തന്റെ വരവ് ഒരു കൾച്ചറൽ ഷോക്കായിരുന്നു! പൂർണ്ണമായും മലയാളിയാക്കിയത് ആ ഷോ, വെളിപ്പെടുത്തി രഞ്ജിനി
ആധുനിക മലയാളം ഭാഷയുടെ മാതാവ് എന്നാണ് രഞ്ജിനിയെ അറിയപ്പെടുന്നത്. ഭാഷയുടേയും അവതരണത്തിന്റേയും പേരിൽ നിരവധി വിമർശനങ്ങളും ട്രോൾ ആക്രമണങ്ങളും താരത്തിന് നേരിടേണ്ടി വന്നിരുന്നു. എന്നാൽ വിമർശനങ്ങളും ട്രോളുകളുമായിരുന്നു താരത്തെ പ്രേക്ഷകരുടെ പ്രിയപ്പെട്ട അവതാരക ആക്കിയത്.
ഐഡിയ സ്റ്റാർ സിങ്ങർ എന്ന റിയാലിറ്റി ഷോയിലൂടെയാണ് രഞ്ജിന് പ്രേക്ഷകർക്ക് സുപരിചിതയാകുന്നത്. അതുവരെ കണ്ടിട്ടില്ലാത്തതിൽ വെച്ച് വ്യത്യസ്തമായ ലുക്കിലും ശൈലിയിലുമാണ് രഞ്ജിനി പ്രത്യക്ഷപ്പെട്ടത്. അന്ന് വരെ കണ്ടിട്ടില്ലാത്ത അവതാരക സങ്കൽപ്പത്തിൽ നിന്ന് വ്യത്യസ്തമായിരുന്നു രഞ്ജിനി. ഇപ്പോഴിത തന്റെ കരിയര്ഡ ബ്രേക്കായ ഷോയെ കുറിച്ച് വെളിപ്പെടുത്തുകയാണ് താരം. ടൈംസ് ഓഫ് ഇന്ത്യയ്ക്ക് നൽകിയ അഭിമുഖത്തിലാണ് താരം ഇക്കാര്യം വെളിപ്പെടുത്തിയത്

തന്റെ കരിയർ തന്നെ മാറ്റി മറിച്ച റിയാലിറ്റി ഷോയായിരുന്നു ഏഷ്യനെറ്റ് സംപ്രേക്ഷണം ചെയ് ഐഡി സ്റ്റാർ സിങ്ങർ. തന്റെ കരിയറിൽ വലിയ ബ്രേക്കായിരുന്നു ഷോ നൽകിയതെന്നും രഞ്ജിനി ടൈംസ് ഓഫ് ഇന്ത്യയ്ക്ക് നൽകിയ അഭിമുഖത്തിൽ പറഞ്ഞു. തന്നെ കേരളത്തിലേയ്ക്ക് മടക്കി കൊണ്ട് വന്നതും ഐഡിയ സ്റ്റർ സിങ്ങറായിരുന്നു എന്ന് രഞ്ജിനി കൂട്ടിച്ചേർത്തു.

താൻ കേരളത്തിനു പുറത്തായിരുന്നു. സ്റ്റാർ സിങ്ങറാണ് തന്നെ നാട്ടിലേയ്ക്ക് മടക്കി കൊണ്ടു വന്നത്. അതിനാൽ തന്നെ ഭാഷ തനിയക്ക് വലിയൊരു പ്രശ്നമായിരുന്നു. തന്റെ വരവ് മലയാളി പ്രേക്ഷകർക്ക് ഒരു കൾച്ചറൽ ഷോക്ക് ആയിരുന്നു. സ്റ്റാർ സിങ്ങർ തന്നെ പൂർണ്ണമായും ഒരു മലയാളിയാക്കി മാറ്റുകയായിരുന്നു. ഷോ തന്റെ ജീവിതത്തിൽ മറക്കാൻ കഴിയാത്ത ഒന്നാണെന്നും താരം കൂട്ടിച്ചേർത്തു.

അന്ന് ഷോ ആരംഭിച്ച് ആദ്യഷെഡ്യൂൾ കഴിഞ്ഞപ്പോൾ തന്നെ അവതരണം മാറ്റണമെന്ന് പ്രൊഡ്യൂസർ ആവശ്യപ്പെട്ടു. അന്ന് ഷോയ്ക്ക് വേണ്ടി മലയാളം പദപ്രയോഗം പഠിച്ചതുമൊക്കെ ഇന്നും ഓർക്കുന്നുണ്ടെന്നും രഞ്ജി പറഞ്ഞു. സ്റ്റാർ സിങ്ങർ എന്ന റിയാലിറ്റി ഷോ കൊണ്ട് തന്റെ ജീവിതത്തിൽ പല നല്ല കാര്യങ്ങളും ഉണ്ടായത്. കേരളത്തിലേയ്ക്ക് മടങ്ങി വരാനും ഒരു പൂർണ്ണ മലയാളിയാകും ഷോ കരണമാകുകയായിരുന്നു.

ഏഴു വർഷത്തെ സംഗീത യാത്രയായിരുന്നു അത്. ഷോയ്ക്കൊപ്പം തന്റേയും സംഗീത യാത്രയായിരുന്നു. അവസരങ്ങൾ കൂടാതെ മലയാളത്തിലേയും മറ്റും മികച്ച സംഗീതഞ്ജരെ ഷോയിലൂടെ കാണാനും പരിചയപ്പെടാനും സാധിച്ചിരുന്നു- രഞ്ജിനി പറഞ്ഞു. സ്റ്റാർ സിങ്ങറിനു ശേഷം നിരവധി അവസരങ്ങൾ രഞ്ജിനിയെ തേടിയെത്തുകയായിരുന്നു. ബിഗ് ബോസ് റിയാലിറ്റി ഷോയിലും രഞ്ജിനി മത്സരാർഥിയായി എത്തിയിരുന്നു . ഇപ്പോഴിത ഒരു ചെറിയ ഇടവേളയ്ക്ക് ശേഷം വീണ്ടും ആങ്കറിങ് രംഗത്ത് താരം സജീവമായിരിക്കുകയാണ്. സൂര്യ ടിവി സംപ്രേക്ഷണം ചെയ്യുന്ന സൂപ്പർ സ്റ്റാർ എന്ന സംഗീത റിയാലിറ്റി ഷോയുടെ ഭാഗമാണ് രഞ്ജിനി.


Click it and Unblock the Notifications