twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    അനൂപും സുചിത്രയും വേണ്ട, സ്റ്റാര്‍ട്ട് മ്യൂസിക്കില്‍ ആര്യ തിരിച്ചുവരണമെന്ന് ആരാധകര്‍, കമന്റുകള്‍ ഇങ്ങനെ

    By Midhun Raj
    |

    ബഡായി ബംഗ്ലാവ് സമയം മുതല്‍ മലയാളികളുടെ പ്രിയങ്കരിയാണ് ആര്യ. വര്‍ഷങ്ങളോളം സംപ്രേക്ഷണം ചെയ്ത പരിപാടിയിലൂടെ നിരവധി ആരാധകരെ നേടിയിരുന്നു താരം. ബഡായി ബംഗ്ലാവില്‍ രമേഷ് പിഷാരടിക്കൊപ്പമുളള നടിയുടെ കോമ്പോ ഏറെ ശ്രദ്ധിക്കപ്പെട്ടു. ബഡായി ബംഗ്ലാവിന് ശേഷവും മിനിസ്‌ക്രീന്‍ രംഗത്ത് സജീവമാണ് ആര്യ, കൂടാതെ സിനിമകളിലും എത്തിയിരുന്നു താരം. അഭിനേത്രി എന്നതിലുപരി അവതാരകയായും ശ്രദ്ധേയയാണ് നടി. ബിഗ് ബോസ് രണ്ടാം സീസണില്‍ എത്തിയ ശേഷമാണ് ആര്യയെ പ്രേക്ഷകര്‍ കൂടുതല്‍ അടുത്തറിഞ്ഞത്. ബിഗ് ബോസ് സമയത്ത് കുടുംബത്തെ കുറിച്ചും കരിയറിനെ കുറിച്ചുമെല്ലാം ആര്യ മനസുതുറന്നിരുന്നു.

    arya-

    ആര്യക്കൊപ്പം മകള്‍ റോയയും സോഷ്യല്‍ മീഡിയയിലെ താരമാണ്. മകള്‍ക്കൊപ്പമുളള വിശേഷങ്ങള്‍ പങ്കുവെച്ച് സമൂഹ മാധ്യമങ്ങളില്‍ എപ്പോഴും ആക്ടീവാകാറുണ്ട് നടി. ആര്യയുടെതായി വരാറുളള പോസ്റ്റുകളെല്ലാം നിമിഷ നേരംകൊണ്ട് വൈറലാകാറുണ്ട്. നടി അവതരിപ്പിച്ച ശ്രദ്ധേയ ഷോകളില്‍ ഒന്നാണ് സ്റ്റാര്‍ട്ട് മ്യൂസിക്ക് ആരാദ്യം പാടും. 2019ല്‍ തുടങ്ങിയ സ്റ്റാര്‍ട്ട് മ്യൂസിക്കില്‍ തുടക്കം മുതല്‍ അവതാരകയായി എത്തിയത് ആര്യയാണ്. ഒരു മ്യൂസിക്ക് ഗെയിം ഷോ ആയി എത്തിയ പരിപാടിക്ക് മികച്ച പ്രേക്ഷക സ്വീകാര്യതയാണ് ലഭിച്ചത്. മിനിസ്‌ക്രീന്‍ താരങ്ങളും ഗായകരുമെല്ലാം പരിപാടിയില്‍ ഭാഗമായി എത്തിയിരുന്നു.

    എഷ്യാനെറ്റിന് പുറമെ ഹോട്ട് സ്റ്റാറിലും സ്റ്റാര്‍ട്ട് മ്യൂസിക്കിന്‌റെ എപ്പിസോഡുകള്‍ വരാറുണ്ട്. ബിഗ് ബോസ് സമയത്ത് ചെറിയ ഇടവേള വന്നെങ്കിലും പിന്നീട് ഷോയുമായി വീണ്ടും പ്രേക്ഷകര്‍ക്ക് മുന്നിലെത്തിയിരുന്നു ആര്യ. ആര്യക്കൊപ്പം സഹഅവതാരകനായി ധര്‍മ്മജനും ഒപ്പമുണ്ടായിരുന്നു. അതേസമയം അടുത്തിടെയാണ് സ്റ്റാര്‍ട്ട് മ്യൂസിക്കിന്‌റെ പുതിയ സീസണിനെ കുറിച്ചുളള റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നത്. ഇത്തവണ ആര്യയ്ക്ക് പകരം ബിഗ് ബോസ് താരം അനൂപ് കൃഷ്ണനും വാനമ്പാടി താരം സുചിത്ര നായരുമാണ്‌ അവതാരകരായി എത്തുന്നത്. സ്റ്റാര്‍ട്ട് മ്യൂസിക്കിന്‌റെ പുതിയ സീസണിന്‌റെ പ്രൊമോ വീഡിയോയും പോസ്റ്ററുകളും സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു.

    വിവാഹജീവിതത്തില്‍ അനുഭവിച്ച വിഷമങ്ങള്‍ മാത്രമാണ് അവള്‍ മറച്ചുവെച്ചത്, കല്‍പ്പനയെ കുറിച്ച് അമ്മയും ശ്രീമയിയുംവിവാഹജീവിതത്തില്‍ അനുഭവിച്ച വിഷമങ്ങള്‍ മാത്രമാണ് അവള്‍ മറച്ചുവെച്ചത്, കല്‍പ്പനയെ കുറിച്ച് അമ്മയും ശ്രീമയിയും

    ആഗസ്റ്റ് 27ന് രാത്രി ഒമ്പത് മണി മുതലാണ് പരിപാടിയുടെ പുതിയ സീസണ്‍ ആരംഭിക്കുന്നത്. അതേസമയം സ്റ്റാര്‍ട്ട് മ്യൂസിക്ക് പുതിയ സീസണ്‍ തുടങ്ങിയതിന് പിന്നാലെ ആര്യ തന്നെ വീണ്ടും അവതാരകയായി എത്തണമെന്ന് പറയുകയാണ് ആരാധകര്‍. 'സ്റ്റാര്‍ട്ട് മ്യൂസിക്കില്‍ അനൂപും സുചിത്രയും വേണ്ട, പ്ലീസ് കംബാക്ക് ആര്യ' എന്നാണ് ഒരു ആരാധിക ആര്യയുടെ പോസ്റ്റിന് താഴെ കമന്റിട്ടത്. 'സ്റ്റാര്‍ട്ട് മ്യസിക്ക് സീസണ്‍ തുടങ്ങിയപ്പോള്‍ ആ വെമ്പാല വേണ്ട എന്ന് പറഞ്ഞതില്‍ നിന്നും സീസണ്‍ 3 പ്രൊമോ വന്നപ്പോള്‍ ആര്യ ചേച്ചി മതി എന്ന് പറയിപ്പിച്ചതില്‍ ആണ് ചേച്ചിയുടെ വിജയം' എന്ന് മറ്റൊരാളും കുറിച്ചു. 'സ്റ്റാര്‍ട്ട് മ്യൂസിക്ക് സീസണ്‍ 3യില്‍ നിങ്ങളെ ഒരുപാട് മിസ് ചെയ്യും. പ്രൊമോ കണ്ടപ്പോള്‍ വിഷമം ആയി' എന്ന് മറ്റൊരാളും കുറിച്ചു. സ്റ്റാര്‍ട്ട് മ്യൂസിക്കില്‍ ആര്യ ചേച്ചി തിരിച്ചുവരണം എന്നാണ് നടിയുടെ പോസ്റ്റുകള്‍ക്ക് താഴെ ആരാധകര്‍ ഒന്നടങ്കം പറയുന്നത്.

    അതേസമയം ഷോയില്‍ ഇത്തവണ എന്താണ് വരാത്തത് എന്നതിനെ കുറിച്ചൊന്നും ആര്യ പ്രതികരിച്ചിട്ടില്ല. അനൂപും സുചിത്രയും ഷോ നല്ല രീതിയില്‍ കൊണ്ടുപോകുമെന്നാണ് മറ്റുചിലര്‍ പറയുന്നത്. ഏതായാലും സ്റ്റാര്‍ട്ട് മ്യൂസിക്കിന്‌റെ പുതിയ എപ്പിസോഡുകള്‍ക്കായി കാത്തിരിക്കുകയാണ് ആരാധകര്‍. ബിഗ് ബോസിന് പിന്നാലെ അവതാരകനായിട്ടുളള അനൂപിന്‌റെ തുടക്കം സ്റ്റാര്‍ട്ട് മ്യൂസിക്കിലാണ്. പ്രേക്ഷകരുടെ പ്രിയപ്പെട്ട താരങ്ങള്‍ ഇത്തവണ സ്റ്റാര്‍ട്ട് മ്യൂസിക്ക് എപ്പിസോഡില്‍ എത്തുന്നുണ്ട്. മറ്റ് ഭാഷകളിലും സീസണുകള്‍ വന്ന ഷോയാണ് സ്റ്റാര്‍ട്ട് മ്യൂസിക്ക്.

    Recommended Video

    John Brittas about why Mammootty not get Padma Bhushan

    നല്ല കുപ്പായമൊക്കെ ഇട്ട് കല്യാണ വീട്ടില്‍ നില്‍ക്കുമ്പോഴാകും ആ വിളി വരുക, അനുഭവം പറഞ്ഞ് ഇന്ദ്രന്‍സ്‌നല്ല കുപ്പായമൊക്കെ ഇട്ട് കല്യാണ വീട്ടില്‍ നില്‍ക്കുമ്പോഴാകും ആ വിളി വരുക, അനുഭവം പറഞ്ഞ് ഇന്ദ്രന്‍സ്‌

    Read more about: arya asianet
    English summary
    Start Music: Here's How Netizens Reacted To Arya Babu's Exclusion From The Show
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X