ഒരു വീട്ടില്‍ തന്നെ രണ്ട് തവണ പെണ്ണ് കാണാന്‍ പോയി; വിവാഹത്തെ കുറിച്ച് പറഞ്ഞ് തങ്കച്ചന്‍ വിതുര

മലയാള ടെലിവിഷനിലെ ഗംഭീര ഗെയിം ഷോ ആണ് സ്റ്റാര്‍ മാജിക്. ടെലിവിഷന്‍ രംഗത്തെ താരങ്ങളെ അണിനിരത്തി ഫ്‌ളവേഴ്‌സ് ചാനലില്‍ സംപ്രേക്ഷണം ചെയ്യുന്ന ഷോ ജനപ്രീതി നേടി എടുത്തിരുന്നു. ഓരോ ആഴ്ചകളിലും സിനിമാ താരങ്ങള്‍ മുഖ്യാതിഥികളായി എത്താറുള്ള ഷോ യിലൂടെയാണ് നടനും മിമിക്രി താരവുമായ തങ്കച്ചന്‍ വിതുര ശ്രദ്ധേയനാവുന്നത്. സ്‌കൂള്‍ കുട്ടിയുടെ വേഷം മുതല്‍ പെണ്‍കുട്ടിയുടെ വേഷത്തില്‍ വരെ എത്തി പ്രേക്ഷകരെ അത്ഭുതപ്പെടുത്താന്‍ തങ്കച്ചന് സാധിക്കാറുണ്ട്.

സ്റ്റാര്‍ മാജിക്കിലായിരുന്നപ്പോള്‍ നടി അനുക്കുട്ടിയുമായി പ്രണയത്തിലാണെന്ന തരത്തില്‍ ഗോസിപ്പുകള്‍ പ്രചരിച്ചിരുന്നു. ഷോ യുടെ തമാശയ്ക്ക് വേണ്ടി അങ്ങനൊരു ഇമേജ് നല്‍കിയതാണെങ്കിലും ഇരുവരും തമ്മില്‍ നല്ല സൗഹൃദമാണ്. അതേ സമയം തങ്കച്ചന്റെ വിവാഹത്തിന് വേണ്ടി കാത്തിരിക്കുകയാണ് ആരാധകര്‍. തന്റെ വിവാഹം കാണണമെന്നുള്ളത് അമ്മയുടെ വലിയ ആഗ്രഹമാണെന്ന് മുന്‍പ് നടന്‍ പറഞ്ഞിരുന്നു. എന്നാല്‍ അതിതുവരെ സാധിച്ചിട്ടില്ല.

ഇപ്പോഴിതാ തന്റെ വിവാഹത്തെ കുറിച്ചും പെണ്ണ് കാണാന്‍ പോയതിനെ പറ്റിയുമൊക്കെ പറഞ്ഞ് എത്തിയിരിക്കുകയാണ് തങ്കച്ചന്‍. എം ജി ശ്രീകുമാര്‍ അവതാരകനായിട്ടെത്തുന്ന അമൃത ടിവിയിലെ പറയാം നേടാം എന്ന പരിപാടിയില്‍ പങ്കെടുക്കാന്‍ വന്നതായിരുന്നു താരം. എല്ലാ അഭിമുഖങ്ങളിലും ചോദിക്കാറുള്ളത് പോലെ തങ്കച്ചന്റെ വിവാഹത്തെ കുറിച്ചാണ് എംജിയും ചോദിച്ചത്. താന്‍ ഒരേ വീട്ടില്‍ തന്നെ രണ്ട് തവണ പെണ്ണ് കാണാന്‍ പോയിട്ടും നടന്നിട്ടില്ലെന്നാണ് നടന്‍ പറഞ്ഞത്.

thankachan-vithura

'കല്യാണം കഴിച്ചിട്ടില്ല അല്ലേ, എന്ന ചോദ്യത്തിന് ഇല്ലെന്നാണ് തങ്കച്ചന്റെ ഉത്തരം. എന്താണ് അതിന്റെ കാരണമെന്ന് എംജി ശ്രീകുമാര്‍ ചോദിക്കുമ്പോള്‍ നിമിത്തം അതൊരു ഘടകം ആണെന്നാണ് തങ്കച്ചന്‍ പറയുന്നത്. പെണ്ണ് നോക്കി പോയിട്ടില്ലേ എന്ന ചോദ്യത്തിന് ഞാനിപ്പോള്‍ ഷുഗറൊക്കെ വന്ന് ഇരിക്കുന്നത് പെണ്ണ് കാണാന്‍ പോയിട്ട് ഉള്ള ലഡുവും ജിലേബിയും ഒക്കെ കഴിച്ചിട്ടാണെന്നാണ്' തങ്കു പറഞ്ഞത്. മാത്രമല്ല പ്രണയസഖീ എന്ന് തുടങ്ങുന്ന പാട്ടും പാടി കൊണ്ടാണ് തങ്കച്ചന്‍ ആരാധകരെ വിസ്മയിപ്പിക്കാന്‍ പോവുന്നത്.

മരിക്കുന്നത് വരെ തന്റെ അമ്മയ്ക്ക് ഒരു വിഷമം മാത്രമേ ഉണ്ടായിരുന്നുള്ളു എന്നാണ് തങ്കച്ചന്‍ മുന്‍പൊരു അഭിമുഖത്തില്‍ പറഞ്ഞത്. അത് തന്റെ വിവാഹമായിരുന്നു. കുടുംബത്തില്‍ ഞാന്‍ മാത്രമാണ് അവിവാഹിതനായി തുടരുന്നത്. സഹോദരങ്ങളെല്ലാം വിവാഹിതരായി. അമ്മയുടെ ഭാഷയില്‍ പറഞ്ഞാല്‍ കുടുംബത്തിലെ ഒറ്റത്തടി. എന്നാല്‍ തന്റെ വിവാഹം മനപൂര്‍വ്വം വേണ്ടെന്ന് വച്ചതല്ലെന്നാണ് തങ്കച്ചന്‍ പറഞ്ഞത്. എന്തോ അതങ്ങ് ഒത്ത് വരാതെ ഇരുന്നതാണ്. ആ വലിയ ആഗ്രഹം ബാക്കി വച്ചാണ് അമ്മ പോയത്. അതിനപ്പുറം ഒരു സങ്കടം എന്റെ ജീവിതത്തിലില്ലെന്നും താരം പറഞ്ഞിരുന്നു.

പ്രൊമോ വീഡിയോ കാണാം

Read more about: television actor
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X