»   » സരയുവിന്‍റെ അപകടം റേറ്റിങ്ങ് കൂട്ടാനുള്ള ചാനല്‍ തന്ത്രം? വീഡിയോ കണ്ടവര്‍ പരിപാടി കാണാതെയിരിക്കുമോ?

സരയുവിന്‍റെ അപകടം റേറ്റിങ്ങ് കൂട്ടാനുള്ള ചാനല്‍ തന്ത്രം? വീഡിയോ കണ്ടവര്‍ പരിപാടി കാണാതെയിരിക്കുമോ?

Posted By:
Subscribe to Filmibeat Malayalam
സരയുവിന്റെ അപകടം ചാനല്‍ മനപ്പൂർവ്വം സൃഷ്ടിച്ചതോ? | filmibeat Malayalam

പ്രേക്ഷകര്‍ക്ക് ഏറെ പ്രിയപ്പെട്ട അഭിനേത്രിയായ സരയു മരണത്തില്‍ നിന്നും രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്. സൂര്യ ടിവിയില്‍ പ്രേക്ഷേപണം ചെയ്യുന്ന സ്റ്റാര്‍ വാര്‍ പരിപാടിയുടെ ഷൂട്ടിങ്ങിനിടയിലാണ് സംഭവം. പരിപാടിയുടെ വീഡിയോ സോഷ്യല്‍ മീഡിയയിലൂടെ വൈറലായിക്കൊണ്ടിരിക്കുകയാണ്. സിനിമയിലും സീരിയലുകളിലും അഭിനയിച്ചിരുന്ന സരയു ചെറിയൊരു ഇടവേളയ്ക്ക് ശേഷം വീണ്ടും തിരിച്ചെത്തിയത് അടുത്തിടെയാണ്.

ദിലീപേട്ടന്‍റെ മാവേലി കൊമ്പത്ത് മനപ്പാഠമാക്കി, അബിക്ക ഓര്‍മ്മയായെന്ന് വിശ്വസിക്കാനാവുന്നില്ല: മഞ്ജു

മിനിസ്ക്രീന്‍ അടക്കി ഭരിക്കുന്ന പത്ത് അഭിനേത്രികള്‍, ഇവരെക്കുറിച്ച് നിങ്ങള്‍ക്ക് വല്ലതും അറിയുമോ?

ഷെര്‍ലക്ക് ടോംസ്, ആകാശമിഠായി തുടങ്ങിയ ചിത്രങ്ങളിലാണ് താരം അടുത്തിടെ അഭിനയിച്ചത്. നിരവധി ചിത്രങ്ങള്‍ താരത്തിന്റെതായി പുറത്തിറങ്ങാനുണ്ട്. അതിനിടയിലാണ് താരങ്ങള്‍ പങ്കെടുക്കുന്ന സ്റ്റാര്‍ വാര്‍സില്‍ സരയു ‍ജോയിന്‍ ചെയ്തത്. സാഹസിക രംഗങ്ങള്‍ ചെയ്യുന്നതിനിടയിലാണ് അപകടം തേടിയെത്തിയത്.

സരയു രക്ഷപ്പെട്ടത്

സ്റ്റാര്‍ വാര്‍ ന്റെ ചിത്രീകരണത്തിനിടയിലെ അപകടത്തില്‍ നിന്നും തലനാരിഴയ്ക്കാണ് സരയു രക്ഷപ്പെട്ടത്. സാഹസികത നിറഞ്ഞ പരിപാടിയില്‍ താരങ്ങള്‍ക്ക് നല്‍കുന്ന ടാസ്‌ക്കുകളും അത്യന്തം സാഹസികത നിറഞ്ഞതാണ്. അത്തരത്തിലൊരു ടാസ്‌ക് ചെയ്യുന്നതിനിടയിലെ വീഡിയോയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലൂടെ പ്രചരിക്കുന്നത്.

ലഭിച്ച ടാസ്‌ക്

കയറില്‍ തൂങ്ങി മലമുകളിലേക്ക് കയറുന്ന ടാസ്‌ക്ക് ചെയ്യുന്നതിനിടയിലാണ് അപ്രതീക്ഷിതമായി മുകളില്‍ നിന്നും പാറക്കല്ല് അടര്‍ന്നു വീണത്. സരയുവിന്റെ തൊട്ടടുത്ത് കൂടിയാണ് ഈ പാറക്കല്ല് താഴേക്ക് പോയത്. അനീഷ് റഹ്മാനായിരുന്നു താരത്തിന്റെ പെയര്‍.

സാഹസിക രംഗങ്ങള്‍

സിനിമ സീരിയല്‍ രംഗത്തെ പ്രമുഖ താരങ്ങളെ ഉള്‍പ്പെടുത്തി നടത്തുന്ന പരിപാടിയായ സ്റ്റാര്‍ വാര്‍സില്‍ താരങ്ങള്‍ക്ക് ലഭിക്കുന്ന ടാസ്‌ക്കുകള്‍ പലപ്പോഴും സാഹസികത നിറഞ്ഞതാണ്.

അപകടം സംഭവിച്ചേക്കാം

മത്സരാര്‍ത്ഥികള്‍ വേണ്ടത്ര സുരക്ഷ മുന്‍കരുതലുകള്‍ എടുത്താണ് പങ്കെടുക്കുന്നതെങ്കിലും എപ്പോള്‍ വേണമെങ്കിലും അപകടം സംഭവിക്കാം എന്ന അവസ്ഥയാണ്. ഇതിനുദാഹരണമാണ് ചിത്രീകരണത്തിനിടയില്‍ നടന്ന അപകടം.

എപ്പിസോഡ് കാണാന്‍ കാത്തിരിക്കുന്നു

പ്രകൃതിയിലെ ചില കാര്യങ്ങള്‍ നമുക്ക് പറായന്‍ പറ്റില്ല. ഈ പരിപാടിയുടെ പ്രേക്ഷേപണത്തിനായി കാത്തിരിക്കുകയാണ് താനെന്നും സരയു പറയുന്നു. സ്റ്റാര്‍ വാര്‍സ് ഫേസ്ബുക്ക് പേജില്‍ പ്രമോ വീഡിയോ പോസ്റ്റ് ചെയ്തിട്ടുണ്ട്.

വീഡിയോ വൈറലാവുന്നു

സ്റ്റാര്‍ വാര്‍സ് പരിപാടിക്കിടയിലെ അപകടത്തില്‍ നിന്നും സരയു രക്ഷപ്പെട്ട സംബവം വാര്‍ത്തയായതോടെ സംഭവത്തിന്റെ വീഡിയോയും വൈറലായിട്ടുണ്ട്. സോഷ്യല്‍ മീഡിയയിലൂടെയാണ് വൈറലാവുന്ന വീഡിയോ കാണാം.

English summary
Sarayu narrowly escaping from death, Video getting viral in social media.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam