പത്ത് രൂപയ്ക്ക് മിമിക്രി ചെയ്തിട്ടുണ്ട്; തങ്കച്ചൻ ഇപ്പോഴും അവിവാഹിതനായി നിൽക്കുന്നതിൻ്റെ കാരണം പറഞ്ഞ് താരം

വലിയ സിനിമകളിലൊന്നും അഭിനയിച്ചിട്ടില്ലെങ്കിലും തങ്കച്ചന്‍ വിതുരയ്ക്ക് ലഭിച്ചത് വലിയ പ്രേക്ഷക പ്രശംസയാണ്. സ്റ്റാര്‍ മാജിക് പരിപാടിയില്‍ തമാശ കാണിച്ചെത്തിയ തങ്കച്ചന് ഇപ്പോള്‍ ഫാന്‍സ് അസോസിയേഷന്‍ പോലുമുണ്ടെന്നുള്ളതാണ് ശ്രദ്ധേയം. വിദേശത്ത് നിന്നും പ്രവാസികള്‍ വരെ തങ്കുവിനെ സ്‌നേഹിക്കുന്നുണ്ടെന്നുള്ളതാണ് ശ്രദ്ധേയം.

തന്റെ ജന്മദിനത്തിന് ഒരാഴ്ച മുന്‍പേ ആഘോഷങ്ങളൊക്കെ തുടങ്ങിയെന്നാണ് താരം പറയുന്നത്. അതേ സമയം തങ്കച്ചന്‍ ഇതുവരെ കല്യാണം കഴിക്കാത്തത് എന്താണെന്ന് ചോദിച്ചാല്‍ രസകരമായ കാര്യങ്ങളാണ് താരത്തിന് പറയാനുണ്ടാവുക. ഏറ്റവും പുതിയതായി ഫ്‌ളവേഴ്‌സ് ഒരു കോടി എന്ന പരിപാടിയില്‍ പങ്കെടുക്കവേ വിവാഹക്കാര്യത്തെ കുറിച്ച് മനസ് തുറന്നിരിക്കുകയാണ് താരം.

തങ്കച്ചന്‍ കല്യാണം കഴിക്കാത്തത് ഒരു ജനകീയ പ്രശ്‌നമാണോ

തങ്കച്ചന്‍ കല്യാണം കഴിക്കാത്തത് ഒരു ജനകീയ പ്രശ്‌നമാണോന്നാണ് അവതാരകന്‍ ചോദിച്ചത്. 'കല്യാണം കല്യാണം എന്നുള്ളത് ആദ്യമൊരു സീരിയസ് പ്രശ്‌നമായിരുന്നു. പിന്നീടത് തമാശയായി. ഇപ്പോള്‍ അതിലും തമാശയായിരിക്കുകയാണ്. അതിനെ കുറിച്ച് ആളുകള്‍ പറയുമ്പോള്‍ കോമാളിയായിട്ടാണ് എനിക്ക് തോന്നുന്നത്. ആദ്യമൊക്കെ എല്ലാം സീരിയസായിരുന്നു. നമ്മളെ കൊണ്ട് നാട്ടുകാര്‍ക്ക് പ്രശ്‌നമൊന്നുമില്ല.

അതല്ലാതെ കല്യാണത്തില്‍ വേറെ പ്രശ്‌നങ്ങളൊന്നുമില്ല

നിന്ന് നിന്ന് അങ്ങനെ അങ്ങ് നിന്ന് പോയി. അതല്ലാതെ കല്യാണത്തില്‍ വേറെ പ്രശ്‌നങ്ങളൊന്നുമില്ലെന്ന് താരം പറയുന്നു. ഞാന്‍ കല്യാണം വിളിച്ചാല്‍ സാറ് വരുമോന്ന ചോദ്യത്തിന് തീര്‍ച്ചയായും വന്നിരിക്കുമെന്നാണ് ശ്രീകണ്ഠന്‍ നായര്‍ ഉറപ്പിച്ച് പറയുന്നത്. ഞാന്‍ കല്യാണം കഴിച്ച് കാണാന്‍ അമ്മ ഏറെ ആഗ്രഹിച്ചിരുന്നു. പക്ഷേ രണ്ട് വര്‍ഷം മുന്‍പ് അമ്മയും രണ്ട് മാസം മുന്‍പ് അപ്പച്ചനും മരിച്ച് പോയെന്ന് തങ്കച്ചന്‍ പറയുന്നു.

 പെണ്ണ് കാണാന്‍ പോയിട്ട് ഒരു പണി കിട്ടിയതിനെ കുറിച്ചും തങ്കച്ചന്‍

പെണ്ണ് കാണാന്‍ പോയിട്ട് ഒരു പണി കിട്ടിയതിനെ കുറിച്ചും തങ്കച്ചന്‍ പറഞ്ഞിരുന്നു. ചില ബ്രോക്കര്‍മാര്‍ പെണ്ണിന്റെയും ചെക്കന്റെയും വീട്ടുകാരുടെ കൂടെ നില്‍ക്കും. പെണ്ണിന് നമ്മളെ ഇഷ്ടപ്പെട്ടില്ലെങ്കില്‍ ബ്രോക്കര്‍ നമ്മുടെ അടുത്ത് വന്നിട്ട് അവരുടെ കുറ്റം പറയും. നേരെ തിരിച്ച് അവരുടെ അടുത്ത് പോയിട്ട് നമ്മളെ പറ്റിയം പറഞ്ഞേക്കും. അങ്ങനെ എന്റെ കൈയ്യില്‍ നിന്നും കാശ് വരെ വാങ്ങിയിട്ടുണ്ടെന്നാണ് താരം പറയുന്നത്.

 മിമിക്രിയ്ക്ക് പോയിട്ട് ആദ്യം കിട്ടിയത് പത്ത് രൂപയാണ്

പത്താം ക്ലാസ് വരെയെ ഞാന്‍ പഠിച്ചിട്ടുള്ളു. സ്വന്തമായി എന്തെങ്കിലും നമുക്ക് വേണം. ഡിസ്‌കോ ഡാന്‍സ് കളിച്ചും മറ്റുമൊക്കെയാണ് അക്കാലം വരെ ഞാന്‍ ഓരോന്നും വാങ്ങിയിരുന്നത്. അതിന്റെ രുചി മനസിലായപ്പോള്‍ പഠനം ഉപേക്ഷിച്ചിറങ്ങി. സ്വന്തമായി എന്തെങ്കിലും വേണമെന്ന തോന്നലാണ് അന്നും ഇന്നും മിമിക്രിയിലേക്കും അല്ലാതെയുമൊക്കെ ഇറങ്ങാന്‍ കാരണമെന്നാണ് തങ്കച്ചന്‍ പറയുന്നത്.

മിമിക്രിയ്ക്ക് പോയിട്ട് ആദ്യം കിട്ടിയത് പത്ത് രൂപയാണ്. പിന്നെ അത് കൂടി ഇരുപതും മുപ്പതുമൊക്കെയായി. കാലങ്ങള്‍ക്ക് ശേഷമാണ് നൂറ് രൂപ എന്റെ കൈയ്യില്‍ കിട്ടുന്നത്. ഇന്ന് തരക്കേടില്ലാത്ത തുക കിട്ടുന്നുണ്ട്. അത് ഫ്‌ളവേഴ്‌സിന്റെ പരിപാടിയ്ക്ക് വന്നതിന് ശേഷമാണെന്ന് തങ്കച്ചന്‍ പറഞ്ഞു.

കുറച്ച് കാലത്തെ ഇടവേളയ്ക്ക് ശേഷം തങ്കച്ചന്‍ സ്റ്റാര്‍ മാജിക്കിലേക്ക് തിരിച്ച് വന്നിരിക്കുകയാണ്

പ്രശസ്തി നേടി കൊടുത്ത സ്റ്റാര്‍ മാജിക്കില്‍ തങ്കച്ചനെ കാണാതെ വന്നതോടെ ആരാധകരും നിരാശയിലായിരുന്നു. അങ്ങനെ കുറച്ച് കാലത്തെ ഇടവേളയ്ക്ക് ശേഷം തങ്കച്ചന്‍ സ്റ്റാര്‍ മാജിക്കിലേക്ക് തിരിച്ച് വന്നിരിക്കുകയാണ്. ഇതിന് പുറമേ സിനിമകളിലും മറ്റ് ടെലിവിഷന്‍ പരിപാടികളിലുമൊക്കെ സജീവ സാന്നിധ്യമായി തുടരുന്നു.

More from Filmibeat

Read more about: Thankachan Vithura
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X