ബിഗ് ബോസിനെ തേച്ചൊട്ടിച്ച് ബിഗ് ഫോഴ്‌സ്! സ്റ്റാര്‍ മാജിക്ക് പ്രമോ വീഡിയോ വൈറല്‍!

കാത്തിരിപ്പിന് വിരാമമിട്ട് അടുത്തിടെയായിരുന്നു ബിഗ് ബോസ് സീസണ്‍ 2 എത്തിയത്. ആദ്യപതിപ്പില്‍ നിന്നും വിഭിന്നമായുള്ള മത്സരങ്ങളും ടാസ്‌ക്കുകളുമാണ് ഇത്തവണ മത്സരാര്‍ത്ഥികള്‍ക്ക് ലഭിച്ചുകൊണ്ടിരിക്കുന്നത്. സിനിമ-സീരിയല്‍ രംഗത്തുള്ളവര്‍ മാത്രമല്ല സോഷ്യല്‍ മീഡിയയിലെ സെലിബ്രിറ്റികളും ഇത്തവണ മത്സരിക്കാനായി എത്തിയിട്ടുണ്ട്. വിവിധ വിഷയങ്ങളിലെ പ്രതികരണങ്ങളിലൂടെ ശ്രദ്ധേയമാവര്‍ തന്നെയാണ് ബിഗ് ഹൗസിലും നിറഞ്ഞുനില്‍ക്കുന്നത്. രജിത്ത് കുമാറായിരുന്നു ആദ്യമെത്തിയത്. അടുത്തിടെ വൈല്‍ഡ് കാര്‍ഡ് എന്‍ട്രിയിലൂടെയാണ് ദയ അശ്വതിയും ജസ്ല മാടശ്ശേരിയും എത്തിയത്. രജിത്തുമായുള്ള ഇവരുടെ വാക്ക് തര്‍ക്കവും സ്‌നേഹ സംഭാഷണവുമൊക്കെ വൈറലായി മാറിയിരുന്നു.

ടാസ്‌ക്കിനിടയിലും അല്ലാതെയുമൊക്കെയായി വഴക്കിടുന്നവരും മാറിയിരുന്ന് വിമര്‍ശിക്കുന്നവരേയുമൊക്കെ ഇത്തവണയും കാണുന്നുണ്ട്. പരദൂഷണക്കമ്മിറ്റിയായി ചിലരെയൊക്കെ ഉപമിക്കുന്നുമുണ്ട്. മത്സരത്തിലെ നിലനില്‍പ്പിനായി കൃത്യമായ ഗെയിം പ്ലാനുമായി എത്തിയവരുമുണ്ട്. യഥാര്‍ത്ഥ ജീവിതത്തില്‍ ഇവരൊക്കെ ഇങ്ങനെയാണോയെന്ന തരത്തിലുള്ള സംശയങ്ങളായിരുന്നു പ്രേക്ഷകര്‍ ചോദിച്ചത്. ഏഷ്യാനെറ്റില്‍ ബിഗ് ബോസ് മുന്നേറുമ്പോള്‍ പരിപാടിയുടെ ഹാസ്യാവിഷ്‌ക്കാരവുമായി എത്തുകയാണ് സ്റ്റാര്‍ മാജിക്.

അനു, ലക്ഷ്മി, ഐശ്വര്യ, നോബി, ശശാങ്കന്‍, ലക്ഷ്മി നക്ഷത്ര, നവീന്‍, അസീസ്, മൃദുല തുടങ്ങി പ്രേക്ഷകര്‍ക്ക് സുപരിചിതരായി മാറിയവരാണ് സ്റ്റാര്‍ മാജിക്കില്‍ പങ്കെടുക്കുന്നത്. ബിഗ് ഫോഴ്‌സുമായാണ് ഇവരെത്തുന്നത്. വ്യാഴാഴ്ച രാത്രി സംപ്രേഷണം ചെയ്യുന്ന പരിപാടിയുടെ പ്രമോ വീഡിയോ ഇതിനകം തന്നെ വൈറലായി മാറിക്കഴിഞ്ഞിട്ടുണ്ട്. തള്ളലും തുള്ളലുകളുമായി തരികിടക്കുമ്പിടികളുടെ വേറെ ലെവല്‍ കളികള്‍ എന്നായിരുന്നു അനൗണ്‍സ്‌മെന്റ്. ഇന്ന് ബിഗ് ഫോഴ്‌സ് നിങ്ങളെ കാണാന്‍ വീട്ടിലെത്തുന്നുണ്ടെന്ന് പറഞ്ഞപ്പോള്‍ ഒരു കവര്‍ പക്കാവട വാങ്ങിച്ച് വരുമോയെന്നായിരുന്നു അസീസിന്റെ ചോദ്യം.

Big Force

ഫക്രുവിനെയാണ് ബിഗ് ഫോഴ്‌സ് അവതാരകന്‍ ആദ്യം കണ്ടത്. ചേട്ടന്റെ പേരെന്താണ് എന്ന് ചോദിച്ചായിരുന്നു ഫക്രു അദ്ദേഹത്തെ വരവേറ്റത്. ചേട്ടന്‍രെ പേരെന്താണ് എന്ന് ചോദിച്ചപ്പോള്‍ അമരീഷ് പുരിയെന്നായിരുന്നു അദ്ദേഹം പറഞ്ഞത്. കാലാപാനിക്ക് ശേഷം ഇതാദ്യമായാണ് കാണുന്നതെന്നായിരുന്നു ഫക്രു പിന്നീട് പറഞ്ഞത്. എലീയോട് എന്തെങ്കിലും അപമര്യാദയായി ഇദ്ദേഹം പെരുമാറിയോ എന്ന് ബിഗ് ഫോഴ്‌സ് ചോദിക്കുമ്പോള്‍ പോക്കറ്റില്‍ കൈയ്യിടാന്‍ ശ്രമിച്ചുവെന്നായിരുന്നു എലി പറഞ്ഞത്. പ്രോട്ടീന്‍ പൗഡറിനെക്കുറിച്ചും ഭക്ഷണമുണ്ടാക്കുന്നതിനെക്കുറിച്ചുമൊക്കെയുള്ള ചര്‍ച്ചകളും ഇതിനിടയില്‍ നടക്കുന്നുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X