For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  വേദികയെ പിടിച്ചു മാറ്റി സിദ്ധുവിനൊപ്പം ഡാൻസ് ചെയ്ത് സൂര്യ, ഉടൻ അവിടെ എത്തി ഋഷി...

  |

  മിനിസ്ക്രീൻ പ്രേക്ഷകരുടെ പ്രിയപ്പെട്ട പരിപാടിയാണ് സ്റ്റാർട്ട് മ്യൂസിക് ആരാദ്യം പാടും. ഒരു ഇടവേളയ്ക്ക് ശേഷ ഷോ വീണ്ടും ആരംഭിച്ചിട്ടുണ്ട്. മിനിസ്ക്രീൻ പ്രേക്ഷകരുടെ പ്രിയപ്പെട്ട താരങ്ങൾ ഗ്രൂപ്പായിട്ടാണ് ഷോയിൽ എത്തുന്നത്. അവതാരക ആര്യയായിരുന്നു ആദ്യ സീസണുകൾ അവതരിപ്പിച്ചത്. എന്നാൽ രണ്ടാം സീസൺ അവതാരകരായി എത്തുന്നത് ബിഗ് ബോസ് താരം അനൂപ് കൃഷ്ണനും വാനമ്പാടി സീരിയൽ താരം സുചിത്ര നായരുമാണ്. വൻ ആഘോഷത്തോടെ സീസൺ 2 ആരംഭിച്ചിട്ടുണ്ട്. നടി പ്രയാഗമാർട്ടിൻ ആയിരുന്നു അതിഥിയായി എത്തിയത്.

  start music

  സ്റ്റാർട്ട് മ്യൂസിക് ആരാദ്യം പാടും സീസൺ 3യുടെ ആദ്യത്തെ എപ്പിസോഡിൽ പ്രേക്ഷകരുടെ ഇഷ്ട പരമ്പരയായ കുടുംബവിളക്ക്, കൂടെവിടെ താരങ്ങളായിരുന്നു പങ്കെടുത്തത് . മീര വാസുദേവ്, ശരണ്യ ആനന്ദ്, നൂപിൻ, കൃഷ്ണ കുമാർ മേനോൻ എന്നിവരായി എത്തിയത്. കൂടെവിടെയിൽ നിന്ന് അൻഷിത,ബിപിൻ ജോസ്,കൊച്ചുണ്ണി പ്രകാശ് , ചിലങ്ക എന്നിവരായിരുന്നു എത്തിയത്. ഗംഭീര പ്രകടനമായിരുന്നു ഇരും ടീം കാഴ്ച വെച്ചത്.

  സത്യങ്ങൾ മനസ്സിലാക്കി അനുവും സുമിത്രയും, അച്ഛന്റെ മകൻ തന്നെ, അനന്യയ്ക്ക് ഉപദേശവുമായി ആരാധകർ

  സോഷ്യൽ മീഡിയയിൽ വൈറലാവുന്നത് സ്റ്റാർട്ട് മ്യൂസിക് ആരാദ്യം പാടും സീസൺ 3യുടെ ആദ്യത്തെ എപ്പിസോഡാണ്. മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. തുടക്കം ഗംഭീരമായിരുന്നു എന്നാണ് ആരാധകരുടെ അഭിപ്രായം. ഇപ്പോൾ പ്രേക്ഷകരുടെ ഇടയിൽ ചർച്ചയാവുന്നത് വേദികയെ മാറ്റിയിട്ട് സിദ്ധുവിനോടൊപ്പമുളള സൂര്യയുടെ ഡാൻസാണ്. സോഷ്യൽ മീഡിയയിൽ ഇത് വൈറലായിട്ടുണ്ട്. അൻഷിത കെക കോമ്പോ പൊളിയാണെന്നാണ് പ്രേക്ഷകർ പറയുന്നത്. ഇരുവരും ഡാൻസ് ചെയ്യുമ്പോൾ ഇടയിൽ ഋഷി വന്നതിനെ കുറിച്ചും പ്രേക്ഷകർ പറയുന്നുണ്ട്. മികച്ച അഭിപ്രായമാണ് ലഭിക്കുന്നത്.

  പരസ്പരം പറയാതെ പ്രണയിച്ചു, എല്ലാം മനസ്സിലാക്കുന്ന കൂട്ടുകാരി, നിവിൻ-റിന്ന പ്രണയകഥ

  വേദിക സുമിത്ര കോമ്പോയെ പുകഴ്ത്തിയും പ്രേക്ഷകർ എത്തിയിട്ടുണ്ട്. സീരിയലിൽ കാണുന്നത് പോലെയല്ല രണ്ടും പേരും ഉഗ്രനാണെന്നാണ് ആരാധകർ പറയുന്നത്. മീര ചേച്ചി വിചാരിച്ചതിലും ആക്റ്റീവ് ആയിരുന്നു എന്നാണ് പ്രേക്ഷകർ പറയുന്നത്. കുടുംബവിളക്ക് ടീമിൽ കൂടുതൽ ആക്റ്റീവ് ആയി പെർഫോമൻസ് ചെയ്തത് വേദികയും,പ്രതീഷും ആണെന്നും കമന്റുകൾ വരുന്നുണ്ട്.കുടുംബവിളക്ക് ടീം അടിപൊളി.. വേദിക ചേച്ചിയും സുമിത്ര ആന്റി ഉം കാണുന്ന പോലെയല്ല അവര് പൊളിയാണ്.കു‌ടെ കെ കെയും നുബിനും സൂപ്പർ ആണെന്നു കമന്റുകൾവരുന്നുണ്ട് കുടുംബവിളക്ക് ടീം ആയിരുന്നു വിജയിച്ചത്. കൂടെവിടെയുടേയും പെർഫോമൻസ് നല്ലതായിരുന്നു എന്നും ആരാധകർ പറയുന്നു.

  ആര്യയായിരുന്നു സ്റ്റാർട്ട് മ്യൂസിക് ആരാദ്യം പാടും സീസണുകൾ അവതരിപ്പിച്ചത്. ആദ്യ രണ്ട് സീസണുകൾ വൻ വിജയമായിരുന്നു. ആര്യയെ മിസ് ചെയ്യുന്നു എന്നാണ് ആരാധകർ പറയുന്നത്. ആര്യ മതിയെന്നാണ് ഒരു കൂട്ടർ പറയുന്നത്. ആര്യ ഇല്ലാത്ത കുറവുണ്ടാരുന്നു . ആര്യയെ തിരികെ കൊണ്ട് വരണമെന്നും ആരാധകർ പറയുന്നുണ്ട്. ആര്യയും അനൂപും മതിയായിരുന്നു എന്നും കമന്റുകൾ വരുന്നുണ്ട്, എന്തൊക്കെ പറഞ്ഞാലും അവതാരക ആയിട്ട് ആര്യ ഉണ്ടായിരുന്നു എങ്കിൽ കുറച്ചു കൂടെ പൊളിച്ചേനെ. അനൂപ് പിന്നെയും കുഴപ്പമില്ല.. സുചിത്ര അത്ര ആക്റ്റീവ് ആയി തോന്നില്ല.... അവിടെ ഒരു നെഗറ്റീവ് ആയി തോന്നി മൊത്തത്തിൽ ആഹ് എല്ലാവർക്കും ഓരോ അവസരങ്ങൾ കൊടുക്കണമല്ലോ.... എന്നിങ്ങനെയുള്ള കന്റുകളും ഉയരുന്നുണ്ട്. ആര്യയെ കൊണ്ട് വരണമെന്നുള്ള ആവശ്യം രൂക്ഷമാവുകയാണ്. സാന്ത്വനം സീരിയൽ ടീമിനെ ഉടൻ കൊണ്ട് വരണമെന്നും പ്രേക്ഷകർ പറയുന്നുണ്ട്. ശിവഞ്ജലിയുടെ പേര പ്രേക്ഷകർ എടുത്ത് പറയുന്നുണ്ട്.

  മിനിസ്ക്രീൻ പ്രേക്ഷകരുടെ പ്രിയപ്പെട്ട പരമ്പരകളാണ് കുടുംബവിളക്കും കൂടെവിടേയും റേറ്റിംഗിൽ മികച്ച ഇടം നേടി മുന്നോട്ട് പോവുകയാണ്. ബംഗാളി സീരിയലിന്റെ മലയാളം പതിപ്പാണ് ഇവ രണ്ടും. ഈ വർഷം(2021) ആദ്യമാണ് കൂടെവിടെ ആരംഭിക്കുന്നത്.

  5 ഭാഷകളിൽ റിലീസ് ചെയ്യുവാൻ പോകുന്ന മലയാള സിനിമകൾ | FilmiBeat Malayalam

  വീഡിയോ കാണാം

  Read more about: serial
  English summary
  Start Music Aaradyam Paadum Seson3, Kudumbavilakku fame Siddharth and Soorya dance went viral
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X