അയാള്‍ മുറിയുടെ വാതില്‍ അടച്ചു; ഞാന്‍ ആകെ പേടിച്ചു, അന്ന് രക്ഷപ്പെട്ടതിനെ കുറിച്ച് ജസീല

സ്റ്റാര്‍മാജിക് റിയാലിറ്റി ഷോയിലൂടെ പ്രേക്ഷകരുടെ പ്രിയങ്കരിയായി മാറിയ താരമാണ് ജസീല. കന്നഡ മിനിസ്‌ക്രീനില്‍ നിന്നാണ് താരം മലയാളി പ്രേക്ഷകരുടെ സ്വീകരണ മുറിയില്‍ എത്തുന്നത്. ചെറിയ സമയം കൊണ്ട് തന്നെ പ്രേക്ഷകരുടെ ഹൃദയം കീഴടക്കാന്‍ ജസീലയ്ക്ക് കഴിഞ്ഞിരുന്നു. സൂര്യ ടിവി സംപ്രേക്ഷണം ചെയ്ത തേനും വയമ്പും എന്ന പരമ്പരയിലൂടെയാണ് നടി മലയാളത്തില്‍ അരങ്ങേറ്റം കുറിച്ചത്. സീരിയലില്‍ സജീവമായിരുന്നെങ്കിലും കൂടുതല്‍ ജനശ്രദ്ധ ലഭിക്കുന്നത് സ്റ്റാര്‍മാജിക്കിലൂടെയാണ്. സോഷ്യല്‍ മീഡിയയിലും സജീവമാണ് ജസീല.

ഈ അടുത്തയിടെ അമൃത ടിവി സംപ്രേക്ഷണം ചെയ്യുന്ന പറയാം നോടം ഷോയില്‍ അതിഥിയായി ജസീല എത്തിയിരുന്നു. തുടക്കകാലത്ത് തനിക്ക് നേരിടേണ്ടി വന്ന ദുരനുഭവത്തെ കുറിച്ച് ഷോയിലൂടെ തുറന്ന് പറഞ്ഞിരുന്നു. ഞെട്ടലോടെയാണ് ജസീലയുടെ വാക്ക് ഏവരും കേട്ടത്. അഭിമുഖം സോഷ്യല്‍ മീഡിയയില്‍ വൈറലായിട്ടുണ്ട്.

ജസീല

മൂന്ന്, നാല് വര്‍ഷങ്ങള്‍ക്ക് മുമ്പുള്ള കാര്യമാണ് ജസീല പറഞ്ഞത്. നടിയുടെ വാക്കുകള്‍ ഇങ്ങനെ...'ഒരു പരസ്യത്തില്‍ അഭിനയിക്കാന്‍ വേണ്ടിയാണ് കേരളത്തില്‍ എത്തിയത്. കോഡിനേറ്ററായിരുന്നു ആദ്യം വിളിച്ചത്. അന്ന് ഇത്രപോലും മലയാളം സംസാരിക്കാന്‍ അറിയില്ലായിരുന്നു. സംസാരിച്ച് എല്ലാ കാര്യങ്ങളും കണ്‍വിന്‍സിങ് ആയ ശേഷം ഞാന്‍ അത് കമ്മിറ്റ് ചെയ്തു. ആ കോര്‍ഡിനേറ്ററെ കുറച്ച് വര്‍ഷങ്ങളായി എനിക്ക് അറിയാം'; ജസീല പറയുന്നു

ദുരനുഭവം

തുടര്‍ന്ന് ആ കോര്‍ഡിനേറ്റര്‍ പറഞ്ഞത് പ്രകാരം ഒരു അസോസിയേറ്റ് എന്റെ കൂടെ പൂനെയില്‍ നിന്ന് കൊച്ചിനിലേക്ക് വരും. അയാള്‍ക്കൊപ്പം ഗേള്‍ഫ്രണ്ടും ഉണ്ടായിരുന്നു. ആ ആളാണ് എന്നെ ഹോട്ടലിലേക്ക് കൊണ്ടു പോയത്. ആ സമയത്ത് അയാള്‍ പറഞ്ഞു, ഒരു പ്രൊഡ്യൂസര്‍ അവിടെ കാത്ത് നില്‍ക്കുന്നുണ്ട്. എന്തോ പടത്തിന്റെ ഡിസ്‌കഷന്‍ ആണ്. അയാള്‍ വന്ന് സംസാരിച്ച് പോയിക്കോളും എന്ന്. രാത്രിയല്ലേ, നാളെ സംസാരിക്കാം എന്ന് പറഞ്ഞപ്പോള്‍ അയാള്‍ പറഞ്ഞു, നിങ്ങളെ കാണാന്‍ വേണ്ടി കോട്ടയത്ത് നിന്ന് വന്നതാണ് എന്ന്. തുടര്‍ന്ന് ഞാന്‍ സമ്മതിക്കുകയായിരുന്നു' ; ജസീല തുടര്‍ന്നു.

ബെല്‍ അടിച്ചു

അസോസിയേറ്റ് എന്നെ ഹോട്ടലില്‍ കൊണ്ടാക്കിയതിന് ശേഷം പ്രൊഡ്യൂസറിനെ വിളിക്കാന്‍ വേണ്ടി പോയി. ഈ സമയം ഞാന്‍ റൂമിലെത്തി ഭക്ഷണമൊക്കെ ഓഡര്‍ ചെയ്തു. കഴിക്കാന്‍ തുടങ്ങിയ നേരം ഒരാള്‍ വന്ന് ബെല്‍ അടിച്ചു. ഞാന്‍ ഡോര്‍ തുറന്നു, അയാള്‍ അകത്ത് കയറി ബെഡില്‍ ഇരുന്നു. അപ്പോള്‍ തന്നെ എനിക്കൊരു അണ്‍കംഫര്‍ട്ടബിള്‍ തോന്നി. അയാള്‍ എന്നോട് എന്തൊക്കെയാണ് വര്‍ക്ക് ചെയ്യുന്നത് എന്നൊക്കെ ചോദിച്ചു. ഞാന്‍ ചോദിച്ചതിന് മാത്രം മറുപടി നല്‍കി.

ഡോര്‍ അടച്ചു.

ഞാന്‍ കൈ കഴുകാന്‍ പോയ സമയത്ത് ഇയാള്‍ ഡോര്‍ അടച്ചു. എനിക്ക് ആകെ പേടിയായി. ഞാന്‍ അടുത്തുള്ള കൗച്ചില്‍ പോയിരുന്നു. അയാള്‍ അതിനടുത്തുള്ള ചെയറില്‍ വന്നിരുന്നിട്ട് ചോദിച്ചു, 'ഈ രാത്രി നിങ്ങള്‍ എനിക്ക് എന്താണ് തരാന്‍ പോകുന്നത്' എന്ന്. എന്ത് എന്ന് ചോദിച്ചപ്പോള്‍ അയാള്‍ വീണ്ടും അതേ ചോദ്യം ചോദിച്ചു. ആ സമയത്ത് എനിക്കൊരു ഫോണ്‍ വന്നു. ഈ ഫോണുമെടുത്ത് ഞാന്‍ പുറത്ത് പോവുകയായിരുന്നു'; ജസീല കൂട്ടിച്ചേര്‍ത്തു.

Recommended Video

പോകുന്നതിന് മുന്നേ പുറകെ നടന്ന് സ്ട്രാറ്റജി പറഞ്ഞു കൊടുത്തു | Ronson's Wife Dr Neeraja Interview
രക്ഷപ്പെട്ടത്

'ഈ സമയം തന്നെ ഞാന്‍ കൊച്ചിയിലുള്ള എന്റെ ഫാമിലി സുഹൃത്ത് രാഹുല്‍ രാജിനെ (സംഗീത സംവിധായകന്‍)വിളിച്ചു. രാഹുല്‍ എത്തി, ഞങ്ങള്‍ റൂമില്‍ ചെന്ന് നോക്കിയപ്പോള്‍ അയാളില്ല. ഞങ്ങള്‍ റിസപ്ഷനില്‍ അന്വേഷിച്ചപ്പോഴാണ് അറിയുന്നത് ആ ഒരു പെര്‍ട്ടിക്കുലര്‍ കമ്പനി അവിടെ സ്ഥിരമായി റൂം ബുക്ക് ചെയ്യാറുണ്ടെന്നും പരസ്യ ചിത്രത്തിന്റെ പേരില്‍ പെണ്‍ക്കുട്ടി കള്‍ അവിടെ എത്താറുണ്ടെന്നും'.

'പിറ്റേ ദിവസം ഞാന്‍ റും വെക്കേറ്റ് ചെയ്ത് തിരിച്ച് പോകാനായി എയര്‍ പോര്‍ട്ടില്‍ എത്തിയപ്പോള്‍ എനിക്കൊരു കോള്‍ വന്നു. നിങ്ങള്‍ എവിടെയാണ് എന്നായിരുന്നു അയാള്‍ ചോദിച്ചത്. തിരിച്ചു പോകുകയാണ് എന്ന് പറഞ്ഞപ്പോള്‍ അദ്ദേഹം ചോദിച്ചു, 'എന്ത്, ഇന്നല്ലേ നിങ്ങളോട് കേരളത്തില്‍ എത്താനായി ആവശ്യപ്പെട്ടത്, നിങ്ങളെന്തിനാണ് തിരിച്ച് പോകുന്നത്' എന്ന്. നോക്കിയപ്പോള്‍ ആ വിളിച്ച ആളാണ് യഥാര്‍ത്ഥ പ്രൊഡ്യൂസര്‍. അദ്ദേഹം യു കെയില്‍ നിന്ന് ഇതിനായി വന്ന് കൊണ്ടിരിക്കുകയാണ്. ഞാന്‍ നടന്ന കാര്യങ്ങള്‍ എല്ലാം അദ്ദേഹത്തോട് പറഞ്ഞു'; ജസീല വെളിപ്പെടുത്തി

Read more about: tv
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X