For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  റെഡിയാവാന്‍ ഗ്രീന്‍ റൂമില്‍ ചെന്നു, വഴക്ക് പറഞ്ഞ് ഇറക്കി വിട്ടു, ദുരനുഭവം പറഞ്ഞ് ശശാങ്കന്‍

  |

  മിനിസ്‌ക്രീന്‍ പ്രേക്ഷകരുടെ പ്രിയപ്പെട്ട താരമാണ് ശശാങ്കന്‍. ഏഷ്യാനെറ്റ് സംപ്രേക്ഷണ ചെയ്ത കോമഡി സ്റ്റാര്‍സിലൂടെയാണ് കരിയര്‍ ആരംഭിക്കുന്നത്. എന്നാല്‍ ജനശ്രദ്ധ നേടുന്നത് സ്റ്റാര്‍മാജിക്കിലൂടെയാണ്. ഇപ്പോള്‍ മികച്ച ജനപിന്തുണയാണ് താരത്തിനുള്ളത്. ഇപ്പോഴിത തന്റെ കഴിഞ്ഞ കാലത്തെ കുറിച്ച് പറയുകയാണ് ശശാങ്കന്‍. എംജി ശ്രീകുമാര്‍ അവതാരകനായി എത്തുന്ന പറയാം നേടാം എന്ന പരിപാടിയില്‍ അതിഥിയായി എത്തിയപ്പോഴാണ് കടന്നുവന്ന വഴിയെ കുറിച്ച് പറഞ്ഞത്.

  ഐശ്വര്യയില്‍ നിന്നാണ് ആ കാര്യം പഠിച്ചത്; നടി നല്‍കിയ ഉപദേശത്തെ കുറിച്ച് അഭിഷേക് ബച്ചന്‍

  ശശാങ്കന്റെ വാക്കുകള്‍ ഇങ്ങനെ.. '' സ്വാഭാവികമായും പിന്നിട്ട വഴികള്‍ അത്ര എളുപ്പമായിരുന്നില്ല. ഒരുപാട് കല്ലും മുള്ളും എല്ലാം കണ്ടിട്ടുണ്ട്. വ്യക്തിപരമായി എന്നെ വേദനിപ്പിച്ച ആരും ഇല്ല. എന്നാല്‍ സാഹചര്യ വശാല്‍ വേദനിപ്പിച്ച അനുഭവങ്ങള്‍ ഉണ്ടായിട്ടുണ്ട്താനും. പണ്ട് മിമിക്ര ട്രൂപ്പിന്റെ വണ്ടിയില്‍ കിളിയായി ഞാന്‍ പോയിരുന്നു. മിമിക്രിയോടുള്ള താത്പര്യം കാരണം അവര്‍ ചെയ്യുന്നത് എല്ലാം ദൂരെ മാറി നിന്ന് നോക്കും. ഗ്രീന്‍ റൂമിലെല്ലാം പോകും.

  കാസ്റ്റിംഗ് കൗച്ച് നേരിടേണ്ടി വന്നിട്ടുണ്ട്, പലരും സമീപിച്ചിരുന്നു, ദുരനുഭവം തുറന്ന് പറഞ്ഞ് റോണ്‍സണ്‍

  ഒരിക്കല്‍ ബോംബ് പൊട്ടുന്ന ഒരു സീനില്‍ അഭിനയിക്കുന്നതിന് വേണ്ടി എനിക്കും അവസരം ലഭിച്ചു. ഒരുപാട് പേര്‍ ഓടുന്നകൂട്ടത്തില്‍ വന്ന് ഓടാന്‍ വേണ്ടി ഒന്ന് റെഡിയായി വരാനായി പറഞ്ഞു. പ്രൊഫഷണല്‍ സ്റ്റേജില്‍ പ്രൊഫഷണല്‍ ആര്‍ട്ടിസ്റ്റുകള്‍ക്കൊപ്പം നില്‍ക്കാന്‍ കഴിയുന്ന ആ ഒരു അവസരം എന്നെ സംബന്ധിച്ച് വലിയ അഭിമാനമായിരുന്നു.

  റെഡിയായി വരാന്‍ പറഞ്ഞപ്പോള്‍ ഞാന്‍ വേഗം ഗ്രീന്‍ റൂമില്‍ പോയി, അവിടെ ഒരാളുടെ പാന്‍കേക്ക് ഉണ്ടായിരുന്നു. അത് കുറച്ചെടുത്ത് മുഖത്തിട്ടു. അപ്പോഴേക്കും അയാള്‍ വന്ന് വഴക്ക് പറഞ്ഞു. 'ഡാ അതൊക്കെ എന്ത് വിലയുള്ള സാധനമാണെന്നോ.. ചുമ്മാ അങ്ങോട്ടും ഇങ്ങോട്ടും ഓടാന്‍ വേണ്ടി' എന്ന് പറഞ്ഞ് അത് എന്റെ കൈയ്യില്‍ നിന്നും പിടിച്ച് വാങ്ങിച്ച് ഇറക്കി വിട്ടപ്പോള്‍ മനസ്സില്‍ വല്ലാത്ത വിഷമം തോന്നി.

  ഒരു മിമിക്രി കലാകാരന്‍ തന്നെയായിരുന്നു അയാളും. എനിക്ക് ഇപ്പോള്‍ അവരെ ഓര്‍മയില്ല. എവിടെയാണ് എന്നും അറിയില്ല. അത് പോലെയുള്ള ചില അനുഭവങ്ങള്‍ മാത്രമേയുള്ളൂ. സിനിമയില്‍ അപമാനങ്ങള്‍ ഒന്നും ഇതുവരെ നേരിടേണ്ടി വന്നിട്ടില്ല. അതിനും മാത്രം ദൂരം സഞ്ചരിച്ചിട്ടില്ല. സിനിമയില്‍ ഇപ്പോള്‍ നല്ല അവസരങ്ങള്‍ക്ക് വേണ്ടി നോക്കിയിരിയ്ക്കുകയാണ്- ശശാങ്കന്‍ പറഞ്ഞു.

  ചില ഷോര്‍ട്ട് ഫിലിമുകള്‍ എല്ലാം ചെയ്തിട്ടുണ്ട്. മാര്‍ഗം കളി എന്ന സിനിമയ്ക്ക് തിരക്കഥ എഴുതിയിട്ടുണ്ട്. സിനിമയില്‍ തിരക്കഥ എഴുതണം എന്നത് തന്നെയാണ് എന്റെ ആഗ്രഹം. രണ്ടാമത്തെ തിരക്കഥ എഴുതി തുടങ്ങി. കോമഡിയാണ് എന്റെ മേഖല, ഹാസ്യത്തിന് പ്രാധാന്യം നല്‍കിയുള്ള സ്‌കിറ്റാണ് എഴുതുന്നത്.

  കൊല്ലത്ത് മയ്യനാടാണ് ശശാങ്കന്റെ നാട്. കലാകുടുംബത്തില്‍ നിന്നാണ് എത്തുന്നത്. പിതാവ് ക്ലാസിക്കല്‍ ഡാന്‍സറാണ്. അദ്ദേഹത്തിന് സ്വന്തമായി ബാലേ ട്രൂപ്പും ഉണ്ടായിരുന്നു. അമ്മ ശാരദ ഗായികയും ചേട്ടന്‍ ശരത്തും അനിയന്‍ സാള്‍ട്ടസും പാട്ടുകാരും ആണ്. ചെറുപ്പത്തില്‍ വലിയ കലാപരമായ കഴിവുകള്‍ ഒന്നും തനിക്ക് ഉണ്ടായിരുന്നില്ലെന്ന് നേരത്തെ നല്‍കിയ ഒരു അഭിമുഖത്തില്‍ പറഞ്ഞിരുന്നു. പത്താം ക്ലാസിന് ശേഷമാണ് മിമിക്രിയില്‍ സജീവമാവുന്നത്. വീട്ടില്‍ സാമ്പത്തിക ബുദ്ധിമുട്ടുകള്‍ ഉണ്ടായിരുന്നത് കൊണ്ടുതന്നെ എസ്.എസ്.എല്‍.സി ജയിച്ചിട്ടും പഠിക്കാന്‍ പോയില്ല. മിമിക്രിയ്ക്കൊപ്പം കൂലിപ്പണിയും പെയിന്റിങ്ങും വാര്‍ക്കപ്പണിയുമൊക്കെ ചെയ്താണ് കലാ രംഗത്ത് സജീവമാകുന്നത്.

  Read more about: tv
  English summary
  Star magic Fame Shashankan Mayyanad Opens Up About Insulting Incident, went Viral
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X