For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    പ്രണയം ഉണ്ടായിരുന്നു, വിവാഹത്തോട് അടുത്തപ്പോള്‍ പ്രശ്‌നമായി, കല്യാണം മുടങ്ങിയതിനെ കുറിച്ച് ജസീല

    |

    മിനീസ്‌ക്രീന്‍ പ്രേക്ഷകരുടെ പ്രിയപ്പെട്ട താരമാണ് ജസീല. കന്നഡ ടെലിവിഷന്‍ രംഗത്ത് നിന്നാണ് താരം മലയാളി പ്രേക്ഷകരുടെ സ്വീകരണ മുറിയില്‍ എത്തിയത്. തുടക്കത്തില്‍ തന്നെ മികച്ച പ്രേക്ഷക സ്വീകാര്യത നേടാന്‍ ജസീലയ്ക്ക് കഴിഞ്ഞിരുന്നു. സൂര്യ ടിവി സംപ്രേക്ഷണം ചെയ്ത തേനും വയമ്പും എന്ന പരമ്പരയിലൂടെയാണ് ജസീല മലയാളത്തില്‍ അരങ്ങേറ്റം കുറിച്ചത്. സീരിയലില്‍ സജീവമായിരുന്നുവെങ്കിലും കൂടുതല്‍ ജനശ്രദ്ധ ലഭിച്ചത് സ്റ്റാര്‍ മാജിക് റിയാലിറ്റി ഷോയിലൂടെയാണ്.

    കൃഷിയില്‍ താല്‍പര്യമുണ്ടോയെന്ന് ചേട്ടന്‍, പെണ്ണുങ്ങളുടെ കൃഷിയാണെന്ന് അച്ഛന്‍, പ്രണയങ്ങള്‍ പിടിച്ചപ്പോള്‍

    സോഷ്യല്‍ മീഡിയയില്‍ ഇടംപിടിക്കുന്നത് ജസീലയുടെ ഒരു അഭിമുഖമാണ്. മിനീസ്‌ക്രീനില്‍ സജീവമാണെങ്കിലും മലയാളി പ്രേക്ഷകര്‍ക്ക് ജസീലയെ കുറിച്ച് അധികം കാര്യങ്ങളൊന്നും അറിയില്ല. ഇപ്പോഴിതാ തന്റെ വിവാഹത്തെ കുറിച്ചും പ്രണയത്തെപ്പറ്റിയുമൊക്കെ മനസ് തുറക്കുകയാണ് താരം. അമൃത ടിവി സംപ്രേക്ഷണം ചെയ്യുന്ന പറയാം നേടാം എന്ന പരിപാടിയില്‍ അതിഥിയായി എത്തിയപ്പോഴാണ് ഇക്കാര്യം പറഞ്ഞത്.

    ഉമ്മ വെച്ചോട്ടെയെന്ന് ചോദിച്ചു, സഹോദരനെ പോലെയായിരുന്നു അയാള്‍, നേരിടേണ്ടി വന്ന ദുരനുഭവത്തെ കുറിച്ച് ജസീല

    അവതാരകനായ എംജി ശ്രീകുമാര്‍ വിവാഹത്തെ കുറിച്ച് ചോദിക്കവെയാണ് കല്യാണം നീണ്ടു പോകുന്നതിനെ കുറിച്ച് വെളിപ്പെടുത്തിയത്. പറ്റിയ ആള്‍ വന്നാല്‍ ഉടനെ വിവാഹമുണ്ടാവുമെന്നാണ് ജസീല പറയുന്നത്. നടിയുടെ വാക്കുകള്‍ ഇങ്ങനെ...' സഹോദരിയ്ക്ക് കല്യാണം ആയി. തനിയ്ക്ക് കല്യാണം ശരിയായിട്ടില്ല. ചിലത് നോക്കിയിരുന്നു. പക്ഷെ വിവാഹത്തോട് അടുക്കുമ്പോള്‍ എല്ലാം വിട്ടു പോകുന്നു എന്നായിരുന്നു ജസീല പറഞ്ഞത്. എനിക്ക് കുറച്ച് പ്രതീക്ഷകള്‍ എല്ലാം ഉണ്ട്. അതിനൊത്ത ഒരാള്‍ വരികയാണ് എങ്കില്‍ കല്യാണം ഉടന്‍ ഉണ്ടാവും'; താരം പ്രതീക്ഷ പങ്കുവെച്ച് കൊണ്ട് പറഞ്ഞു.

    പ്രണയം ഉണ്ടായിരുന്നുവെന്നും നടി തുറന്ന് സമ്മതിക്കുന്നുണ്ട്. എന്നാല്‍ അത് വിവാഹത്തിലേയ്ക്ക് എത്തുമ്പോള്‍ പലപല കണ്ടീഷന്‍സ് വരുകയാണ്.
    പ്രധാനമായും മതമാണ് പ്രശ്നം. ഞങ്ങള്‍ മുസ്ലീം മത വിശ്വാസികളാണ്. പ്രണയിക്കുന്ന സമയത്ത് അതൊന്നും സംസാരിക്കാറില്ലായിരുന്നു. എന്നാല്‍
    വിവഹക്കാര്യം പറയുമ്പോള്‍ മതം ഒരു പ്രശ്നമാവും. എനിക്ക് അത് പ്രശ്നമല്ല. പിന്നെ വരുന്നതെല്ലാം വ്യക്തി സ്വാതന്ത്രത്തിനും കരിയറിനുമെതിരെയുള്ളതാണ്. സമുദായത്തില്‍ നിന്ന് തന്നെ പ്രശ്‌നങ്ങള്‍ വന്നിട്ടുണ്ട്്. പൊട്ടുവയ്ക്കുന്നതെല്ലാം വലിയ പ്രശ്‌നമാണ്. കഥാപാത്രത്തിന് വേണ്ടി ധരിയ്ക്കുന്ന വസ്ത്രധാരണവും ചിലര്‍ക്ക് അഡ്ജസ്റ്റ് ചെയ്യാന്‍ കഴിയില്ല'; ജസീല പറഞ്ഞു.

    സഹപ്രവര്‍ത്തകനില്‍ നിന്ന് നേരിടേണ്ടി വന്ന മോശം പെരുമാറ്റത്തെ കുറിച്ചും ജസീല പറഞ്ഞിരുന്നു. സംസാരിക്കുന്നതിനിടെ മോശമായി പെരുമാറിയെന്നാണ് ആ സംഭവം പങ്കുവെച്ച് കൊണ്ട് ജസീല പറഞ്ഞത്. ആ സംഭവത്തെ കുറിച്ച് താരം പറഞ്ഞത് ഇങ്ങനെയാണ്.' ഒരുപാട് നാളുകള്‍ക്ക് ശേഷമായിരുന്നു ആളെ അന്ന് കണ്ടത്. ഞങ്ങളൊന്നിച്ച് വര്‍ക്ക് ചെയ്തിട്ടുണ്ട്. അതിനെയൊക്കെ കുറിച്ച് സംസാരിച്ച് കൊണ്ടിരിക്കുമ്പോഴായിരുന്നു എന്നോട് ഉമ്മ ചോദിച്ചത്. ഉടന്‍ തന്നെ ഞാന്‍ ഡോര്‍ തുറക്കാന്‍ ശ്രമിച്ചു. എന്നാല്‍ അയാള്‍ എന്നെ അതിന് അനുവദിച്ചില്ല'; ജസീല പറഞ്ഞു.

    Recommended Video

    ലാലേട്ടനെ ഒന്ന് കെട്ടിപ്പിടിക്കാൻ പറ്റി, അതാണ് ഏറ്റവും വലിയ ഭാഗ്യം #BiggBossMalayalam #Ashwin

    ഇതുപോലെ തന്നെ മറ്റൊരാള്‍ തന്നോട് കിടക്കപങ്കിടുമോ എന്ന് ചോദിച്ചുവെന്നും അഭിമുഖത്തിലൂടെ വെളിപ്പെടുത്തി. പരസ്യ ചിത്രത്തില്‍ അഭിനയിക്കാനെത്തിയപ്പോഴാണ് ഇത്തരത്തിലൊരു സംഭവം നടക്കുന്നത്. കോഡിനേറ്ററിന്റെ സുഹൃത്തായിരുന്നു ഇത്തരത്തില്‍ മോശമായി പെരുമാറിയത്. എന്നാല്‍ ഈ കോഡിനേറ്ററും ഇതിനെ സപ്പോര്‍ട്ട് ചെയ്യുകയായിരുന്നുവെന്നും ജസീല വ്യക്തമാക്കി. ഒരുദിവസമല്ലേ അഡ്ജസ്റ്റ് ചെയ്യാനായിരുന്നു പരാതി പറഞ്ഞ തന്നോട് കോഡിനേറ്റര്‍ പറഞ്ഞതെന്നും താരം കൂട്ടിച്ചേര്‍ത്തു. ഇതൊക്കെ ഞെട്ടലോടെ കേട്ടിരിക്കുകയായിരുന്നു എംജി ശ്രീകുമാര്‍.

    Read more about: tv
    English summary
    Starmagic Fame Jaseela Parveen Opens Up About Her break up, went viral
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X