Just In
- 18 min ago
പൃഥ്വിരാജിന് ഫാന്‍സുണ്ടാക്കാന്‍ പണം കൊടുത്ത മല്ലിക സുകുമാരന്‍? ഡാന്‍സര്‍ തമ്പിയുടെ തുറന്നുപറച്ചില്‍
- 41 min ago
ഉപ്പും മുളകും ഇടവേളയിലാണ്, ബ്രേക്കിന് കാരണങ്ങളുണ്ടെന്ന് ശ്രീകണ്ഠന് നായര്‍, മറുപടി വൈറലാവുന്നു
- 1 hr ago
ഭാര്യ ഷഫ്നയെ ദൈവം എനിക്ക് തന്ന സമ്മാനമാണ്; 24-ാമത്തെ വയസിലെ പ്രണയ വിവാഹത്തെ കുറിച്ച് സജിന്‍
- 1 hr ago
മഞ്ജുവാര്യരുടെ സന്തോഷത്തിന്റെ രഹസ്യം ഇതാണ്, വെളിപ്പെടുത്തി നടി, ചിത്രം വൈറലാകുന്നു
Don't Miss!
- News
കാര്‍ഷിക നിയമം പിന്‍വലിക്കാതെ സമരത്തില്‍ നിന്നും പിന്മാറില്ല; നിലപാട് ആവര്‍ത്തിച്ച് കര്‍ഷകര്‍
- Sports
IPL 2021: ഐപിഎല്ലിലേക്കുള്ള 'എന്‍ട്രന്‍സ്' കടന്ന് അര്ജുന്, മുംബൈയ്ക്കായി അരങ്ങേറി
- Automobiles
ഗ്രോം മങ്കി ബൈക്കിനായുള്ള പേറ്റന്റ് നേടി ഹോണ്ട; ഒരുങ്ങുന്നത് നവിയുടെ കരുത്തുറ്റ മോഡലോ?
- Finance
സംസ്ഥാന ബജറ്റ് 2021: ഏറ്റവും ദൈര്‍ഘ്യമേറിയ ബജറ്റ് പ്രസംഗം, റെക്കോര്‍ഡ് സൃഷ്ടിച്ച് തോമസ് ഐസക്
- Lifestyle
ഭാഗ്യം തേടിവരും, തീര്‍ച്ച; വീട്ടില്‍ ഇതൊക്കെ സൂക്ഷിക്കൂ
- Travel
ഉള്ളിലെ സാഹസികതയെ കെട്ടഴിച്ചുവിടാം...ഈ സ്ഥലങ്ങള്‍ കാത്തിരിക്കുന്നു
- Technology
വൺപ്ലസ് നോർഡ് സ്മാർട്ട്ഫോണിന്റെ പ്രീ-ഓർഡർ ജൂലൈ 15 മുതൽ ആമസോൺ വഴി ലഭ്യമാകും
എന്റെ വീട്ടില്‍ കല്യാണം കഴിക്കാത്തതായി ഞാന്‍ മാത്രമേയുള്ളു; അമ്മയുടെ വലിയ ആഗ്രഹത്തെ കുറിച്ച് തങ്കച്ചന്
സ്റ്റാര്‍ മാജിക് ഷോ യിലൂടെയാണ് നടന് തങ്കച്ചന് ശ്രദ്ധേയനാവുന്നത്. സീരിയല്‍ നടി അനുവിനൊപ്പമുള്ള പ്രൊപ്പോസല്‍ സീനുകളും മറ്റും തരംഗമായതോടെ തങ്കച്ചനും ആരാധകര്‍ വര്‍ദ്ധിച്ചു. തങ്കച്ചനെ വിവാഹം കഴിക്കണമെന്നുള്ള ആരാധകരുടെ അഭിപ്രായങ്ങളെ കുറിച്ച് അടുത്തിടെ അനു തുറന്ന് പറഞ്ഞിരുന്നു. ഇപ്പോഴിതാ അനു തന്റെ സഹോദരിയെ പോലെയാണെന്ന് പറയുകയാണ് തങ്കച്ചന്.
മമ്മൂക്കയുടെ മുന്നില്‍ പെര്‍ഫോം ചെയ്യാനുള്ള അവസരം ലഭിച്ചതിനെ കുറിച്ചും അതിലൂടെ അദ്ദേഹത്തിന്റെ രണ്ട് സിനിമകളില്‍ ശ്രദ്ധേയമായ വേഷം ചെയ്യാനും പറ്റി. വനിത ഓണ്‍ലൈന്‍ നല്കിയ അഭിമുഖത്തിലൂടെയാണ് താരം മനസ് തുറന്നത്. ഒപ്പം അമ്മയുടെ വലിയൊരു ആഗ്രഹം സാധിച്ച് കൊടുക്കാന്‍ പറ്റാത്തതിലുള്ള സങ്കടവും തങ്കച്ചന് പറയുന്നു.

ഡിസംബര്‍ പതിനെട്ടിനാണ് അമ്മ മരിച്ചത്. മരിക്കുമ്പോഴും അമ്മയ്ക്ക് ഒരു വിഷമം മാത്രമാണ് ഉണ്ടായിരുന്നത്. എന്റെ വിവാഹം. കുടുംബത്തില്‍ ഞാന്‍ മാത്രമാണ് അവിവാഹിതനായി തുടരുന്നത്. സഹോദരങ്ങളെല്ലാം വിവാഹിതരായി. അമ്മയുടെ ഭാഷയില്‍ പറഞ്ഞാല്‍ കുടുംബത്തിലെ ഒറ്റത്തടി. വിവാഹം മനപൂര്‍വ്വം വേണ്ടെന്ന് വച്ചതല്ല. എന്തോ ഒത്ത് വന്നില്ല. ആ വലിയ ആഗ്രഹം ബാക്കി വച്ചാണ് അമ്മ പോയത്. അതിനപ്പുറം ഒരു സങ്കടം എന്റെ ജീവിതത്തിലില്ലെന്നും തങ്കച്ചന് പറയുന്നു.

എപ്പോഴും അമ്മ എന്റെ കല്യാണത്തെ കുറിച്ച് പറയുമായിരുന്നു. അസുഖമായതിന് ശേഷം മരുന്നൊക്കെ എടുത്ത് കൊടുക്കുമ്പോള്‍ എനിക്ക് മരുന്നൊന്നും വേണ്ട അസുഖോം ഇല്ല. നീ എവിടുന്നെങ്കിലും ഒരു പെണ്‍കൊച്ചിനെ വിളിച്ചോണ്ട് വാ. എന്നാണ് പറയുക. കേള്‍ക്കുമ്പോള്‍ ഞാന്‍ ചിരിക്കും. ഇപ്പോള്‍ അമ്മ മരിച്ചതോടെ ഈ വാക്കുകളാണ് എന്റെ മനസില്‍ എപ്പോഴും വരുന്നത്. അമ്മ ജീവിച്ചിരിക്കുമ്പോള്‍ അത് സാധിച്ച് കൊടുക്കാന്‍ പറ്റിയില്ലല്ലോ എന്ന സങ്കടം ചെറുതല്ല. എന്ത് നേടിയാലും ആ വിഷമം ഇനി മാറില്‍. ബാക്കിയൊക്കെ അതിന് പിന്നിലെ ഉള്ളു. അാെക്കെ ഇനിയും സാധിക്കാം. പക്ഷേ അമ്മയുടെ കാര്യം അങ്ങനയല്ലല്ലോ. കണ്ണില്‍ നിന്നും മറഞ്ഞ് പോയില്ലേ...

ഒരു സിനിമാ പ്രമോഷന് പരിപാടിയില്‍ മമ്മൂക്കയുടെ മുന്നില്‍ പെര്‍ഫോം ചെയ്യാനുള്ള അവസരം കിട്ട. അത് ഇഷ്ടപ്പെട്ടിട്ടാണ് പരോളിലും ഒരു കുട്ടനാടന്‍ ബ്ലോഗിലും അദ്ദേഹം നല്ല റോളുകള്‍ വാങ്ങി തന്നത്. ലൊക്കേഷനില്‍ ഒപ്പം ചേര്‍ത്ത് നിര്‍ത്തി. വിശേഷ ദിവസങ്ങളില്‍ ഇക്കയ്ക്ക് ഒരു മെസേജ് അയക്കും. കൃത്യമായി മറുപടിയും തരും. ജീവിതത്തില്‍ ഒരിക്കലും മറക്കാനാകാത്ത അനുഭവങ്ങളാണ് അതൊക്കെ.

സ്റ്റാര്‍ മാജിക്കിലെ അനുവുമൊത്തുള്ള തമാശകളൊക്കെ തമാശയായിട്ടേ കണ്ടിട്ടുള്ളു. അതൊരു പാവം കൊച്ചാണ്. എന്റെ നാട്ടുകാരിയാണ്. അനിയത്തിയെ പോലെയാണ് അവളെനിക്ക്. ബാക്കിയൊക്കെ ഫ്ളോറില്‍ തമാശയ്ക്ക് വേണ്ടി ചെയ്യുന്നതാണ്. അതിനപ്പുറം യാതൊരു ഗൗരവ്വവുമില്ലെന്നും തങ്കച്ചന് വ്യക്തമാക്കുന്നു.