ഇനി സീരിയലിൽ അഭിനയിക്കുമോ, പ്രേക്ഷകരുടെ ചോദ്യത്തിന് മറുപടിയുമായി തൻവി
മിനിസ്ക്രീൻ പ്രേക്ഷകരുടെ പ്രിയപ്പെട്ട താരമാണ് തൻവി രവീന്ദ്രൻ. മൂന്ന്മണി എന്ന പരമ്പരയിലൂടെ മിനിസ്ക്രീനിൽ എത്തിയ തരം രാത്രിമഴ, പരസ്പരം എന്നീ പരമ്പരയിലൂടെ പ്രേക്ഷകരുടെ പ്രിയങ്കരിയായി മാറുകയായിരുന്നു നെഗറ്റീവ് കഥാപാത്രങ്ങളോടാണ് കൂടുതല്‍ ഇഷ്ടമെങ്കിലും അവതരിപ്പിക്കുന്ന കഥാപാത്രങ്ങൾ ഇപ്പോഴും പ്രേക്ഷകമനസ്സുകളിൽ തങ്ങി നിൽക്കുന്നവയാണ്. സ്റ്റാർ മാജിക്ക് റിയാലിറ്റി ഷോയും നടിക്ക് ആരാധകരുടെ എണ്ണം വർധിപ്പിച്ചിരുന്നു. ഈ ഷോയിലൂടെ ആരാധകരുമായി താരം കൂടുതൽ അടുക്കുകയായിരുന്നു. അടുത്തിടെയായിരുന്നു തൻവി വിവാഹിതയായായത്. മുംബൈയിൽ വച്ച് നടന്ന ചടങ്ങുകളുടെ ചിത്രങ്ങളും വീഡിയോയും ഏറെ വൈറലായിരുന്നു.

ഇപ്പോഴിതാ തന്റെ വിശേഷങ്ങൾ പങ്കിടുകയാണ് താരം. കഴിഞ്ഞ ദിവസം തന്റെ സോഷ്യൽ മീഡിയ പേജിൽ നടി പ്രത്യക്ഷപ്പെട്ടിരുന്നു. അഭിനയത്തിന് ഇടവേള നൽകി എങ്കിലും ആരാധകരുമായി വളരെ അടുത്ത ബന്ധമാണ് കാത്തുസൂക്ഷിക്കുന്നത്. തൻവി ലൈവിൽ എത്തിയതോടെ പുതിയ വിശേഷം ആരാഞ്ഞ് പ്രേക്ഷകർ രംഗത്ത് എത്തുകയിരുന്നു. ഇനി അഭിനയത്തിലേയ്ക്ക് മടങ്ങി വരുമോ സ്റ്റാർ മജിക്കിൽ എത്തുമോ എന്നാണ് ആരാധകർ അറിയേണ്ടത്. കൂടാതെ വിവാഹത്തെ കുറിച്ചും ചോദിക്കുന്നുണ്ട്. ഇതിനെല്ലാം കൃത്യമായ ഉത്തരവും നടി നൽകിയിട്ടുണ്ട്.
പ്രണയവിവാഹം ആയിരുന്നുവോ എന്നാണ് ഒരാളുടെ ചോദ്യം. ഒരിക്കലും അല്ല പക്കാ അറേഞ്ച്ഡ് വിവാഹം ആയിരുന്നുവെന്നും മുംബൈയിൽ വച്ചാണ് ചടങ്ങ് നടന്നതെന്നും താരം പറഞ്ഞു. അഭിയത്തിലേക്കോ, സ്റ്റാർ മാജിക്കിലേക്കോ ഇനി ഒരു മടങ്ങിവരവുണ്ടോ എന്ന് മറ്റോരു ആരാധകൻ ചോദിക്കുന്നുണ്ട്. ഇനി ഉണ്ടാകാനുള്ള സാധ്യത കുറവാണ്. കുറെ കാലമായി സ്റ്റാർ മാജിക്ക് വിട്ടിട്ട് എന്നും പരസ്പരത്തിലെ കഥാപാത്രം നിങ്ങൾ ഓർത്തിരിക്കുന്നതിൽ സന്തോഷം ഉണ്ടെന്നും തൻവി പ്രതികരിച്ചു. നിങ്ങളുടെ സ്നേഹത്തിനു നന്ദി ഉണ്ടെന്നും താരം പറയുകയുണ്ടായി.
അച്ഛന്‍ രവീന്ദ്രന്‍, അമ്മ സാവിത്രി ഇളയ സഹോദരി അശ്വനി, അനിയന്‍ ശ്രേയസ് കൃഷ്ണ എന്നിവർ അടങ്ങുന്നതായിരുന്നു തൻവിയുടെ കുടുബം. കാസര്‍ഗോഡിലെ കുണ്ടന്‍കുഴി എന്ന ഗ്രാമപ്രദേശതുനിന്നുമാണ് അഭിനയത്തിന്റെ ലോകത്തിലേക്ക് തൻവി എത്തിയത് .
എയർപോർട്ടിൽ ഗൗണ്ട് സ്റ്റാഫായിട്ടായിരുന്നു തൻവി തന്റെ കരിയർ ആരംഭിക്കുന്നത്. അവിടെ നിന്നുമാണ് മോഡലിംഗ് രംഗത്തേക്കും പിന്നീട് അഭിനയത്തിലേക്കും നടി എത്തിയത്. മൂന്നുമണി എന്ന ടെലിവിഷൻ പരമ്പരയിലായിരുന്നു തൻവി ആദ്യമായി അഭിനയിച്ചിരുന്നത്. ഫ്‌ളവേഴ്‌സ് ടി.വിയിലെ സ്റ്റാർ മാജിക്(ടമാർ പടാർ) എന്ന ആദ്യ സീസണിലൂടെയാണ് ഏറെ ശ്രദ്ധിക്കപ്പെട്ടത്.
ഇക്കഴിഞ്ഞിടക്കാണ് തൻവിയും ഗണേഷും വിവാഹതിരാകുന്നത്. മുബൈയിൽ വച്ച് നടന്ന ചടങ്ങിന്റെ വിശേഷങ്ങൾ തൻവി തന്നെയാണ് പ്രേക്ഷകരുമായി പങ്കിട്ടത്. ഏറെ ആവേശത്തിലാണ് ഞാൻ, ഇന്നാണ് ആ വലിയ ദിവസം, എന്ന് കുറിച്ചുകൊണ്ടായിരുന്നു ഇന്ന് രാവിലെ സോഷ്യൽമീഡിയയിൽ തൻവി വിവാഹത്തെ കുറിച്ച് പറഞ്ഞിരുന്നത്. അതിന് പിന്നാലെ കന്യാദാന ചടങ്ങിൽ നിന്നുള്ള വീഡിയോയും പങ്കുവയ്ക്കുകയുണ്ടായി.


Click it and Unblock the Notifications