തങ്കച്ചനെ കല്യാണം കഴിച്ചില്ലെങ്കില്‍ നിന്നെ ശരിയാക്കും; കല്യാണം കഴിക്കാന്‍ ആരും വരില്ല! അനു പറയുന്നു
ഫളാവേഴ്‌സ് ചാനലില്‍ സംപ്രേക്ഷണം ചെയ്യുന്ന സ്റ്റാര്‍ മാജിക് ടെലിവിഷന്‍ പ്രേക്ഷകരുടെ ഏറ്റവും പ്രിയപ്പെട്ട പരിപാടികളിലൊന്നായി മാറി കഴിഞ്ഞു. കൗണ്ടര്‍ കോമഡികള്‍ കൊണ്ട് സമ്പന്നമായ ഷോ യിലെ ഏറ്റവും ശ്രദ്ധേയരായ താരങ്ങളില്‍ ഒരാള്‍ അനു ആണ്. തനി നാട്ടിന്‍പുറത്തുകാരിയായ അനുവിന്റെ ചില സംസാരശൈലി വ്യാപകമായി വൈറലാവാറുണ്ട്.
ഷോ യില്‍ മിമിക്രി താരം തങ്കച്ചനും അനുവും തമ്മിലുള്ള കോംപിനേഷനാണ് കൂടുതലും ശ്രദ്ധേയം. എന്നാല്‍ ഇരുവരും തമ്മില്‍ പ്രണയത്തിലാണെന്ന് പറയുന്നത് സത്യമാണോ എന്ന് സംശയിക്കുന്നവരാണ് പ്രേക്ഷകര്‍.തങ്കച്ചനെ ഉപേക്ഷിച്ചാല്‍ വെറുതേ വിടില്ലെന്നുള്ള ഭീഷണി തനിക്ക് വരാറുണ്ടെന്ന് പറയുകയാണ് അനുവിപ്പോള്‍. സ്റ്റാര്‍ മാജിക് കൊണ്ട് വന്ന മാറ്റങ്ങളെ കുറിച്ചും വനിത ഓണ്‍ലൈന് നല്‍കിയ അഭിമുഖത്തിലാണ് അനു പറയുന്നത്.

ഇതുവരെ ആരാധകർ കാത്തിരുന്ന എല്ലാ ചോദ്യത്തിനുള്ള ഉത്തരങ്ങളും അനു പറഞ്ഞിരുന്നു. താനും തങ്കച്ചനും ഒരേ നാട്ടിൽ നിന്നുള്ളവരാണെന്ന് കൂടി നടി വെളിപ്പെടുത്തിയിരിക്കുകയാണ് ഇപ്പോൾ.'തങ്കച്ചന്‍ ചേട്ടന്‍ എന്റെ നാട്ടുകാരനാണ്. ഞങ്ങള്‍ തമ്മില്‍ നല്ല കൂട്ടാണ്. സ്റ്റാര്‍ മാജിക്കിലെ ഓണ്‍സ്‌ക്രീന്‍ പരിപാടിയില്‍ മാത്രമേ ഞങ്ങള്‍ തമ്മിലുള്ള പ്രണയകഥ ഉള്ളു. പ്രോഗ്രാമില്‍ തമാശയുണ്ടാക്കാന്‍ വേണ്ടി മാത്രമുള്ള ഒന്നാണത്. എന്നാല്‍ കുറച്ച് പേരെങ്കിലും അത് നെഗറ്റീവായി എടുത്തിട്ടുണ്ട്. തങ്കച്ചനെ കല്യാണം കഴിച്ചില്ലെങ്കില്‍ നിന്നെ ശരിയാക്കും. എന്നൊക്കെ പലരും ഇന്‍സ്റ്റഗ്രാമില്‍ മെസേജ് അയക്കാറുണ്ടെന്നും അനു പറയുന്നു.

ഒരിക്കൽ സ്റ്റാർ മാജിക്കിലെ വാലന്റൈന്‍സ് ഡേ എപ്പിസോഡില്‍ ഓഡിയന്‍സിനിടയില്‍ നിന്ന് ഒരു പയ്യന്‍ എനിക്ക് ഒരു റോസാപ്പൂ കൊണ്ടു വന്ന് തന്നു. ആ എപ്പിസോഡില്‍ അത് രസകരമായി മാറുകയും ചെയ്തിരുന്നു. പക്ഷേ, എപ്പിസോഡ് വന്നു കഴിഞ്ഞപ്പോള്‍, 'തങ്കച്ചനെ തേച്ചാലുണ്ടല്ലോ നിന്റെ ഇന്‍സ്റ്റഗ്രാം ഞങ്ങള്‍ പൂട്ടിക്കും എന്നൊക്കെ പറഞ്ഞുള്ള മെസേജുകളാണ് വന്നത്. മറ്റ് ചിലരുടെ ഉപദേശം വേറെ തരത്തിലാണ്. നിന്നെക്കാള്‍ പ്രായം കൂടിയ ഒരാളുമായിട്ടുള്ള ഇത്തരം തമാശകള്‍ നിന്റെ ജീവിതം തന്നെ നശിപ്പിക്കും. ഭാവിയില്‍ ദോഷം ചെയ്യും. കല്യാണം കഴിക്കാന്‍ ആരും വരില്ല, എന്നൊക്കെയാണ് ഈ പറയുന്നവരുടെ ആവലാതികള്‍.

പക്ഷേ ഞാനിതിനെ ഒന്നും അത്ര ഗൗരവ്വമായി കാണുന്നില്ല. എന്റെ വീട്ടുകാരും ഇതുവരെ അതിനെ കുറിച്ച് നെഗറ്റീവ് ആയി സംസാരിച്ചിട്ടില്ല. കുറേ പേര്‍ ഞങ്ങളുടെ കെമിസ്ട്രി ഇഷ്ടമാണെന്ന് പറയാറുണ്ട്. തങ്കച്ചന്‍ ചേട്ടന് ഞാനൊഒരു അനിയത്തിയെ പോലെയാണ്. തിരിച്ച് എനിക്കും മൂത്ത ചേട്ടനോടുള്ള ബഹുമാനവും സ്വതന്ത്ര്യവുമാണെന്നും അനു പറയുന്നു.

മുൻപ് സീരിയലുകളിൽ അഭിനയിച്ചിട്ടുണ്ടെങ്കിലും സ്റ്റാര്‍ മാജിക്കില്‍ എത്തിയതോടെയാണ് കൂടുതല്‍ ആളുകള്‍ എന്നെ തിരിച്ചറിയാന്‍ തുടങ്ങിയത്. അനു എന്ന പേര് പ്രേക്ഷകര്‍ക്ക് സുപരിചിതമായതും അങ്ങനെയാണ്. അതുവരെ സീരിയല്‍ കാണുന്നവര്‍ക്ക് മാത്രമാണ് എന്നെ അറിയുന്നത്. സ്റ്റാര്‍ മാജിക്കിലേക്ക് വന്നതിന് ശേഷം എവിടെ പോയാലും ആളുകള്‍ എന്നോട് അനുവല്ലേ എന്ന് ചോദിച്ച് പരിചയപ്പെടാറും വിശേഷങ്ങള്‍ തിരക്കാറുമൊക്കെയുണ്ട്. കഴിഞ്ഞ ദിവസം ഒരു മാളില്‍ പോയപ്പോള്‍ മാസ്‌ക് വച്ചിട്ട് പോലും എന്റെ ശബ്ദം കേട്ട് പലരും തിരിച്ചറിഞ്ഞ് വന്ന് പരിചയപ്പെട്ടു. അതൊക്കെ വലിയ സന്തോഷമാണ്. വെബ് സീരിസായ 'ദി പ്രീമിയര്‍ പത്മിനി' യില്‍ അഭിനയിച്ചപ്പോഴും നല്ല പ്രതികരണങ്ങളാണ് കിട്ടിയത്. കല്യാണം, തിങ്കള്‍ മുതല്‍ വെള്ളി വരെ, എന്നിങ്ങനെയുള്ള സിനിമകളും ചെയ്തു.

ഞാനൊരു നാട്ടിന്‍പുറത്തുകാരിയാണ്. സ്റ്റാര്‍ മാജിക്കില്‍ ഞാന്‍ എന്റെ ശൈലിയിലാണ് സംസാരിക്കുന്നതും ഇടപെടുന്നതും. അതാണ് കൂടുതലായും ആളുകള്‍ ഇഷ്ടപ്പെടുന്നതെന്ന് പ്രതികരണങ്ങളിലൂടെ ഞാന്‍ മനസിലാക്കുന്നുണ്ട്. കുട്ടിക്കാലം മുതല്‍ അഭിനയത്തിലേക്ക് വരണം എന്ന കടുത്ത ആഗ്രഹമുണ്ടായിരുന്നു. അച്ഛനും അമ്മയും ചേച്ചിയുമൊക്കെ വലിയ പിന്തുണ നല്‍കിയിട്ടുണ്ട്. കണ്ണാടിയുടെ മുന്നിലൊക്കെ നിന്ന് അഭിനയിച്ച് നോക്കുന്നത് എന്റെ ശീലമായിരുന്നു. അത് കാണുമ്പോള്‍ 'സിനിമ നടിയാകാന്‍ പോകുന്ന കൊച്ചാ' എന്ന് അച്ഛന്‍ എപ്പോഴും തമാശയായി പറയുമായിരുന്നു.


Click it and Unblock the Notifications











