For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ആദ്യ ഭാര്യ മകനെ തന്നിട്ട് പോയി; അവനെയും കൊണ്ട് പ്രോഗ്രാമിന് പോവും, രണ്ടാം ഭാര്യയെ പരിചയപ്പെടുത്തി കൊല്ലം സുധി

  |

  മിനിസ്‌ക്രീന്‍ പ്രേക്ഷകരുടെ ഇഷ്ട പരിപാടികളില്‍ ഒന്നാണ് സ്റ്റാര്‍ മാജിക്. ലക്ഷ്മി നക്ഷത്ര അവതാരകയായി എത്തുന്ന ഷോ യില്‍ ടെലിവിഷന്‍ രംഗത്തുള്ള താരങ്ങളാണ് മത്സരാര്‍ഥികളിയാ എത്തുന്നത്. അടുത്തിടെ നടനും മിമിക്രി താരവുമായ കൊല്ലം സുധി തന്റെ കുടുംബത്തെ കുറിച്ചും ഇന്ന് കാണുന്ന നിലയിലേക്ക് എത്തിയതിനെ കുറിച്ചും തുറന്ന് പറയുന്ന വീഡിയോ വൈറലായിരുന്നു.

  ഭാര്യ മരിച്ചതിന് ശേഷം മകന്‍ രാഹുലിനെയും കൈയിലെടുത്ത് മിമിക്രി ഷോ യ്ക്ക് പോകേണ്ടി വന്ന കഥയാണ് താരം പറഞ്ഞത്. അന്ന് തന്നെ സഹായിച്ച അസീസിനെ കുറിച്ചും താരം സൂചിപ്പിച്ചു. കേള്‍ക്കുന്നവരുടെയെല്ലാം ഹൃദയത്തില്‍ ഒരു വിങ്ങലായി സുധിയുടെ ജീവിതം നിറഞ്ഞ് നില്‍ക്കുകയാണ്. ഇപ്പോഴിതാ സ്റ്റാര്‍ മാജിക് വേദിയില്‍ തന്റെ കുടുംബത്തെ കൊണ്ട് വന്ന് വിശേഷങ്ങള്‍ പങ്കുവെച്ചിരിക്കുകയാണ് താരം.

  'എന്റെ മകനെയും കൊണ്ട് ഒരുപാട് വേദികളില്‍ പ്രോഗ്രാം ചെയ്യാനായി പോയിട്ടുണ്ട്. അന്ന് അവനെ വേദിയുടെ പുറകില്‍ കിടത്തി ഉറക്കിയിട്ട് ഞാന്‍ സ്‌കിറ്റ് കളിക്കുമായിരുന്നു. സ്റ്റേജില്‍ നില്‍ക്കുമ്പോഴും മകന്‍ എഴുന്നേല്‍ക്കുമോ എന്ന പേടിയായിരുന്നു എനിക്ക്. പിന്നെ ചിലപ്പോഴെക്കെ ഞാന്‍ മിമിക്രി കളിക്കുമ്പോള്‍ അസീസ് മകനെ മടിയിലിരുത്തി ഉറക്കും. മകന്‍ കുറച്ച് കൂടി വലുതായതിന് ശേഷം ഞങ്ങളുടെ പ്രോഗ്രാമിന് കര്‍ട്ടന്‍ പിടിച്ച് അവന്‍ വേദിയില്‍ ഉണ്ടാവുമായിരുന്നുവെന്ന് അസീസും പറയുന്നു.

  ഇന്ന് ഇതുവരെ എത്താനുള്ള ഭാഗ്യം ലഭിച്ചതിന് ദൈവത്തോട് നന്ദി പറയുകയാണ്. ഇപ്പോള്‍ എനിക്ക് രണ്ടാമതൊരു കുട്ടി കൂടി ഉണ്ട്. റിഥുല്‍ എന്നാണ് പേര്. ഭാര്യ രേണു എന്നുമാണ് നേരത്തെ സ്റ്റാര്‍ മാജിക്കിലെ ഒരു എപ്പിസോഡില്‍ സുധി പറഞ്ഞത്. കണ്ണുനീരോട് കൂടിയാണ് അവതാരകയും സഹമത്സരാര്‍ഥികളുമെല്ലാം സുധിയുടെ കഥ കേട്ടത്. ഇപ്പോഴിതാ ഭാര്യയെയും മക്കളെയും സ്റ്റാര്‍ മാജിക്കിന്റെ വേദിയില്‍ എത്തിച്ചിരിക്കുകയാണ് താരം. വാവക്കുട്ടാ എന്നാണ് ഭാര്യ രേണുവിനെ വിളിക്കുന്നത്. കൂടെ കിച്ചുവും റിഥൂട്ടനും.

  നിങ്ങള്‍ കാണാന്‍ ആഗ്രഹിച്ച മകന്‍ ഇതാണെന്ന് പറഞ്ഞ് മൂത്തമകനെ താരം പരിചയപ്പെടുത്തി. രാഹുലാണ് എന്റെ ആദ്യത്തെ ലൈഫ്. ഇവനെ എനിക്ക് തന്നിട്ട് പോയി. രണ്ടാമത് ദൈവമായി കൊണ്ടു തന്നതാണ് വാവക്കുട്ടനെ. ആദ്യ ബന്ധത്തിലെ മകനാണ് രാഹുലെന്ന് പറയുന്നത് ഭാര്യയ്ക്ക് ഇഷ്ടമില്ല. പുള്ളിക്കാരിയുടെ മൂത്ത മോനാണ് രാഹുല്‍. സുധിക്കുട്ടനെന്നാണ് താന്‍ തിരിച്ചു വിളിക്കാറുള്ളതെന്നായിരുന്നു രേണു പറഞ്ഞത്. സുധി ചേട്ടനുമായി നല്ല സൗഹൃദത്തിലായിരുന്നു. സുധി ചേട്ടന്റെ കാര്യങ്ങളൊക്കെ അറിഞ്ഞപ്പോള്‍ സങ്കടമായി. പിന്നെ സ്നേഹത്തിലായി.

  കിച്ചുവിനെ എന്റെ സ്വന്തം മോനായി കണ്ടു. അവനെന്നെ അമ്മേന്ന് വിളിച്ചു. എന്റെ ആദ്യത്തെ വിവാഹമായിരുന്നു എന്നും രേണു പറയുന്നു. അമ്മ പാവമാണെന്നായിരുന്നു മകന്‍ രാഹുല്‍ പറഞ്ഞത്. അച്ഛനും ഞാനും നല്ല കൂട്ടുകാരെ പോലെയാണ്. അച്ഛനും മോനും ഡ്രസും ഷൂവുമൊക്കെ മാറി ഇട്ട് വരുന്ന കഥയും വേദിയില്‍ നിന്നും പറഞ്ഞിരുന്നു. അച്ഛന്റെ പരിപാടിക്ക് കര്‍ട്ടന്‍ പിടിക്കാന്‍ പോവുന്നതൊക്കെ തനിക്ക് ഓര്‍മ്മയുണ്ടെന്ന് ആയിരുന്നു കിച്ചു പറഞ്ഞത്. അച്ഛന്‍ സ്റ്റാര്‍ മാജികിലെ ബോക്സിങ് എപ്പിസോഡും ജഗദീഷിനെ അനുകരിക്കുന്നതുമാണ് തനിക്കേറെ ഇഷ്ടം.

  സുധിയുടെ ഏറ്റവും നല്ല ക്വാളിറ്റിയെ കുറിച്ചുള്ള ചോദ്യത്തിന് ഭര്‍ത്താവിന്റെ നല്ലൊരു ഭര്‍ത്താവും അച്ഛനുമാണ് അദ്ദേഹമെന്നായിരുന്നു രേണുവിന്റെ മറുപടി. പ്രണയത്തെക്കുറിച്ച് അറിഞ്ഞപ്പോള്‍ തുടക്കത്തില്‍ എല്ലായിടത്ത് നിന്നും എതിര്‍പ്പുകളായിരുന്നു. എത്ര വലിയ ആര്‍ട്ടിസ്റ്റാണെന്ന് പറഞ്ഞാലും വിവാഹം കഴിഞ്ഞതല്ലേ, ഒരു മോനില്ലേ എന്നൊക്കെ പറഞ്ഞ് വഴക്കുണ്ടാക്കിയിരുന്നു. പിന്നെ എല്ലാവരും സമ്മതിച്ചു. ഇപ്പോള്‍ എല്ലാവര്‍ക്കും ഇവരെയാണ് കാര്യമെന്നും രേണു സൂചിപ്പിച്ചു.

  മോഹൻലാൽ തന്നെ വേറെ ലെവൽ..മലക്കം മറിഞ്ഞു ദേവൻ

  വീഡിയോ കാണാം

  Read more about: television
  English summary
  Starmagic Fame Kollam Sudhi Introduce His Family
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X