For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  വേറെ പെണ്ണുമായി ബന്ധമുണ്ടെങ്കില്‍ പറഞ്ഞിട്ട് പോകാം; പ്രതിശ്രുത വരനെ കുറിച്ചുള്ള ചോദ്യത്തിന് മറുപടി പറഞ്ഞ് അനു

  |

  സ്റ്റാര്‍ മാജിക്ക് ഷോ യിലൂടെ മലയാൡകളുടെ മനംകവര്‍ന്ന നടിയാണ് അനുക്കുട്ടി. വളരെ നിഷ്‌കളങ്കമായി സംസാരിക്കുന്നതാണ് അനുവിന്റെ പ്രത്യേകത. എല്ലാവര്‍ക്കും ഒരു അനിയത്തിക്കുട്ടിയോട് എന്ന പോലെ സ്‌നേഹമാണ് നടിയോടുള്ളതും. അതുകൊണ്ട് തന്നെ പുറത്തിറങ്ങിയാല്‍ കിട്ടുന്ന സ്‌നേഹത്തില്‍ താന്‍ സംതൃപ്തയാണെന്നാണ് അനു പറയാറുള്ളത്.

  ഇതിനിടെ അനു വിവാഹിതയാവാന്‍ പോവുകയാണെന്ന് പറഞ്ഞ് പലതരം വാര്‍ത്തകള്‍ വന്നിരുന്നു. അവതാരക ലക്ഷ്മി നക്ഷത്രയുടെ യൂട്യൂബ് ചാനലില്‍ അനുവിന്റെ വരനെ പരിചയപ്പെടുത്തുകയാണെന്നൊക്കെ പറഞ്ഞെങ്കിലും ഒന്നും പറഞ്ഞിരുന്നില്ല. ഒടുവില്‍ വിവാഹത്തെ കുറിച്ചും പ്രതിശ്രുത വരനെ കുറിച്ചുമൊക്കെ മനസ് തുറക്കുകയാണ് അനുവിപ്പോള്‍.

  Also Read: പതിനെട്ട് വയസ് പൂര്‍ത്തിയായി 2 മാസത്തിൽ ഒളിച്ചോടി; അഹങ്കാരം കൊണ്ട് അവസരങ്ങളും കളഞ്ഞെന്ന് നടി ശ്രീക്കുട്ടി

  അനു ഉടനെ വിവാഹം കഴിക്കുമോ, കമ്മിറ്റഡ് ആണോ എന്നിങ്ങനെയുള്ള ചോദ്യങ്ങള്‍ നടിയ്ക്ക് നേരിടേണ്ടതായി വന്നിരുന്നു. എന്നാല്‍ വീട്ടുകാരെക്കാളും എന്നെ കെട്ടിക്കാന്‍ നടക്കുന്നത് നാട്ടുകാരാണെന്നാണ് അനു പറയുന്നത്. അടുത്തിടെ ഫ്‌ളവേഴ്‌സ് ഒരു കോടി എന്ന പരിപാടിയില്‍ മത്സരിക്കാന്‍ എത്തിയാതിരുന്നു നടി. അവാതരകനായ ശ്രീകണ്ഠന്‍ നായരുടെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു.

  Also Read: മഞ്ജു വാര്യരുടെ പാട്ട് റെക്കോർഡ് ചെയ്യാതെ പറ്റിച്ചു; ട്രോളന്മാരുടെ ശല്യത്തിനൊടുവിൽ സത്യാവസ്ഥ പറഞ്ഞ് നടി

  ഇങ്ങനെ നടന്നാല്‍ മതിയോ അനുവിനൊരു കല്യാണം കഴിക്കണ്ടേ എന്നാണ് അവതാരകന്‍ നടിയോട് ചോദിച്ചത്. 'ഇപ്പോള്‍ കല്യാണം കഴിക്കുന്നില്ല. കുറച്ചൊക്കെ സമ്പാദിച്ചതിന് ശേഷം വിവാഹം നോക്കാമെന്നാണ് താന്‍ കരുതുന്നതെന്ന് നടി പറയുന്നു. വീട്ടുകാരെക്കാളും എന്നെ കെട്ടിക്കാന്‍ ആവേശം നാട്ടുകാര്‍ക്കാണെന്ന്', അനു പറയുന്നു. അച്ഛനെയും അമ്മയെയും വേര്‍പിരിയാന്‍ പറ്റാത്തത് കൊണ്ടാണ് അനു കല്യാണം കഴിക്കാത്തത് എന്ന് പറയുന്നത് സത്യമാണോന്നും ചോദ്യം വന്നു.

  ഏതൊരാള്‍ക്കും അങ്ങനൊരു വിഷമം ഉണ്ടാവുമല്ലോ. എനിക്ക് അങ്ങനെയാണ്. അവരെ പിരിയുന്നതില്‍ വേദനയാണ്. പിന്നെ ഇടിച്ച് കയറി കല്യാണം അന്വേഷിച്ച് പോവുന്നത് എന്തിനാണ്. സമയമാവുമ്പോള്‍ അത് നമ്മളെ തേടി തന്നെ ഇങ്ങോട്ട് വന്നോളും.

  എന്നെ പെണ്ണ് കാണാന്‍ വരാനായി ഇതുവരെ ആരും ധൈര്യപ്പെട്ടിട്ടില്ലെന്നാണ് അനു പറയുന്നത്. വീട്ടില്‍ ആലോചന വരുന്നുണ്ട്. പക്ഷേ അറിയാത്തൊരാളെ വിവാഹം കഴിക്കാന്‍ എനിക്ക് തീരെ താല്‍പര്യമില്ല. എനിക്ക് കുറച്ച് സങ്കല്‍പ്പങ്ങളൊക്കെയുണ്ട്. അതൊക്കെ ഉള്ള ആളായിരിക്കണം.

  എന്നെ നന്നായി മനസിലാക്കുന്ന വ്യക്തിയായിരിക്കണം ഭര്‍ത്താവായി വരാന്‍. ജീവിതകാലം മുഴുവന്‍ അഭിനയം മുന്നോട്ട് കൊണ്ട് പോവണമെന്നാണ് ഞാന്‍ ആഗ്രഹിക്കുന്നത്. അഭിനേത്രിയെ ഇഷ്ടപ്പെടുന്ന ഒരാളായിരിക്കണം. എന്റെ പ്രൊഫഷനെ അംഗീകരിക്കുകയും സപ്പോര്‍ട്ട് ചെയ്യുകയും വേണം. ഭര്‍ത്താവായി വരുന്ന ആള്‍ ആര്‍ട്ടിസ്റ്റ് ആവണമെന്നില്ല. മനസിലാക്കിയാല്‍ മതി. വലിയൊരു കോടിശ്വരന്‍ വേണമെന്നില്ലെന്നും നടി കൂട്ടിച്ചേര്‍ത്തു.

  നന്നായി സ്‌നേഹിക്കണം, എന്തെങ്കിലും തെറ്റ് കണ്ടാല്‍ പറഞ്ഞ് തിരുത്തി തരണം, ഉള്ളില്‍ ഞാനുണ്ടെങ്കിലും പുറത്ത് മറ്റ് പെണ്‍കുട്ടികളോട് സ്‌നേഹം ഒന്നും കാണിക്കരുത്. അങ്ങനെ ഉണ്ടെങ്കില്‍ അത് പരസ്യമായി എന്നോട് പറഞ്ഞിട്ട് പോവണം. ആ ബന്ധം തന്നെ അവസാനിപ്പിച്ചിട്ട് അയാള്‍ക്ക് പോവാം. പിന്നെ പരസ്പരം വിശ്വാസം ഉണ്ടായിരിക്കണം... തുടങ്ങി പ്രതിശ്രുത വരനെ കുറിച്ച് അനവധി സങ്കല്‍പ്പങ്ങളാണ് അനുക്കുട്ടി പങ്കുവെച്ചിരിക്കുന്നത്.

  Read more about: അനു
  English summary
  Starmagic Fame Anukutty Opens Up About Her Marriage And She Demanded These Qualities In Future Husband. Read In Malayalam.
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X