തങ്കച്ചനേയും അനുവിനേയും റേറ്റിംഗിനായി ഉപയോഗിക്കരുത്, സ്റ്റാര്‍ മാജികിന് പൊങ്കാല, വിവാഹം കുട്ടിക്കളിയല്ല
ടെലിവിഷന്‍ പ്രേക്ഷകരുടെ പ്രിയപ്പെട്ട പരിപാടികളിലൊന്നാണ് സ്റ്റാര്‍ മാജിക്. നേരത്തെ ടമാര്‍ പഠാറെന്ന പേരിലായിരുന്നു പരിപാടി സംപ്രേഷണം ചെയ്തിരുന്നത്. അടുത്തിടെയായിരുന്നു പരിപാടിയുടെ പേര് മാറ്റിയത്. ലക്ഷ്മി നക്ഷത്ര അവതരിപ്പിക്കുന്ന പരിപാടിയുടെ വിശേഷങ്ങളെല്ലാം സോഷ്യല്‍ മീഡിയയിലൂടെ വൈറലായി മാറാറുണ്ട്. പരിപാടിയുടെ പുതിയ പ്രമോ വീഡിയോ കഴിഞ്ഞ ദിവസം സോഷ്യല്‍ മീഡിയയിലൂടെ വൈറലായി മാറിയിരുന്നു. അനുവും തങ്കച്ചനും മോതിരം കൈമാറുന്നതിന്റെ വീഡിയോ നിമിഷനേരം കൊണ്ടാണ് തരംഗമായി മാറിയത്.
തങ്കച്ചനും അനുവും പ്രണയത്തിലാണോയെന്ന തരത്തിലുള്ള ചോദ്യങ്ങള്‍ നേരത്തെയുമുണ്ടായിരുന്നു. തന്റെ കുടുംബത്തില്‍ താന്‍ മാത്രമേ അവിവാഹിതനായുള്ളൂവെന്നും അമ്മയുടെ വലിയ ആഗ്രഹമായിരുന്നു തന്റെ വിവാഹമെന്നുമായിരുന്നു തങ്കച്ചന്‍ പറഞ്ഞത്. മൂത്ത സഹോദരനെപ്പോലെയാണ് തങ്കുവെന്നായിരുന്നു അനു പറഞ്ഞത്. പ്രണയത്തിലല്ലെന്ന് ഇരുവരും ആവര്‍ത്തിച്ച് പറഞ്ഞിട്ടും ഇതെങ്ങനെ സംഭവിച്ചുവെന്നാണ് പ്രേക്ഷകരുടെ ചോദ്യം. പ്രമോ വീഡിയോയെ വിമര്‍ശിച്ചായിരുന്നു കൂടുതല്‍ പേരും എത്തിയത്.

ഇങ്ങനെ ചെയ്യരുത്
ഇനി തെറി പറയാൻ വയ്യാ ഇവന്മാരെ. ജനങ്ങളെ ഊളകൾ ആക്കുന്നതിന് ഒരു പരിധി ഇല്ലേ അനുപ് ജോണേ? പച്ച മലയാളത്തിൽ തോന്നിവാസം എന്ന് തന്നെ പറയാം. ചാനൽ റേറ്റിങ്ങിന് വേണ്ടി ഒരാളെയും ഇങ്ങനെ വിഡ്ഡി വേഷം കെട്ടിക്കരുത്. ഒരു പ്രോഗ്രാമിന്റെ നിലവാരം ഇങ്ങനെ അധഃപതിച്ചല്ലോ.പഴയ കോമഡി ഒക്കെ എവിടെ. കഷ്ടം. പ്രേക്ഷകരെ മണ്ടനാക്കാൻ, കല്യാണം മോതിരമാറ്റം ഇതൊക്കെ ഒരു പവിത്രത ഉള്ള ചടങ്ങായെന്നായിരുന്നു ആരാധകര്‍ പറഞ്ഞത്.

ടാസ്ക്കാണോ
ഇപ്പോ ചാട്ട അടിക്ക് പകരം ടാസ്ക് അല്ലേ. ചിലപ്പോ ഇവർക്ക് കിട്ടിയ ടാസ്ക് ആകും ഇത്...!ഇനി പറ്റില്ല ഒന്നെങ്കിൽ അവർ റിയൽ ആയി കെട്ടണം അല്ലെങ്കിൽ ആ പാവം തങ്കച്ചൻ ചേട്ടനെ റേറ്റിംഗിന് ആയി ഉപയോഗിക്കരുത് ഇത് ഉടായിപ്പാണെങ്കിൽ ഇതിൽ പരം നാണം കേട്ട പരുപാടി ഇല്ല ഇല്ലെങ്കിൽ ഇല്ലന്നെ ഉള്ളു അത്രയ്ക്ക് ഇഷ്ട പ്രോഗ്രാമും അനു/തങ്കച്ചൻഇതെന്താ ഇങ്ങനെയെന്നായിരുന്നു ചിലരുടെ ചോദ്യം.

തങ്കുവിൻ്റെ വിവാഹം
ഇതൊക്ക വെറും കുട്ടിക്കളിയാണോ... Star magic ഇഷ്ടം ആണ് സ്ഥിരം പ്രേഷകനാണ്. പക്ഷെ ഇതൊന്നും സപ്പോർട്ട് ചെയ്യാൻ പറ്റില്ല,, കളിയായിട്ട് പോലും.ഫ്ലവഴ്സിനോടും സ്റ്റർമാജിക്കിനോടും ഇതുവരെ ഒരു വെറുപ്പും ഇല്ല. ഇതുപോലുള്ള ചളികൾ കാണിച്ചു വെറുപ്പിക്കരുത്. ഈ പരുപാടിക്കുവേണ്ടി തങ്കുവിൻ്റെ വിവാഹം നിങ്ങൾ മുടക്കുന്നതാനോ എങ്കിൽ തങ്കു ഫാന്‍സ് വെറുതെ ഇരിക്കില്ല പറഞേക്കാം ... ഓരോ ഉടായിപ്പായിട്ട് വന്നോളും. റേറ്റിങ്ങിന് വേണ്ടി ഇത്രക്ക് ചീപ്പ് പരുപാടി കാണിക്കാൻ പാടില്ല ഒറിജിനൽ ആയി കെട്ടുവാണേൽ പെരുത്ത് സന്തോഷം... ഇതിപ്പോ തങ്കൂനെ അപമാനിക്കുകയാണ്.

കുളമാക്കല്ലേ
ഒരിക്കൽ അനു തന്നെ ലൈവിൽ വന്ന് അനു പറഞ്ഞത് തങ്കു ജേഷ്ടനെ പോലെ ആണെന്ന് എന്നിട്ട് എന്തിനാ ഈ പ്രഹസനം നല്ല പ്രൊഗ്രാമാണ് അത് കുളമാക്കല്ലേ, ഞാൻ ആകെ കാണുന്ന ചാനെൽ പ്രോഗ്രാം ഇത് മാത്രമാ അത് കുളം ആക്കല്ലേ. വളരെ നല്ല പ്രോഗ്രാം ആണ്... പവിത്രമായ കാര്യങ്ങൾ ആണ് കല്യാണം നിശ്ചയം എല്ലാം അത് വെച്ചു വെറുതെ ഷോ ഇല്ലാതെ ആക്കരുത്... ഈ സ്ക്രിപ്റ്റ് വേണ്ട.

തങ്കുവിനെക്കുറിച്ച്
നിങ്ങൾക്ക് ഒരു തമാശ ആയിരിക്കാം പക്ഷേ തങ്കച്ചന്റെ ഉള്ളിൽ അവളോടു ഇഷ്ടം കൂടി വരാൻ ഇതൊക്കെ ഒരു കാരണമായി തീരും. തങ്കച്ചൻ ഒരു പാവമാണ്. അദ്ദേഹത്തെ ഇങ്ങനെ വിഡ്ഢിവേഷം കെട്ടിക്കരുത്. ആ പാവത്തിന്റെ അമ്മ മരിച്ചതിനു ശേഷം കുറച്ചു നാളുകൾക്ക് ശേഷം ആണ് തങ്കു നമ്മുടെ അടുത്തേക്ക് വന്നത്. ഇങ്ങനെ ആ മനുഷ്യനെ വിഡ്ഢിവേഷം കെട്ടിക്കരുത്.

വീണ്ടും
ഒരുവട്ടം നടുവൊടിഞ്ഞ താങ്കച്ഛന്റെ രണ്ടാമതും ഓടിക്കണോ. എന്തിനാ തങ്കച്ചനെ വട്ടാക്കുന്നത് അയാൾ കല്യാണം കഴിക്കതോണ്ട് എന്തും ആവാം എന്നാണോ അനുപ് സാർ. അയാൾ ലാസ്റ്റ് മെന്റൽ ആവും കോമഡി ആണേലുംനമ്മുടെ തങ്കച്ചൻ ചേട്ടൻ കോമാളിവേഷം കെട്ടിക്കരുത് പാവമാണ് അദ്ദേഹം പുതിയൊരു നല്ലൊരു ജീവിതം ഉണ്ടാകട്ടെ എന്ന് ആത്മാർത്ഥമായി പ്രാർത്ഥിക്കുന്നുവെന്നുമായിരുന്നു ആരാധകരുടെ കമന്‍റുകള്‍.


Click it and Unblock the Notifications