For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  നടി തന്‍വി വിവാഹിതയായി; മുംബൈ സ്വദേശി ഗണേഷ് ആണ് വരന്‍, കന്യാദാനം നടത്തുന്ന വീഡിയോ പങ്കുവെച്ച് നടി

  |

  ലോക്ഡൗണ്‍ കാലത്ത് സീരിയല്‍ നായികമാരുടെ വിവാഹ വാര്‍ത്തകള്‍ മാത്രമേ കേള്‍ക്കാന്‍ ഉണ്ടായിരുന്നുള്ളു. മലയാളത്തില്‍ സംപ്രേക്ഷണം ചെയ്യുന്ന ഹിറ്റ് സീരിയലുകളിലെയടക്കം നടിമാര്‍ വിവാഹം കഴിച്ചിരുന്നു. ഏറ്റവുമൊടുവില്‍ നടി തന്‍വി എസ് രവീന്ദ്രനും വിവാഹിതയായി എന്ന വാര്‍ത്തകള്‍ പുറത്ത് വന്നിരിക്കുകയാണ്. തന്‍വി തന്നെ സോഷ്യല്‍ മീഡിയ പേജിലൂടെ പങ്കുവെച്ച വീഡയോയിലൂടെയും ചിത്രങ്ങളിലൂടെയുമാണ് വിവാഹക്കാര്യം പുറത്ത് വന്നത്.

  മുംബൈ സ്വദേശിയും ദുബായില്‍ പ്രൊജക്റ്റ് മാനേജരായി ജോലി ചെയ്യുന്ന ഗണേഷ് ആണ് തന്‍വിയുടെ വരന്‍. പരമ്പരാഗതമായിട്ടുള്ള ഹിന്ദു ആചാരപ്രകാരമായിരുന്നു വിവാഹം. തന്‍വിയുടെ പിതാവ് മകളെ കൈപിടിച്ച് ഏല്‍പ്പിക്കുന്ന കന്യാദാനത്തിന്റെ അടക്കം ദൃശ്യങ്ങളായിരുന്നു നടി പങ്കുവെച്ചത്. കൊവിഡ് കാലമായതിനാല്‍ അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമായിരുന്നു വിവാഹത്തില്‍ പങ്കെടുത്തത്. എന്റെ ദിവസമാണിതെന്ന് ക്യാപ്ഷന്‍ നല്‍കി കൊണ്ടാണ് തന്‍വി വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്.

   thanvi

  ഏതാനം നാളുകള്‍ക്ക് മുന്‍പ് ദുബായില്‍ വെച്ചായിരുന്നു തന്‍വിയും ഗണേഷും തമ്മിലുള്ള വിവാഹനിശ്ചയ ചടങ്ങുകള്‍ നടത്തിയത്. വിവാഹ വീഡിയോയ്ക്ക് താഴെ സീരിയല്‍ രംഗത്ത് നിന്നുള്ളതും തന്‍വിയുടെ ആരാധകരുമായ നിരവധി പേരാണ് തന്‍വിക്കും ഗണേഷിനും വിവാഹാശംസകളുമായി എത്തിയിരിക്കുന്നത്. വിവാഹം കഴിഞ്ഞെന്ന് കരുതി അഭിനയം വിട്ട് പോകരുതെന്ന മുന്നറിയിപ്പ് കൂടി ചിലര്‍ നല്‍കുന്നുണ്ട്.

  എൻ്റെ തെറ്റ് അതാണെന്ന് ഞാൻ മനസ്സിലാക്കുന്നു; സ്വന്തം സിനിമയെ ട്രോളിയവര്‍ക്ക് മറുപടി പറഞ്ഞ് ഒമർ ലുലു

  സീരിയലില്‍ അഭിനയിച്ച് തുടങ്ങുന്നതിന് മുന്‍പ് തന്‍വിയ്ക്ക് എയർപോർട്ടിൽ ആയിരുന്നു. അവിടെ നിന്നും മോഡലിംഗ് രംഗത്തേക്ക് എത്തി. പിന്നീടാണ് അഭിനയത്തില്‍ സജീവമാവുന്നത്. ടെലിവിഷനില്‍ മൂന്നുമണി എന്ന സീരിയലില്‍ ആണ് തന്‍വി ആദ്യമായി അഭിനയിക്കുന്നത്. പിന്നീട് രാത്രിമഴ, ഭദ്ര, പരസ്പരം തുടങ്ങി നിരവധി സീരിയലുകളില്‍ ചെറുതും വലുതുമായ കഥാപാത്രങ്ങളെ തന്‍വി അവതരിപ്പിച്ചു. കൂടുതലും വില്ലത്തി റോളുകളായിരുന്നു നടിയെ തേടി എത്തിയിരുന്നത്. ഏഷ്യാനെറ്റിലെ ഹിറ്റ് സീരിയലായിരുന്ന പരസ്പരത്തിലെ ജെന്നിഫര്‍ എന്ന കഥാപാത്രത്തിലൂടെയാണ് തന്‍വിയ്ക്ക് ഏറെ പ്രശംസ നേടി കൊടുക്കുന്നത്.

  നടൻ എന്നതിലുപരി സൂപ്പർസ്റ്റാറിലേക്കുള്ള ദുല്‍ഖറിൻ്റെ പരിണാമമാണ് കുറുപ്പ്; സിനിമയെ കുറിച്ച് വി എ ശ്രീകുമാർ

   thanvi

  Recommended Video

  Friends and colleagues wish Rebecca and Sreejith a happy married life

  ഏറ്റവുമൊടുവില്‍ ഫ്‌ളവേഴ്‌സ് ചാനലിലെ സ്റ്റാര്‍ മാജിക്കില്‍ തന്‍വി സ്ഥിരം സാന്നിധ്യമായിരുന്നു. നടിയെ കുറിച്ചുള്ള കൂടുതല്‍ വിശേഷങ്ങള്‍ പുറത്ത് വന്നതും പ്രേക്ഷകര്‍ക്ക് പ്രിയങ്കരിയായി മാറിയതും സ്റ്റാര്‍ മാജിക്കിലൂടെയാണ്. കാസര്‍ഗോഡ് സ്വദേശിനിയാണ് തന്‍വി. സ്‌കൂള്‍ വിദ്യഭ്യാസത്തിന് ശേഷം എവിയേഷന്‍ കോഴ്‌സ് പഠിച്ചു. തിരുവനന്തപുരത്ത് നിന്നുമാണ് മോഡലിങ് രംഗത്തേക്ക് കടന്ന് വന്നതെന്ന് മുന്‍പ് തന്‍വി വെളിപ്പെടുത്തിയിരുന്നു.

  Read more about: actress നടി
  English summary
  Starmagic Fame Tanvi S Ravindran Marriage Stills With Ganesh Goes Viral And Trending
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X