പ്രിയപ്പെട്ടവരെല്ലാമുണ്ട്! ആത്മ ജനറല്‍ ബോഡി ആഘോഷമാക്കി താരങ്ങള്‍! ചിത്രങ്ങള്‍ വൈറലാവുന്നു! കാണൂ!

സിനിമയും സീരിയലുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നവര്‍ക്കായി വിവിധ സംഘടനകളും പ്രവര്‍ത്തിക്കുന്നുണ്ട്. താരങ്ങളുടെ സുഖകരമായ പ്രവര്‍ത്തനങ്ങളും ക്ഷേമവുമാണ് സംഘടനകള്‍ ലക്ഷ്യമാക്കുന്നത്. പെന്‍ഷനും ചികിത്സാപദ്ധതിയുമുള്‍പ്പടെയുളള കാര്യങ്ങളും ഇത്തരം സംഘടനകള്‍ ചെയ്യുന്നുണ്ട്. സിനിമയുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നവര്‍ക്കായാണ് അമ്മ എന്ന സംഘടന. ബിഗ് സ്‌ക്രീനിലെ താരങ്ങള്‍ക്കായി അമ്മയെങ്കില്‍ മിനിസ്‌ക്രീന്‍ താരങ്ങളുടെ സംഘടനയാണ് ആത്മ. കഴിഞ്ഞ ദിവസമായിരുന്നു ആത്മയുടെ യോഗം നടന്നത്. നാളുകള്‍ക്ക് ശേഷം സുഹൃത്തുക്കളെയെല്ലാം ഒരുമിച്ച് കണ്ടതിന്റെ സന്തോഷത്തിലാണ് താരങ്ങള്‍. കൂടിക്കാഴ്ചയ്ക്കിടയിലെ ചിത്രങ്ങളും പലരും പങ്കുവെച്ചിരുന്നു. സോഷ്യല്‍ മീഡിയയിലൂടെ ചിത്രങ്ങള്‍ വൈറലായിക്കൊണ്ടിരിക്കുകയാണ്.

മിനിസ്‌ക്രീനിലും ബിഗ് സ്‌ക്രീനിലുമായി തിളങ്ങുന്നവരും ഇക്കൂട്ടത്തിലുണ്ട്. സെന്തില്‍, കിഷോര്‍ സത്യ, അനീഷ് രവി, തുടങ്ങിയവര്‍ക്കൊപ്പമുള്ള ചിത്രങ്ങളുമായാണ് സ്‌നേഹ ശ്രീകുമാര്‍ എത്തിയത്. മറിമായമെന്ന ഹാസ്യപരമ്പര കാണുന്നവര്‍ക്ക് സ്‌നേഹയെ പരിചിതമാണ്. സിനിമയിലും സജീവമാണ് ഈതാരം. മിനിസ്‌ക്രീന്‍ പ്രേക്ഷകരുടെ പ്രിയപ്പെട്ട താരങ്ങളിലൊരാളായ ദീപന്‍ മുരളിയും ആത്മ ജനറല്‍ ബോഡി യോഗത്തിനിടയിലെ ചിത്രങ്ങളുമായി എത്തിയിട്ടുണ്ട്. അഭിനേതാവായും അവതാരകനായും നിറഞ്ഞുനില്‍ക്കുകയാണ് ഈ താരം.

ATMA meeting 2019

അര്‍ച്ചന സുശീലന്‍, രഞ്ജിത്ത് രാജ്, പ്രേകുമാര്‍, ബീന ആന്റണി, മനോജ്, തുടങ്ങിയവര്‍ക്കൊപ്പമുള്ള ചിത്രങ്ങളുമായാണ് ദീപന്‍ മുരളി എത്തിയിട്ടുള്ളത്. മിനിസ്‌ക്രീനിലെ പ്രിയതാരങ്ങളെയെല്ലാം ഒരുവേദിയില്‍ കാണാനായതിന്റെ സന്തോഷത്തിലാണ് ആരാധകര്‍. സീതയെന്ന പരമ്പരയില്‍ അഭിനയിച്ച് വരുന്നതിനിടയിലായിരുന്നു ദീപന്‍ ബിഗ് ബോസിലേക്കെത്തിയത്. മോഹന്‍ലാല്‍ അവതരിപ്പിച്ച ബിഗ് ബോസില്‍ നിന്നും ഇടയ്ക്ക് വെച്ച് ദീപനും പടിയിറങ്ങുകയായിരുന്നു. പരമ്പരയിലേക്ക് ഇനി താരം തിരികെ വരുമോയെന്ന തരത്തിലുള്ള ചോദ്യങ്ങള്‍ ഉയര്‍ന്നുവന്നിരുന്നുവെങ്കിലും ഇതേക്കുറിച്ചുള്ള കൃത്യമായ മറുപടി ലഭിച്ചിരുന്നില്ല.

ചിത്രങ്ങള്‍ക്ക് കടപ്പാട് : സ്‌നേഹ ശ്രീകുമാര്‍, ദീപന്‍ മുരളി ഫേസ്ബുക്ക് പേജ്

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X