അങ്ങനെ അടച്ചു പൂട്ടി. ശേഷം പ്രഫഷനല്‍ ട്രൂപ്പുകളുടെ ഭാഗമായി. കഷ്ടപ്പാടിന്റെ കാലമായിരുന്നു അന്ന്്. പരിപാടികള്‍ സീസണില്‍ മാത്രമേയുള്ളൂ. ഇടവേളകളില്‍ മറ്റു പണികള്‍ക്ക് പോയിത്തുടങ്ങി. വര്‍ഷങ്ങള്‍ക്ക് ശേഷം മഴവില്‍ മനോരമയിലെ കോമഡി ഫെസ്റ്റിവല്‍ എന്ന പരിപാടിയാണ് ജീവിതത്തില്‍ വഴിത്തിരിവായത്. അതോടെ കൂടുതലാളുകള്‍ തിരിച്ചറിയാന്‍ തുടങ്ങിയെന്ന് മുന്‍പ്് മേനാരമയക്ക് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞിരുന്നു.

മമ്മൂട്ടി ജീവിതം മാറ്റി

സിനിമ ജീവിതത്തില്‍ രക്ഷകനായത്് മെഗാസ്റ്റാര്‍ മമ്മൂട്ടിയാണെന്നും താങ്കു അഭിമുഖത്തില്‍ പറഞ്ഞിരുന്നു.''ഗ്രേറ്റ് ഫാദര്‍ എന്ന സിനിമയുടെ പ്രൊമോഷന്‍ സമയത്ത് മമ്മൂക്കയുള്ള വേദിയില്‍ ഞാന്‍ ഒരു പരിപാടി അവതരിപ്പിച്ചു. അത് കണ്ടിഷ്ടപ്പെട്ട് മമ്മൂക്ക എന്നെ നേരിട്ട് ഫോണില്‍ വിളിച്ചു അടുത്ത സിനിമയില്‍ അവസരം ഒരുക്കിത്തന്നു. പരോള്‍, കുട്ടനാടന്‍ ബ്ലോഗ് തുടങ്ങിയ സിനിമകളില്‍ മമ്മൂക്കയുടെ ഒപ്പം അഭിനയിക്കാനും പറ്റി; തങ്കച്ചന്‍ പറഞ്ഞിരുന്നു. വീട്ടി െബുദ്ധിമുട്ടുകള്‍ കാരണമാണ് വിവാഹം കഴിക്കാതിരുന്നതെന്ന്ും അന്ന് മനോരമ ഓണ്‍ലൈന് നല്‍കിയഅഭിമുഖത്തില്‍ പറഞ്ഞിരുന്നു.

Read more about: tv
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X