For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  നാല് പേരാണ് ഒരുമിച്ച് വീട്ടിലേക്ക് വന്നത്; പുതിയ അതിഥികളുടെ പേരടക്കം വെളിപ്പെടുത്തി ലക്ഷ്മി നക്ഷത്ര

  |

  ടെലിവിഷന്‍ അവതാരക ലക്ഷ്മി നക്ഷത്രയ്്ക്ക് വലിയ ആരാധക പിന്‍ബലമാണുള്ളത്. സ്റ്റാര്‍ മാജിക് ജനപ്രിയമായത് പോലെ ലക്ഷ്മിയുടെ അവതരണവും ശ്രദ്ധ നേടിയിരുന്നു. ഇപ്പോള്‍ യൂട്യൂബ് ചാനലിലൂടെ തന്റെ വിശേഷങ്ങള്‍ പറഞ്ഞാണ് ലക്ഷ്മി ആരാധകര്‍ക്കിടയില്‍ തരംഗമാവാറുള്ളത്. അടുത്തിടെ തന്റെ വീട്ടിലേക്ക് പുതിയൊരു അതിഥി വരികയാണെന്ന് ലക്ഷ്മി പറഞ്ഞിരുന്നു.

  Also Read: കൊച്ചിയിലെ കടയില്‍ നിന്നും എന്നെ ഇറക്കി വിട്ടു; സിനിമാ ചിത്രീകരണമാണെന്ന് ആരും തിരിച്ചറിഞ്ഞില്ലെന്ന് നടി ലെന

  ആദ്യം ലക്ഷ്മിയുടെ അമ്മ ഗര്‍ഭിണിയായെന്ന് എല്ലാവരും തെറ്റിദ്ധരിച്ചെങ്കിലും പിന്നീടാണ് സത്യം മനസിലാവുന്നത്. ലക്ഷ്മിയുടെ പെറ്റ് ഡോഗായ പാപ്പുവാണ് ഗര്‍ഭിണിയായത്. ഇപ്പോള്‍ പുതിയ വീഡിയോയിലൂടെ തന്റെ വീട്ടിലേക്ക് വന്ന നാല് പുതിയ അതിഥികളെ പറ്റിയാണ് നടി പറഞ്ഞിരിക്കുന്നത്.

  പുത്തന്‍ വീഡിയോയില്‍ പട്ടുപാവാടയൊക്കെ ഇട്ട് അതീവ സുന്ദരിയായിട്ടാണ് ലക്ഷ്മി എത്തിയത്. അങ്ങനെ വന്നതിന് കാരണമുണ്ടെന്നും താരം സൂചിപ്പിച്ചു. മുന്‍പ് ഞാനൊരു ഗുഡ് ന്യൂസ് ഷെയര്‍ ചെയ്തില്ലേ. നമ്മുടെ വീട്ടിലെ ഏറ്റവും ചൂടേറിയ ചര്‍ച്ചയായിരുന്നു പാപ്പുവിന്റെ വിശേഷം.

  lakshmi-nakshthra

  ജനിക്കാന്‍ പോവുന്ന ബേബീസിനെ കുറിച്ചുള്ള ചര്‍ച്ചയിലായിരുന്നു ഞങ്ങള്‍. പാപ്പു പ്രസവിച്ചു, അവളും മക്കളും സുഖമായിരിക്കുന്നു. സ്റ്റാര്‍ മാജിക്കിലെ ഗെയിമിന് മാത്രം പോരല്ലോ, തമ്പിലും വേണമല്ലോ ക്രിയേറ്റിവിറ്റി. അതുകൊണ്ടാണ് യൂട്യൂബ് വീഡിയോയ്ക്ക് അങ്ങനെ ക്യാപ്ഷന്‍ നല്‍കിയതെന്നാണ് ലക്ഷ്മി പറയുന്നത്.

  Also Read: മോഹന്‍ലാല്‍ അല്ലാതെ ബിഗ് ബോസ് അവതാരകനാവാന്‍ യോഗ്യന്‍ മമ്മൂട്ടി; പൃഥ്വിരാജും സുരേഷ് ഗോപിയും പിന്നില്‍

  പുതിയ വീഡിയോയ്ക്ക് ഡെലിവറി സ്റ്റോറിയെന്നും പേരിടല്‍ ചടങ്ങെന്നുമൊക്കെ കൊടുത്തത് അതുകൊണ്ടാണ്. പപ്പീസ് എന്നല്ല ബേബീസ് എന്ന് തന്നെയാണ് ഞങ്ങള്‍ അവരെ വിളിക്കുന്നത്. വീട്ടിലുള്ള കുഞ്ഞ് കുട്ടികളെപ്പോലെയാണ് അവര്‍. പ്രസവിച്ച് കഴിഞ്ഞാല്‍ പെട്ടെന്ന് കുട്ടികളെ പുറംലോകത്തിന് കാണിക്കില്ലല്ലോ. ഇപ്പോള്‍ 45 ദിവസമായി. ഇനി ബേബീസിനെ നിങ്ങളെ കാണിക്കാമെന്ന് കരുതി. അവരെത്ര പേരുണ്ട്, എന്തൊക്കെ പേരിടും എന്നൊക്കെ കാണിക്കാമെന്നും ലക്ഷ്മി പറയുന്നു.

  തന്റെ പ്രിയപ്പെട്ട പാപ്പുവിന്റെ പ്രസവവും മറ്റ് വിശേഷങ്ങളുമാണ് ഈ വീഡിയോയില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്. പാപ്പുവിന്റെ ഭര്‍ത്താവിനെ മാത്രം നിങ്ങള്‍ കണ്ടിട്ടുണ്ടാവില്ല. കാരണം അത് ലീഗലി അല്ലാത്തത് കൊണ്ടാണ് കാണിക്കാത്തത്. പൂപ്പി ഗേള്‍ഫ്രണ്ടായി പാപ്പുവിനെ കണ്ടിരുന്നില്ല. ഇപ്പോള്‍ നാല് പേരുടെ അമ്മാവനാണ് അവനെന്ന് പറഞ്ഞ ലക്ഷ്മി വീട്ടിലേക്ക് ജനിച്ചത് നാല് കുട്ടികളാണെന്നും പറയുന്നു.

  രണ്ട് ആണും രണ്ട് പെണ്ണുമായി നാല് പുതിയ അതിഥികളാണ് വന്നത്. അവര് കണ്ണൊക്കെ തുറന്നതിന് ശേഷമാണ് എടുത്ത് തുടങ്ങിയത്. രാത്രിയിലാണ് പ്രസവം നടന്നത്. അവള്‍ക്ക് വേദന തുടങ്ങിയപ്പോള്‍ ഞങ്ങളെല്ലാം ശ്രദ്ധിക്കുന്നുണ്ടായിരുന്നു. പെട്ടെന്നൊരു ശബ്ദം കേട്ടു, ചിന്നൂ പപ്പീസ് വന്നു എന്നായിരുന്നു അമ്മ പറഞ്ഞത്. പപ്പീസിന് ഫോര്‍മുല മില്‍ക്ക് കൊടുക്കുന്നതും മറ്റ് ഭക്ഷണങ്ങള്‍ കൊടുക്കുന്നതുമെല്ലാം ലക്ഷ്മി കാണിച്ചു. കുഞ്ചു, പഞ്ചു, പബ്ലു, ടബ്ലു എന്നായിരുന്നു പപ്പീസിന് ലക്ഷ്മി പേരിട്ടത്.

  മുന്‍പ് സ്വന്തം അമ്മയെ കാണിച്ചാണ് പുതിയ അതിഥി വരുന്നതിനെ പറ്റി ലക്ഷ്മി പറഞ്ഞത്. ഇതിന്റെ പേരില്‍ ട്രോളുകള്‍ ഏറ്റുവാങ്ങേണ്ട സ്ഥിതി വന്നിരുന്നു. കുറേ ട്രോളുകളും റിയാക്ഷന്‍ വീഡിയോയും വന്നു. അതിനെല്ലാം നടി നന്ദി പറയുകയാണ്. ട്രോളന്മാരായ എല്ലാ ചേട്ടന്മാര്‍ക്കും അനിയന്മാര്‍ക്കും ഞാന്‍ എന്നെ തന്നെ വിട്ട് തരികയാണ്. എല്ലാ ട്രോളുകളെല്ലാം ഞാന്‍ നന്നായി ആസ്വദിക്കാറുണ്ട്.

  നമ്മുടെ വീഡിയോ കണ്ടിട്ടാണല്ലോ ട്രോളും റിയാക്ഷനും വരുന്നത്. അതില്‍ എല്ലാവരോടും നന്ദി പറയുന്നു. വീട്ടിലെ പട്ടി പ്രസവിക്കുന്നത് ഇത്ര വലിയ കാര്യമാണോ എന്നൊക്കെ ചിലര്‍ ചോദിച്ചിരുന്നു. ഒരു പെറ്റ് ലവറാണെങ്കില്‍ അതിന്റെ വാല്യൂ മനസിലാവും. വീട്ടിലെ ഒരംഗത്തെപ്പോലെയാണ് നമ്മള്‍ ഇവരെ കാണുന്നതെന്നാണ് ലക്ഷ്മി പറയുന്നത്.

  Read more about: lakshmi ലക്ഷ്മി
  English summary
  Starmagic Fame Lakshmi Nakshathra Introduced New Members Of Her Home Video Goes Viral. Read In Malayalam.
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X