പ്രയാഗയെയും രജിത്ത് സാറിനെയും ഒഴിവാക്കണം, അഭ്യര്‍ത്ഥനയുമായി സ്റ്റാര്‍ മാജിക്ക് ആരാധകര്‍ വീണ്ടും
മലയാളം മിനിസ്‌ക്രീനില്‍ പ്രേക്ഷകര്‍ കൂടുതലുളള പരിപാടികളില്‍ ഒന്നാണ് സ്റ്റാര്‍ മാജിക്ക്. ഫ്‌ളവേഴ്‌സില്‍ റേറ്റിംഗില്‍ മുന്നിലുളള പരിപാടിയുടെ ഓരോ എപ്പിസോഡിനും മികച്ച പ്രേക്ഷക സ്വീകാര്യതയാണ് ലഭിക്കാറുളളത്. സ്റ്റാര്‍ മാജിക്കിലെ ഗെയിമുകളും ആര്‍ട്ടിസ്റ്റുകളുടെ കോമഡിയുമെല്ലാം ശ്രദ്ധേയമാകാറുണ്ട്. വര്‍ഷങ്ങളായി ഷോയുടെ ഓരോ എപ്പിസോഡുകള്‍ക്കായും ആകാംക്ഷകളോടെയാണ് പ്രേക്ഷകര്‍ കാത്തിരിക്കാറുളളത്.
നടി രകുല്‍ പ്രീതിന്റെ ഗ്ലാമര്‍ ചിത്രങ്ങള്‍ വൈറല്‍, കാണാം
സ്റ്റാര്‍ മാജിക്കിന്റെ കഴിഞ്ഞ കുറച്ച് എപ്പിസോഡുകളില്‍ രജിത്ത് കുമാര്‍, പ്രയാഗ മാര്‍ട്ടിന്‍ തുടങ്ങിയവര്‍ പരിപാടിയുടെ ഭാഗമായി എത്തിയിരുന്നു. പ്രയാഗ അതിഥിയായും ഡിആര്‍കെ മറ്റു ആര്‍ട്ടിസ്റ്റുകള്‍ക്കൊപ്പം ഗെയിമുകളിലുമെല്ലാം പങ്കെടുത്തു. സ്റ്റാര്‍ മാജിക്കില്‍ അടുത്തിടെ മോഹമുന്തിരി പാട്ടിനൊപ്പം ഡാന്‍സ് കളിച്ച് രജിത്ത് സര്‍ പ്രേക്ഷകര്‍ക്ക് മുന്‍പില്‍ എത്തിയിരുന്നു.

അന്ന് പെണ്‍വേഷം കെട്ടിയാണ് മധുരരാജയിലെ പാട്ടിനൊപ്പം രജിത്ത് ഡാന്‍സ് കളിച്ചത്. ഇതിന് പിന്നാലെ ബിഗ് ബോസ് താരത്തെ ഷോയില്‍ നിന്നും മാറ്റണമെന്ന ആവശ്യവുമായി പ്രേക്ഷകര്‍ രംഗത്തെത്തി. യൂടൂബില്‍ പുറത്തിറങ്ങാറുളള സ്റ്റാര്‍ മാജിക്ക് എപ്പിസോഡുകള്‍ക്ക് താഴെയാണ് കമന്റുകളുമായി പ്രേക്ഷകര്‍ എത്തിയത്. രജിത്ത് സര്‍ സ്റ്റാര്‍ മാജിക്കിന് പറ്റിയ ആളല്ല എന്നൊക്കെ പറഞ്ഞുകൊണ്ടാണ് ആളുകള്‍ വന്നത്.

രജിത്തിന് പുറമെ കഴിഞ്ഞ കുറച്ച് എപ്പിസോഡുകളിലായി പരിപാടിയിലുളള പ്രയാഗ മാര്‍ട്ടിനെ മാറ്റണമെന്ന ആവശ്യവും പ്രേക്ഷകര്‍ അറിയിച്ചു. "പ്രയാഗ ടീമുമായി സെറ്റ് ആകാത്ത പോലെ തോന്നുന്നു, എപ്പോഴും ഒരു ഗൗരവം പോലെ, ഉണ്ടാക്കി ചിരിക്കുന്ന പോലെ എന്നാണ് ഒരാള്‍ കമന്റ് ചെയ്തിരിക്കുന്നത്. ധര്‍മജന്‍ ചേട്ടന്‍, പ്രയാഗ, രജിത്.... നിങ്ങള്‍ക്ക് ഇനി പോകാം.... ഇവിടെ ഇത്രയും മതി എന്നാണ് മറ്റൊരു കമന്റ് വന്നിരിക്കുന്നത്.

പ്രയാഗയെ ഭയങ്കര ഇഷ്ടമായിരുന്നു : ഇപ്പോ ഒരോ എപ്പിസോഡ് കഴിയുമ്പോഴും വെറുത്തു വരുന്നു എന്നിങ്ങനെയാണ് സ്റ്റാര്‍ മാജിക്കിന്‌റെ എപ്പിസോഡുകള്‍ക്ക് താഴെ വന്നിരിക്കുന്ന കമന്റുകള്‍. തങ്കുവും ബിനുവും കൂടി ഇല്ലായിരുന്നു എങ്കിൽ..ബോറടിച്ചേനെ..ശോ... ആ പഴയ ടീം ഇനി എന്ന് വരുമോ ആവോ എന്നാണ് മറ്റൊരു ആരാധകന്റെ കമന്റ്.

അതേസമയം സ്റ്റാര്‍ മാജിക്കിന്റെ കഴിഞ്ഞ എപ്പിസോഡില്‍ അതിഥിയായി ഗിന്നസ് പക്രുവായിരുന്നു എത്തിയത്. പക്രുവിന് ഗംഭീര വരവേല്‍പ്പാണ് സ്റ്റാര്‍ മാജിക്ക് താരങ്ങള്‍ നല്‍കിയത്. കുട്ടികളുടെ ചെറിയ കാറില്‍ ഇരുന്നാണ് ഗിന്നസ് പക്രു വേദിയില്‍ എത്തിയത്. തുടര്‍ന്ന് കൗണ്ടര്‍ കോമഡികളുമായി നടന്‍ ഷോയില്‍ തിളങ്ങി. കൂട്ടിന് ബിനു അടിമാലിയുടെയും അസീസിന്റെയും തങ്കുവിന്റെയും വക കൗണ്ടറുകളുമുണ്ടായിരുന്നു.

സ്റ്റാര്‍ മാജിക്കിന്റെ എപ്പിസോഡുകള്‍ സോഷ്യല്‍ മീഡിയയിലും വൈറലാകാറുണ്ട്. ടിവിയില്‍ മിസ് ചെയ്യാറുളള എപ്പിസോഡുകള്‍ എല്ലാവരും യൂടൂബിലൂടെയാണ് കാണാറുളളത്. ടമാര്‍ പഠാര്‍ പേര് മാറ്റിയാണ് പീന്നീട് സ്റ്റാര്‍ മാജിക്ക് ആയത്. വര്‍ഷങ്ങളായി സംപ്രേക്ഷണം ചെയ്യുന്ന പരിപാടിയില്‍ അവതാരകയായി ലക്ഷ്മി നക്ഷത്ര തന്നെ എത്തുന്നു. നോബി, ബിനു, തങ്കച്ചന്‍, അനുമോള്‍, ശ്രീവിദ്യ ഉള്‍പ്പെടെയുളള താരങ്ങളെല്ലാം സ്റ്റാര്‍ മാജിക്കിലൂടെ പ്രേക്ഷകരുടെ പ്രിയപ്പെട്ടവരായ താരങ്ങളാണ്.


Click it and Unblock the Notifications