For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  മഞ്ഞചരടും താലിയും സമ്മാനിച്ച് അനു; ക്ഷണക്കത്തുമായി തങ്കച്ചന്‍! സ്റ്റാര്‍ മാജിക്കിലൂടെ സത്യം പറഞ്ഞ് താരങ്ങള്‍

  |

  വിമര്‍ശനങ്ങള്‍ ഉണ്ടെങ്കിലും സ്റ്റാര്‍ മാജിക് എന്ന ഷോ യ്ക്ക് വലിയ സ്വീകാര്യതയാണ് പ്രേക്ഷകരില്‍ നിന്നും ലഭിക്കാറുള്ളത്. തങ്കച്ചന്‍ വിതുരയും അനുമോളും തമ്മിലുള്ള സൗഹൃദവും സംഭാഷണങ്ങളുമൊക്കെ പ്രേക്ഷകര്‍ക്ക് ഏറെ പ്രിയപ്പെട്ടതാണ്. നാളുകള്‍ക്ക് ശേഷം ഇവരെല്ലാവരും ഒരുമിച്ചുള്ള എപ്പിസോഡാണ് ഇക്കഴിഞ്ഞ ക്രിസ്തുമസിന് മുന്നോടിയായി പുറത്ത് വന്നത്.

  ഇത്തവണ ക്രിസ്തുമസ് സമ്മാനങ്ങള്‍ കൈമാറി കൊണ്ടാണ് താരങ്ങള്‍ എത്തിയത്. അതില്‍ അനു എല്ലാവരെയും ഞെട്ടിച്ച് കൊണ്ടൊരു സമ്മാനമാണ് നല്‍കിയത്. എന്നാല്‍ അനുവിനെ പോലും ഞെട്ടിച്ച് കൊണ്ട് സ്വന്തം കല്യാണത്തിന്റെ ക്ഷണക്കത്തുമായിട്ടാണ് തങ്കച്ചന്‍ ഇത്തവണ എത്തിയത്. വിശദമായി വായിക്കാം...

  Also Read: വസ്ത്രത്തിന്റെ പേരില്‍ അമ്മായിയമ്മ തല്ലി; തല്ലാൻ പറഞ്ഞത് ഭർത്താവ് സഞ്ജയ് ആണെന്ന് കരിഷ്മ കപൂര്‍

  കുറേ മാസങ്ങളായി ഡിസംബര്‍ വരുന്നതിനും കാത്തിരിക്കുകയായിരുന്നു. ഈയൊരു സമ്മാനം കൊടുക്കാന്‍ വേണ്ടി. അങ്ങനെ ഞാന്‍ ഒരുപാട് ആലോചിച്ചിട്ടാണ് ഇങ്ങനൊരു സമ്മാനം തയ്യാറാക്കിയതെന്നാണ് അനു പറയുന്നത്.

  വളരെ ചെറുതാണെങ്കിലും നമ്മള്‍ കൊടുക്കുമ്പോള്‍ അവരുടെ മനസിലത് ഉണ്ടാവണം. അത്തരത്തില്‍ ഒരു സമ്മാനവുമായിട്ടാണ് ഞാന്‍ വന്നതെന്നാണ് തങ്കച്ചന്‍ പറഞ്ഞത്.

  Also Read: കല്യാണം കഴിക്കാതെ പോയ മുന്‍കാമുകി; വര്‍ഷങ്ങള്‍ക്ക് ശേഷം സല്‍മാന്റെ സ്‌നേഹ ചുംബനം വാങ്ങി സംഗീത, വീഡിയോ

  തന്റെ സമ്മാനം തുറന്ന് നോക്കിയതിന് ശേഷമേ ഇതേക്കുറിച്ചുള്ള അഭിപ്രായം പറയാന്‍ പറ്റുകയുള്ളു എന്നാണ് അനു പറഞ്ഞത്. ഒടുവില്‍ ആദ്യം അനു സമ്മാനം കൈമാറി. 'ചേട്ടന് ഏറ്റവും ആവശ്യമുള്ളൊരു സാധനം തന്നെയാണ് ഇതിനകത്തുള്ളത്. അതും ഈ സമയത്ത്', എന്ന് അനു പ്രത്യേകം എടുത്ത് പറഞ്ഞിരുന്നു.

  ജീവിതപങ്കാളിയെ എങ്ങനെ തിരഞ്ഞെടുക്കാം എന്നതിന് ആവശ്യമായ കാര്യങ്ങള്‍ ഉള്‍പ്പെടുത്തിയ ഒരു പുസ്തകമായിരുന്നു അനു നല്‍കിയ സമ്മാനങ്ങളില്‍ ഒന്ന്. രണ്ടാമത് ഒരു മഞ്ഞച്ചരടും താലിയുമായിരുന്നു. ഇനിയെങ്കിലും നോക്കിയും കണ്ടും ഒരു ജീവിത പങ്കാളിയെ കണ്ടെത്താനും വിവാഹം കഴിക്കണമെന്നുമുള്ള ഉപദേശമാണ് നടി നല്‍കിയിരിക്കുന്നത്.

  ഈ താലി ആര്‍ക്കാണെന്ന് ലക്ഷ്മി നക്ഷത്രയുടെ തങ്കച്ചന്‍ ചേട്ടന്‍ കല്യാണം കഴിക്കാന്‍ പോകുന്ന പെണ്‍കുട്ടിയ്ക്ക് വേണ്ടിയുള്ളതാണെന്നും അതാരാണെന്ന് ചേട്ടന് മാത്രമേ അറിയുകയുള്ളുവെന്നും അനു കൂട്ടിച്ചേര്‍ത്തു.

  അങ്ങനെ തങ്കുവിന് ഇനി താലി വാങ്ങേണ്ടതില്ല. അത് അനു സമ്മാനമായി നല്‍കി. ഈ താലിയുടെ അവകാശി വീട്ടിലെ ടിവിയില്‍ ഇരുന്ന് ഇതൊക്കെ കാണുന്നുണ്ടാവും. അത് ഞങ്ങള്‍ക്ക് നന്നായി അറിയാം. ഞങ്ങള്‍ അതിന് വേണ്ടി കാത്തിരിക്കുകയാണ്.

  കാരണം ശ്രീകണ്ഠന്‍ നായരുടെ ഷോ യില്‍ വിവാഹത്തെ കുറിച്ചുള്ള കുറച്ച് കാര്യങ്ങള്‍ തങ്കു വെളിപ്പെടുത്തിയിരുന്നു. അതിനാല്‍ വൈകാതെ വിവാഹം ഉണ്ടായേക്കും എന്ന് അറിയാമെന്നും അവതാരകയായ ലക്ഷ്മി നക്ഷത്ര കൂട്ടിച്ചേര്‍ത്തു.

  അതേ സമയം അനുവിന് തങ്കച്ചന്‍ നല്‍കിയ സമ്മാനം അദ്ദേഹത്തിന്റെ വിവാഹക്ഷണക്കത്തായിരുന്നു. എന്റെ കല്യാണമാണ്. കുടുംബസമേതം വരണമെന്ന് അനുവിനോട് താരം പറയുന്നു. എന്നെ തേച്ചല്ലേ എന്ന് പറഞ്ഞ് അനു വളരെ വിഷമത്തോടെയാണ് അനു സമ്മാനം വാങ്ങി പോയത്. എന്തായാലും തങ്കച്ചന് ആശംസകള്‍ അറിയിച്ച് കൊണ്ടാണ് ആരാധകര്‍ എത്തുന്നത്.

  ഇത്തവണ നടന്‍ ധ്യാന്‍ ശ്രീനിവാസനായിരുന്നു സ്റ്റാര്‍ മാജിക്കില്‍ അതിഥിയായി എത്തിയത്. ഇതുപോലൊരാളാണ് ഈ ഷോ യ്ക്ക് ചേരുന്നതെന്നാണ് കമന്റ് ബോക്‌സില്‍ വരുന്ന ആരാധകരുടെ അഭിപ്രായം.

  Read more about: Thankachan Vithura
  English summary
  Starmagic Fame Anukutty Gifted A Thaali To Thankachan Vithura on Marriage. Read In Malayalam.
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X