രജിത്തിനെ പുറത്താക്കണം; സ്റ്റാര്‍ മാജിക്കിന്റെ പുതിയ എപ്പിസോഡിലെ പക വീട്ടല്‍ കണ്ട് ആരാധകര്‍ പറയുന്നു
ഫ്‌ളവേഴ്‌സ് ചാനലിലെ ഹിറ്റ് പരിപാടിയായ സ്റ്റാര്‍ മാജിക്കിന്റെ ഓരോ എപ്പിസോഡുകളും വളരെ വേഗത്തിലാണ് വൈറലാവുന്നത്. സ്ഥിരമായി പങ്കെടുത്തിരുന്ന താരങ്ങളില്‍ നിന്നും പുതിയ ചിലരെ കൂടി പങ്കെടുപ്പിച്ചാണ് സ്റ്റാര്‍ മാജിക് വീണ്ടും കൈയടി നേടുന്നത്. കഴിഞ്ഞ എപ്പിസോഡില്‍ നടന്ന മത്സരത്തെ കുറിച്ചുമുള്ള രസകരമായ കാര്യങ്ങള്‍ ഏറ്റുപിടിച്ചിരിക്കുകയാണ് ആരാധകര്‍.
ബിഗ് ബോസ് താരം ഡോ. രജിത് കുമാര്‍ കഴിഞ്ഞ എപ്പിസോഡുകളില്‍ സ്റ്റാര്‍ മാജിക്കിനൊപ്പമുണ്ട്. ഇതിന് മുന്‍പുണ്ടായിരുന്ന ഗെറ്റപ്പില്‍ നിന്നും മാറി ടീഷര്‍ട്ടും ജീന്‍സുമൊക്കെ ഇട്ട് പുതിയൊരു വ്യക്തിയായിട്ടാണ് രജിത്ത് ഷോ യില്‍ എത്തിയത്. രണ്ട് ടീമുകളായി തിരിച്ചാണ് മത്സരങ്ങള്‍ നടത്തിയത്. ഒരു ടീമിന്റെ ക്യാപ്റ്റന്‍ രജിത്തും മറ്റൊന്നില്‍ അസീസുമായിരുന്നു.

ആദ്യ മത്സരത്തില്‍ അസീസ് നയിച്ച ടീം തോറ്റതോടെയാണ് സംഭവബഹുലമായ നിമിഷങ്ങള്‍ക്ക് തുടക്കമായത്. മത്സരം തോറ്റാല്‍ ആ ടീമിനെ ചാട്ടവാറ് കൊണ്ട് അടിക്കാനുള്ള അവസരം മറ്റേ ടീമിന് ലഭിക്കും. തങ്ങള്‍ക്ക് കിട്ടുന്ന അവസരം പാഴാക്കാതെ മറ്റുള്ളവര്‍ക്കിട്ട് തകര്‍പ്പന്‍ അടി കൊടുക്കുകയും ചെയ്യും. അങ്ങനെ രജിത് കുമാറിന്റെ നേതൃത്വത്തില്‍ അസീസ് അടക്കമുള്ളവര്‍ക്ക് അടി കിട്ടി. ക്യാപ്റ്റനെ തല്ലാനുള്ള അവസരം മുതലാക്കിയ രജിത് അസീസിന്റെ കവിളില്‍ ചുംബനം നല്‍കിയതിന് ശേഷമാണ് അടിച്ചത്.

എത്രത്തോളം കളിയാക്കാന്‍ പറ്റുമോ അത്രയും കളിയാക്കിയതിന് ശേഷമായിരുന്നു ചാട്ടവാറടി. ഇത് ആരാധകര്‍ക്കും ചെറിയ വിഷമം നല്‍കിയിരുന്നു. എന്നാല്‍ രണ്ടാമത്തെ റൗണ്ടില്‍ രജിത്തിന്റെ ടീം തോല്‍ക്കുകയും കിട്ടിയ അടി തിരിച്ച് മേടിച്ചെടുക്കുകയും ചെയ്തു. തന്നോട് പെരുമാറിയ അതേ നാണയത്തില്‍ തന്നെ രജിത്തിന് ഉമ്മ കൊടുത്തതിന് ശേഷമാണ് അസീസ് അടിച്ചത്. മത്സരത്തില്‍ ജയവും തോല്‍വിയും ഉണ്ടെങ്കിലും ഇത്രയും അഹങ്കരിക്കരുതെന്നാണ് രജിത്തിന്റെ ടീമിനോട് ഫാന്‍സ് പറയുന്നത്. ആരാധകര്‍ എത്ര ആവേശത്തിലാണെന്ന് കമന്റുകളില്‍ നിന്നും വ്യക്തമാവും.

ഇന്നലെ അസീസിന്റെ മുഖം കണ്ടവര്‍ അദ്ദേഹം ഇന്ന് ജയിച്ചേ മതിയാവു എന്ന് കരുതിയവരായിരിക്കും. അസീസിനെ അടിച്ചപ്പോള്‍ തിരിച്ചും കിട്ടുമെന്ന് രജിത്ത് ഓര്‍ക്കാതെ പോയി. ഇന്നത്തെ വിജയം അസീസിന്റെ വാശിയാണ്. ഹാവു എന്താശ്വാസം രജിത്തിനെ തിരിച്ചടിച്ചില്ലേ അസീസിക്ക. സന്തോഷമായി. അങ്ങനെ എല്ലാരും കാത്തിരുന്ന എപ്പിസോഡ് അസീസിക്കയുടെ പ്രതികാരമായിരുന്നു കണ്ടത്. തുടങ്ങി നിരവധി കമന്റുകളാണ് വന്ന് കൊണ്ടിരിക്കുന്നത്.

അതിനൊപ്പം രജിത്തിനെ കുറിച്ച് നെഗറ്റീവ് കമന്റുകളും വരുന്നുണ്ട്. സ്റ്റാര്‍ മാജിക്കിന് അതിഥികളെ കിട്ടാന്‍ ഇത്ര ബുദ്ധിമുട്ടാണോ നിലവാരം കുറഞ്ഞ് വരുന്നുണ്ട്. രജിത്തിന് പറ്റിയ പരിപാടി അല്ലിത്. പഴയ താരങ്ങളെ തന്നെ തിരികെ കൊണ്ട് വരണമെന്നാണ് ആരാധകരുടെ ആവശ്യം. വീഡിയോയ്ക്ക് താഴെ വന്ന കമന്റില്‍ കൂടുതലും രജിത്തിനെ പുറത്താക്കണമെന്ന് ആവശ്യപ്പെട്ട് കൊണ്ടുള്ളതായിരുന്നു.


Click it and Unblock the Notifications