നാട്ടുകാര്‍ നിങ്ങളെ കെട്ടിക്കും, അത്രയ്ക്കും മാച്ചിങ്ങാണ്! അനുമോളുടെയും ജീവന്റെയും ഫോട്ടോ കണ്ട് ആരാധകര്‍

ബാലതാരമായി സിനിമയിലേക്ക് എത്തിയ താരമാണ് ജീവന്‍ ഗോപാല്‍. ഇപ്പോള്‍ വളര്‍ന്ന് നായകനായി മാറിയ ജീവനും നടി അനുമോളും തമ്മിലുള്ള സൗഹൃദത്തെ കുറിച്ചാണ് ചര്‍ച്ചയാകുന്നത്. ഇരുവരും ഒരുമിച്ച് സിനിമയില്‍ അഭിനയിച്ചിരുന്നു. അങ്ങനെ തുടങ്ങിയ സൗഹൃദം ശക്തമാവുകയായിരുന്നു.

ഇപ്പോള്‍ നിരന്തരം ഇരുവരും ഒരുമിച്ചുള്ള വീഡിയോസും ഫോട്ടോസുമൊക്കെ വന്ന് തുടങ്ങിയതോടെ താരങ്ങളെ ചുറ്റിപ്പറ്റി ചില കിംവദന്തികളും പ്രചരിച്ച് തുടങ്ങി. അതേ സമയം ജീവനൊപ്പമുള്ള ബോണ്ടിങ്ങ് ഇനിയും തുടരണമെന്ന് പറഞ്ഞ് അനു പങ്കുവെച്ച ചിത്രങ്ങള്‍ക്ക് താഴെ നിരവധി കമന്റുകളാണ് വന്ന് കൊണ്ടിരിക്കുന്നത്.

 jeevan-anu

അനു മോളും ജീവനും ഒരുമിച്ചുള്ള നിരവധി ഫോട്ടോസും വീഡിയോസുമാണ് ഇന്‍സ്റ്റാഗ്രാം പേജിലൂടെ താരങ്ങള്‍ പങ്കുവെച്ച് കൊണ്ടിരുന്നത്. ഇതിനിടയില്‍ ഇരുവരുടെയും കിടിലന്‍ ഡാന്‍സ് പെര്‍ഫോമന്‍സും ഉണ്ടെന്നുള്ളതാണ് ശ്രദ്ധേയം. ഇതോടെ ഇരുവരും തമ്മില്‍ പ്രണയത്തിലാണ് എന്ന ഗോസിപ്പുകള്‍ പല അവസരങ്ങളിലും പുറത്ത് വന്നിരുന്നു. അങ്ങനെ പ്രചരിക്കുന്നതിനിടയിലാണ് പുതിയ ചിത്രങ്ങളുമായി അനുവും ജീവയും എത്തിയത്.

ജീവനൊപ്പമുള്ള ചില ചിത്രങ്ങള്‍ പങ്കുവെച്ച് കൊണ്ട് 'ഈ ബന്ധം തന്നതിന് എന്നും കടപ്പെട്ടിരിയ്ക്കുന്നു' എന്ന ക്യാപ്ഷനും നല്‍കിയിരിക്കുകയാണ് അനുമോള്‍. ഇതോടെ ഇരുവരുടെയും ജോഡി പൊരുത്തതെ പ്രശംസിച്ച് കൊണ്ടുള്ള കമന്റുകളാണ് വരുന്നത്.

എന്തൊക്കെ പറഞ്ഞാലും അനുവും ജീവനും നല്ല ജോഡികളാണ്. ഇങ്ങനെ നിങ്ങളെ ഒരുമിച്ച് സന്തോഷത്തോടെ കാണണം. ജീവിതത്തിലും നിങ്ങള്‍ ഒന്നിച്ചു കാണാന്‍ ആഗ്രഹിക്കുന്നു. മിക്കവാറും നാട്ടുകാര്‍ നിങ്ങളെ പിടിച്ചു കെട്ടിക്കും അത്ര മാച്ചിങ്ങാണ്. എന്തൊക്കെ പറഞ്ഞാലും നല്ല ജോഡി ആണ്. രണ്ടുപേരുമുള്ള സീരിയല്‍ ഒന്ന് വന്നിരുന്നെങ്കില്‍, ഇനി അതില്ലെങ്കില്‍ ഒരുതവണ സ്റ്റാര്‍ മാജിക്കില്‍ വരണമെന്നൊക്കെ പറഞ്ഞാണ് കമന്റുകള്‍ പോകുന്നത്.

 jeevan-anu

അനുവുമായി ഒന്നിക്കണമെന്ന കമന്റുകള്‍ വ്യാപകമായി വന്നതോടെ ജീവന്റെ വിവാഹം കഴിഞ്ഞതിനെ പറ്റിയും ചിലര്‍ പറഞ്ഞു. ജീവന്‍ നേരത്തെ വിവാഹിതനാണ്. അങ്ങനെയുള്ളപ്പോള്‍ എങ്ങനെയാണ് അനുവിനെ വിവാഹം കഴിക്കുന്നതെന്ന ചോദ്യങ്ങളാണ് ആരാധകര്‍ ഉന്നയിക്കുന്നത്.

അതേ സമയം ജീവനൊപ്പം മനോഹരമായി ഡാന്‍സ് കളിച്ചാണ് അനു ഞെട്ടിച്ച് കൊണ്ടിരിക്കുന്നത്. ഇതോടെ അനുവിന് കോമഡി അല്ലാതെ ഇതൊക്കെ വശം ഉണ്ടോ? എന്ന ചോദ്യം ഉയരുന്നത്. അനുമോള്‍ ഇത്രയും നന്നായി ഡാന്‍സ് ചെയ്യുമോ? രണ്ടുപേരും സൂപ്പര്‍ പൊളിച്ചു.

ഡാന്‍സ് കളിക്കാന്‍ അറിയാത്തതിന്റെ പേരില്‍ സ്റ്റാര്‍ മാജിക്കിന്റെ വേദിയില്‍ വച്ച് കുറേ അധിക്ഷേപം കേട്ടിട്ടുള്ള ആളാണ് അനുമോള്‍. ഇപ്പോള്‍ ഏത് ലെവലിലാണ് നടി നില്‍ക്കുന്നത്. ഇനിയും കൂടുതല്‍ പ്രതീക്ഷിക്കുന്നുണ്ടെന്നാണ് ആരാധകര്‍ താരങ്ങളോട് പറയുന്നത്.

റേഡിയോ ഗ്രാമം 2.0 എന്ന ചിത്രത്തിലൂടെയാണ് അനുവും ജീവനും ഒരുമിച്ച് അഭിനയിച്ചത്. ഇതിന് ശേഷം നിരന്തരം സോഷ്യല്‍ മീഡിയയില്‍ താരങ്ങള്‍ സജീവമായിരുന്നു. രസകരമായ ചിത്രങ്ങളും വീഡിയോസുമൊക്കെ പങ്കുവെച്ച് തുടങ്ങിയതോടെ താരങ്ങള്‍ തമ്മിലുള്ള ഐക്യം ശ്രദ്ധേയമായി. നിലവില്‍ രണ്ടാളും അഭിനയത്തില്‍ സജീവമായിരിക്കുകയാണ്.

More from Filmibeat

Read more about: anumol
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X