സ്റ്റാര്‍ മാജിക്കില്‍ പ്രശ്‌നം ഉണ്ടാക്കിയവരെ മാറ്റിയിട്ടുണ്ട്! സുധിയുടെ ആരാധകരെ കണ്ടത് മരണത്തിന് ശേഷം; അനൂപ്

ടെലിവിഷന്‍ പ്രേക്ഷകരുടെ ഇഷ്ട ഗെയിം ഷോ ആയിരുന്നു സ്റ്റാര്‍ മാജിക്. ഫ്‌ളവേഴ്‌സ് ചാനലില്‍ സംപ്രേക്ഷണം ചെയ്തിരുന്ന പരിപാടി പെട്ടെന്ന് അവസാനിപ്പിക്കുകയായിരുന്നു. അതിന് ശേഷം വേറെ പരിപാടികള്‍ കൊണ്ട് വന്നെങ്കിലും വീണ്ടും സ്റ്റാര്‍ മാജിക് വരണമെന്ന ആഗ്രഹമാണ് പ്രേക്ഷകര്‍ മുന്നോട്ട് വെക്കുന്നത്. ഇക്കാര്യം വ്യക്തമാക്കുകയാണ് ഷോ യുടെ ഡറക്ടറായ അനൂപ് ജോണ്‍.

സ്റ്റാര്‍ മാജിക്കിലെ താരങ്ങളെ കുറിച്ചും പരിപാടിയില്‍ നടക്കുന്ന സംഭവികാസങ്ങളെ പറ്റിയുമൊക്കയൊണ് ഇന്‍ഫൈന്‍ പ്ലസ് എന്ന യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തിലൂടെ അനൂപ് വെളപ്പെടുത്തിയത്. ഒപ്പം അന്തരിച്ച നടന്‍ കൊല്ലം സുധിയെ കുറിച്ചുണ്ടായ പ്രശ്‌നങ്ങളെ പറ്റിയും ഇതിനിടയില്‍ ലക്ഷ്മി നക്ഷത്ര വന്നതിനെ കുറിച്ചുമൊക്കെ അനൂപ് സംസാരിക്കുന്നു.

star-magic

സ്റ്റാര്‍ മാജിക്കിന് ശേഷം സൂപ്പര്‍ ഷോ എന്ന പരിപാടി അവതരിപ്പിക്കുകയാണ് അനൂപ് ജോണ്‍. ഈ പരിപാടിയിലേക്ക് താരങ്ങളെ ക്ഷണിക്കുന്നതിനെ കുറിച്ച് സംവിധായകന്‍ സംസാരിച്ചിരുന്നു. തങ്കച്ചന്‍ വിതുര പേഴ്സണല്‍ പ്രശ്നങ്ങള്‍ കാരണം കുറച്ച് കാലത്തേക്ക് ബ്രേക്ക് എടുത്തുവെന്നാണ് പറയുന്നത്. എന്താണ് പ്രശ്നമെന്നോ എപ്പോള്‍ തിരിച്ച് വരുമെന്നോ അറിയില്ല.

പിന്നെ സ്റ്റാര്‍ മാജിക്കില്‍ അച്ചടക്ക പ്രശ്നം കൊണ്ട് ചില താരങ്ങളെ മാറ്റി നിര്‍ത്തുകയും കുറച്ച് നാല്‍ന് ശേഷം അവരെ വീണ്ടും തിരികെ കൊണ്ട് വരികയും ചെയ്ത സംഭവങ്ങള്‍ ഉണ്ടായിട്ടുണ്ട്. എപ്പോഴും ഫ്രണ്ട്ലിയായിട്ടാണെങ്കിലും അതിന്റെ അതിര്‍വരമ്പുകള്‍ മറികടന്നാല്‍ പിന്നെ ഒന്നും വര്‍ക്കാവില്ല.

കൊല്ലം സുധിച്ചേട്ടന്റെ അഭാവം നമുക്കൊരിക്കലും നികത്താന്‍ സാധിക്കില്ല. സുധി ചേട്ടന്‍ ആ ഷോയില്‍ ഉണ്ടായിരുന്നപ്പോള്‍ പോലും അത്രയും ആരാധകര്‍ പുള്ളിയ്ക്ക് ഇല്ലായിരുന്നു എന്നതാണ് സത്യം. അദ്ദേഹം മരിച്ചതിന് ശേഷമാണ് ഇത്രയധികം ആളുകള്‍ അദ്ദേഹത്തെ ഇഷ്ടപ്പെട്ടിരുന്നുവെന്ന് നമ്മള്‍ മനസിലാക്കുന്നത്. ജീവിച്ചിരിക്കുന്ന സമയത്ത് ഇത്രയധികം ആരാധകരുണ്ടെങ്കില്‍ സുധി ചേട്ടന്‍ വേറെ ലെവലില്‍ എത്തുമായിരുന്നു.

star-magic

പക്ഷേ ഷോ നടക്കുന്ന സമയത്ത് എന്തിനാണ് ഇതിനകത്ത് സുധിയെ കൊണ്ട് വന്നിരിക്കുന്നതെന്ന കമന്റുകള്‍ പോലും വന്നിട്ടുണ്ട്. സുധിചേട്ടന്റെ നിഷ്‌കളങ്കതയാണ് എല്ലാവരും ഇഷ്ടപ്പെട്ടത്. അദ്ദേഹം വെറുതേ ഇരുന്നൊന്ന് ചിരിച്ചാല്‍ മാത്രം മതി. അത് കാണാന്‍ ഇഷ്ടമുണ്ടായിരുന്ന നിരവധി ആളുകളുണ്ടായിരുന്നു. പക്ഷേ അവരെക്കാളും കൂടുതല്‍ ചീത്ത വിളിക്കുന്നവരാണ് ഉണ്ടായിരുന്നത്.

സുധി ചേട്ടന്റെ ഭാര്യയെ വളഞ്ഞിട്ട് ആക്രമിക്കുകയാണ്. അവര്‍ അവര്‍ക്കിഷ്ടമുള്ളത് പോലെ ജീവിക്കട്ടെ. ആരുടെയും ജീവിതത്തിലോ കരിയറിലോ കയറി ഇടപെടാന്‍ ആര്‍ക്കും അവകാശമില്ലെന്നാണ് ഞാന്‍ വിശ്വസിക്കുന്നത്. അവര്‍ക്ക് ജീവിക്കാന്‍ പൈസ വേണം. പലയിടത്ത് നിന്നും രേണുവിന് ജോലി ശരിയാക്കി കൊടുത്തിരുന്നു. പക്ഷേ അവര്‍ അതിന് ഫിറ്റല്ലെന്ന് പറഞ്ഞ് സ്വയം പോരുകയായിരുന്നു. ഗവണ്‍മെന്റ് ജോലിയെ കൊടുക്കുന്നതിനെ പറ്റിയും ആലോചിച്ചിരുന്നു. പിന്നെയാണ് ഈ ഫീല്‍ഡിലേക്ക് പോകുന്നത്. ഇപ്പോള്‍ വീഡിയോസ് ഒക്കെ വന്ന് തുടങ്ങി. അതിനെ കുറിച്ച് എനിക്ക് അറിയില്ല. അഭിപ്രായം പറയാം. പക്ഷേ അവരുടെ ജീവിതത്തില്‍ കയറി ഇടപെടേണ്ടതില്ല.

സുധി ചേട്ടന്റെ മണമുളള പെര്‍ഫ്യൂം വേണമെന്നത് രേണു പലരോടും ആവശ്യപ്പെട്ടിരുന്നു. ഒന്ന് രണ്ട് തവണ ലക്ഷ്മി നക്ഷത്രയോടും പറഞ്ഞു. അങ്ങനെയാണ് ലക്ഷ്മി അത് ചെയ്യുന്നത്. ശരിക്കും പുതുമയുള്ളൊരു കാര്യമായിട്ടാണ് അത് പുറത്ത് വന്നതെങ്കിലും ലക്ഷ്മിയാണ് ആക്രമിക്കപ്പെട്ടത്. ശരിക്കും രേണുവിന്റെ ആവശ്യപ്രകാരം ചെയ്തതാണെങ്കിലും ആളുകള്‍ അത് വളച്ചൊടിക്കപ്പെട്ടു. ലക്ഷ്മിയും രേണുവും തമ്മിലുള്ള ബോണ്ടിംഗിലാണ് അതൊരു കണ്ടെന്റായി വന്നത്. അല്ലെങ്കില്‍ ഇതൊന്നും ആരും അറിയില്ലാതെ പോകുമായിരുന്നു.

Read more about: television show
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X