For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  മകനെ എന്നെ ഏല്‍പ്പിച്ച് പോയ ആദ്യ ഭാര്യ അടുത്തിടെ ജീവനൊടുക്കിയെന്ന് അറിഞ്ഞു, കൊല്ലം സുധി

  |

  നടനും മിമിക്രി താരവുമായ കൊല്ലം സുധിയുടെ ജീവിതകഥ ആഴ്ചകള്‍ക്ക് മുന്‍പാണ് പുറംലോകം അറിയുന്നത്. സ്റ്റാര്‍ മാജിക് വേദിയില്‍ നിന്നുമാണ് തന്റെ ഭാര്യയെയും മക്കളെയും കുറിച്ച് സുധി തുറന്ന് പറയുന്നത്. മകന് ഒന്നര വയസായിരിക്കുമ്പോള്‍ ആദ്യ ഭാര്യ അവനെ തന്നിട്ട് മറ്റൊരാളുടെ കൂടി പോയി. പിന്നീടുള്ള പരിപാടികളില്‍ മകനെയും കൊണ്ടാണ് താന്‍ പോയതെന്നും താരം വെളിപ്പെടുത്തിയിരുന്നു.

  ഇപ്പോള്‍ രണ്ടാം ഭാര്യ രേണുവിനും രണ്ട് ആണ്‍മക്കള്‍ക്കുമൊപ്പം സന്തോഷത്തോടെ കഴിയുകയാണ് സുധി. സ്റ്റാര്‍ മാജിക്കിന്റെ വേദിയില്‍ ഭാര്യ രേണുവിനെയും മക്കളെയും എത്തിച്ചിരുന്നു. സുധിയുടെ കഥ കേട്ടവരെല്ലാം ഇന്ന് ആ കുടുംബത്തിന് എല്ലാ ആശംസകളും അറിയിക്കുകയാണ്. ഒപ്പം വനിത ഓണ്‍ലൈന് നല്‍കിയ അഭിമുഖത്തില്‍ കൂടുതല്‍ വിശേഷങ്ങളും താരം പങ്കുവെക്കുന്നു.

  ആദ്യ വിവാഹം പ്രണയിച്ചായിരുന്നു. പതിനാറ് വര്‍ഷം മുന്‍പ്. പക്ഷേ ആ ബന്ധം അധികനാള്‍ മുന്നോട്ട് പോയില്ല. ഒന്നര വയസുള്ള മകനെ എന്നെ ഏല്‍പ്പിച്ചിട്ട് അവള്‍ മറ്റൊരാള്‍ക്കൊപ്പം പോയി. ഏറെ വേദനിച്ച നാളുകളാണ് അതൊക്കെ. പിന്നീട് ഞാനും മോനും ഏറെ കഷ്ടപ്പെട്ടിട്ടാണ് ജീവിതം തിരിച്ച് പിടിക്കുന്നത്. രണ്ടാഴ്ച മുന്‍പ് പുള്ളിക്കാരി ആത്മഹത്യ ചെയ്തു. അവരുടെ രണ്ടാമത്തെ ദാമ്പത്യത്തിലെ പ്രശ്‌നങ്ങളായിരുന്നു കാരണം. ആ ബന്ധത്തില്‍ അവര്‍ക്ക് ഒരു കുഞ്ഞുണ്ട്. ആരോടും ഒരു പരാതിയോ പരിഭവമോ ഇല്ല.

  ഇപ്പോള്‍ എനിക്ക് സന്തോഷം മാത്രമേയുള്ളുവെന്നാണ് സുധി പറയുന്നത്. എനിക്കിപ്പോള്‍ സന്തോഷം മാത്രമുള്ളൊരു കുടുംബം തന്നു. എന്റെ നെഞ്ചോട് ചേര്‍ന്ന് നില്‍ക്കുന്ന ഭാര്യയും രണ്ട് മക്കളുമാണ് ഇന്നത്തെ എന്റെ ലോകം. ഏറ്റവും വലിയ സാമ്പദ്യവും അത് തന്നെ. രേണുവിന് മൂത്തമകന്‍ രാഹുലിനെ ജീവനാണ്. താന്‍ പ്രസവിച്ചതല്ലെങ്കിലും എന്റെ മൂത്തമകന്‍ അവനാണെന്നാണ് രേണു എപ്പോഴും പറയുന്നത്. രണ്ട് പേരും വലിയ ചങ്കുകളാണ്. ഇപ്പോള്‍ രാഹുല്‍ പത്താം ക്ലാസില്‍ പഠിക്കുന്നു. മോന് പതിനൊന്ന് വയസുള്ളപ്പോഴാണ് ഞാന്‍ രേണുവിനെ വിവാഹം കഴിക്കുന്നത്. അന്ന് മുതല്‍ എന്റെ മകന്‍ അമ്മയുടെ കുറവ് അനുഭവിച്ചിട്ടില്ല.

  എന്റെ ജീവിതത്തിലെ എല്ലാം അറിഞ്ഞ് എനിക്കൊപ്പം ജീവിക്കാന്‍ തീരുമാനിച്ചതാണ് രേണു. എന്റെ വളര്‍ച്ചയില്‍ ഈ നിമിഷം വരെ അവളുടെ പിന്തുണയാണ് വലുത്. രേണു ജീവിതത്തിലേക്ക് കടന്ന് വരും മുന്‍പ് ഒന്നര വയസുള്ള കാലം മുതല്‍ രാഹുലിനെയും കൊണ്ടാണ് ഞാന്‍ സ്റ്റേജ് ഷോ കള്‍ക്ക് പോയത്. ഞാന്‍ സ്‌റ്റേജില്‍ കയറുമ്പോള്‍ സ്‌റ്റേജിന് പിന്നില്‍ അവനെ ഉറക്കി കിടത്തും. ഇല്ലെങ്കില്‍ ഒപ്പമുള്ള ആരെങ്കിലും നോക്കും. അഞ്ച് വയസൊക്കെ ആയപ്പോഴെക്കും മോന്‍ കര്‍ട്ടന്‍ പിടിക്കാന്‍ തുടങ്ങി.

  Balachandra Menon Shared His Working Experience With Mammootty | FilmiBeat Malayalam

  പതിനാറോ പതിനേഴോ വയസില്‍ തുടങ്ങിയതാണ് മിമിക്രി. ഇപ്പോള്‍ ഞാന്‍ മിമിക്രിയിലേക്ക് വന്നിട്ട് മുപ്പത് വര്‍ഷമായി. പാട്ടായിരുന്നു ആദ്യം. അതാണ് മിമിക്രിയിലേക്ക് വഴിത്തിരിച്ചത്. അമ്മയ്ക്ക് ഞാന്‍ പാടുന്നത് വലിയ ഇഷ്ടമായിരുന്നു. മിമിക്രിയില്‍ ആദ്യ കാലത്ത് പ്രവര്‍ത്തിച്ചിരുന്നത് മുണ്ടക്കല്‍ വിനോദ്, ഷോബി തിലകന്‍, ഷമ്മി തിലകന്‍ എന്നിങ്ങനെയുള്ളവരുടെ ടീമിലാണ്. തുടക്ക കാലത്ത് സുരേഷ് ഗോപിയെയും പിന്നീട് ജഗദീഷേട്ടനെയും അനുകരിച്ചു. ഇതിനോടകം നാല്‍പത് സിനിമകള്‍ ചെയ്തു. കോമഡി സ്റ്റാര്‍സില്‍ പങ്കെടുത്തെങ്കിലും എനിക്ക് ജനശ്രദ്ധ നേടി തന്നത് മഴവില്‍ മനോരമയിലെ കോമഡി ഫെസ്റ്റിവല്‍ ആണ്. അതിലെ സ്‌കിറ്റുകളെല്ലാം ഹിറ്റായിരുന്നു.

  New Year 2021

  Read more about: actor television
  English summary
  Starmagic Fame Kollam Sudhi About His First Wife And Family
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X