പ്രായമുള്ള അമ്മമാരും അച്ഛന്മാരുമാണ് എന്റെ വീഡിയോയുടെ താഴെ കമന്റുമായി വരുന്നത്! വേദനിപ്പിക്കാറുണ്ടെന്ന് അനുമോൾ
സ്റ്റാര്‍ മാജിക് എന്ന ടെലിവിഷന്‍ പരിപാടിയിലൂടെ മലയാളികള്‍ക്ക് സുപരിചിതയായി മാറിയ താരമാണ് അനുമോള്‍. വളരെ നിഷ്‌കളങ്കയായ പെണ്‍കുട്ടി എന്ന ഇമേജാണ് അനുവിന് പലപ്പോഴും ലഭിക്കാറുള്ളത്. യഥാര്‍ഥ ജീവിതത്തിലും താനങ്ങനെ തന്നെയാണെന്നാണ് നടി പറയാറുള്ളത്. സോഷ്യല്‍ മീഡിയയിലൂടെ വലിയ ആരാധക പിന്തുണ ലഭിച്ചിരുന്നെങ്കിലും തന്നെ വിമര്‍ശിക്കുന്ന നിരവധി പേരുണ്ടെന്ന് പറയുകയാണ് അനുവിപ്പോള്‍.
ഫേസ്ബുക്കില്‍ അത്ര ആക്ടീവ് അല്ലെങ്കിലും അതില്‍ വരുന്ന ചിലരുടെ കമന്റുകള്‍ കാണുമ്പോള്‍ വിഷമം തോന്നാറുണ്ട്. സാധാരണ മോശം കമന്റിടുന്നത് പയ്യന്മാരാണെന്നാണ് പൊതുവേ ധാരണ. എന്നാല്‍ പ്രായമുള്ള സ്ത്രീകളടക്കം ഇത്തരം പ്രതികരണവുമായി വരാറുണ്ടെന്നും മൈല്‍സ്റ്റോണ്‍ മേക്കേഴ്‌സിന് നല്‍കിയ അഭിമുഖത്തിലൂടെ അനു പറയുന്നു.

നല്ല ഡ്രസ് ഇട്ടിട്ടുള്ള ഫോട്ടോയോ വീഡിയോയോ ഫേസ്ബുക്കിലിട്ടാല്‍ അതിന് താഴെ വളരെ മോശമായിട്ടുള്ള കമന്റുകളുമായി ചിലരെത്തും. പയ്യന്മാരല്ല വരുന്നത്. പ്രായമുള്ള അമ്മമാരും അച്ഛന്മാരുമൊക്കെയാണ് എന്തിനാണെന്ന് അറിയാതെ വെറുതേ നെഗറ്റീവ് കമന്റിടുന്നത്.
ഇവളാരാണെന്നാണ് വിചാരം, കുറേ മേക്കപ്പും ഇട്ട് വന്നേക്കുന്നു. എന്നൊക്കെയായിരിക്കും കമന്റുകള്‍. ഒന്നും ഞാന്‍ മൈന്‍ഡ് ചെയ്യാറില്ല. ഇന്‍സ്റ്റാഗ്രാമിലാണെങ്കിലും നൂറ് നല്ല കമന്റുകള്‍ക്കിടയില്‍ ഒന്ന് രണ്ട് മോശം കമന്റ് കണ്ടാല്‍ പോലും എനിക്ക് വിഷമം വരും. ഞാനത് ഡിലീറ്റ് ചെയ്യുകയാണ്. എന്നിട്ട് പേഴ്‌സണലായി പോയി അവര്‍ക്ക് മെസേജ് അയക്കും.
എനിക്കവരോട് ചോദിക്കാനുള്ളത് നിങ്ങളുടെ അക്കൗണ്ടില്‍ വന്ന് ഞാന്‍ മെസേജ് അയക്കുന്നില്ല, നിങ്ങളുടെ പോസ്റ്റില്‍ കമന്റിടുന്നില്ല. പിന്നെ എന്തിനാണ് ഇങ്ങനെ മോശം കമന്റുമായി വരുന്നതെന്ന് ഞാന്‍ ചോദിക്കാറുണ്ട്. ക്ഷമിക്കണം, ഇങ്ങനൊരു കമന്റിട്ടാല്‍ അനു തിരികെ മെസേജ് അയക്കുമെന്ന് കരുതിയിട്ടാണെന്നായിരിക്കും അവരുടെ മറുപടി.

സ്റ്റാര്‍ മാജിക്കിനെ കുറിച്ചും അനു സംസാരിച്ചു. താനൊരിക്കലും സ്റ്റാര്‍ മാജിക് വിട്ട് പോകില്ലെന്നാണ് അനു പറയുന്നത്. എന്നെ ഞാനാക്കിയത് ആ പ്രോഗ്രാമാണ്. ഒരിക്കലും അത് നിര്‍ത്തരുതേ എന്നാണ് ഞാന്‍ പ്രാര്‍ഥിക്കാറുള്ളത്. ബിഗ് ബോസിന്റെ കുറേ സീസണുകളിലേക്ക് എന്നെ വിളിച്ചിരുന്നു. നല്ല പെയിമെന്റ് ഒക്കെ പറഞ്ഞിരുന്നതാണെങ്കിലും ഞാന്‍ പോയില്ല. സ്റ്റാര്‍ മാജിക്ക് വിട്ടിട്ട് പോയ ആര്‍ട്ടിസ്റ്റുകളൊക്കെ ഉണ്ട്. പക്ഷേ ഞാനങ്ങനെ പോവത്തില്ല.
ബിഗ് ബോസിലേക്ക് പോവുന്നതിനെ സപ്പോര്‍ട്ട് ചെയ്യുന്നവരും പോവരുതെന്ന് പറയുന്നവരുമുണ്ട്. ചിലര്‍ ഫുള്‍ സപ്പോര്‍ട്ട് തരാമെന്ന് പറയുമ്പോള്‍ മറ്റ് ചലര്‍ അവിടെ പോയാല്‍ പിന്നെ തിരിച്ച് വന്നിട്ട് കാര്യമില്ലെന്നാണ് പറയുന്നത്. വീട്ടില്‍ അച്ഛനും അമ്മയ്ക്കുമൊക്കെ ഞാനതിലേക്ക് പോകുന്നതില്‍ സന്തോഷമാണ്. കാരണം ഞാന്‍ വീട്ടില്‍ എങ്ങനെയാണോ അതുപോലെയേ അതിനകത്തും നില്‍ക്കുകയുള്ളുവെന്ന് അവര്‍ക്കറിയാം. എന്നെങ്കിലും ഒരിക്കല്‍ പോകണമെന്നുണ്ടെന്നും അനു പറയുന്നു.


Click it and Unblock the Notifications