For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ആരെയെങ്കിലും പ്രണയിക്കുന്നുണ്ടോ? സ്റ്റെഫിയോട് ലിയോണിന്റെ ചോദ്യം! പ്രണയകഥ തുറന്നുപറഞ്ഞ് ഇരുവരും!

  |

  ടെലിവിഷന്‍ പ്രേക്ഷകരുടെ പ്രിയപ്പെട്ട താരങ്ങളിലൊരാളാണ് സ്റ്റെഫി ലിയോണ്‍. ഈ പേര് കേള്‍ക്കുമ്പോള്‍ പലരും താരത്തിനോട് സണ്ണി ലിയോണുമായി ബന്ധമുണ്ടോയെന്ന തരത്തിലുള്ള ചോദ്യം ഉന്നയിച്ചിരുന്നു. ഫ്‌ളവേഴ്‌സ് ചാനലില്‍ സംപ്രേഷണം ചെയ്തുവരുന്ന അരയന്നങ്ങളുടെ വീട് എന്ന പരമ്പരയില്‍ അഭിനയിച്ച് വരികയാണ് സ്റ്റെഫി. ലില്ലിക്കുട്ടി എന്ന കഥാപാത്രത്തെയാണ് താരം അവതരിപ്പിക്കുന്നത്. സ്റ്റെഫിയുടെ ജീവിതവുമായി അടുത്ത് നില്‍ക്കുന്ന കഥാപാത്രം കൂടിയാണിത്. പ്രണയിച്ച് വിവാഹിതരായവരാണ് സ്റ്റെഫിയും ലിയോണ്‍ കെ തോമസും.

  സംവിധായകനായ ലിയോണ്‍ സ്‌റ്റെഫിയുമായുള്ള പ്രണയത്തെക്കുറിച്ചും ആ ബന്ധം വിവാഹത്തിലേക്ക് എത്തിയതിനെക്കുറിച്ചുമൊക്കെ കഴിഞ്ഞ ദിവസം തുറന്നുപറഞ്ഞിരുന്നു. ആനീസ് കിച്ചണിലേക്ക് അതിഥികളായി എത്തിയതിന് ശേഷമായിരുന്നു ഇരുവരും ഇതേക്കുറിച്ച് തുറന്നുപറഞ്ഞത്. സിനിമയുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ക്കും പരസ്യത്തില്‍ അഭിനയിപ്പിക്കുന്നതിനുമൊക്കെ വേണ്ടിയായാണ് ആദ്യം സ്റ്റെഫിയെ പരിചയപ്പെട്ടത്. തന്റെ ഭാഗം പൂര്‍ത്തിയാക്കിക്കഴിഞ്ഞാല്‍ അപ്പനും അമ്മയ്ക്കുമരികിലേക്ക് പോയിരിക്കുന്ന പതിവായിരുന്നു സ്റ്റെഫിയുടേത്. തുടക്കത്തില്‍ ജാഡയെന്ന് തെറ്റിദ്ധരിച്ചിരുന്നുവെങ്കിലും അങ്ങനെയല്ലെന്ന് പിന്നീട് മനസ്സിലായിരുന്നു.

  ചിത്രങ്ങള്‍ക്ക് കടപ്പാട് : സ്റ്റെഫി, ലിയോണ്‍, ഫേസ്ബുക്ക് പേജ്

  സംവിധാനം പഠിക്കണമെന്ന മോഹത്തെക്കുറിച്ച് പറഞ്ഞപ്പോള്‍ അപ്പന്‍ ലിയോണിന്റെ ഒപ്പം നിന്ന് പഠിച്ചോളാനായിരുന്നു പറഞ്ഞത്. കോളേജ് പഠനത്തിനിടയില്‍ ഇതും കൂടി നടക്കില്ലെന്ന് മനസ്സിലായതോടെ അത് നിര്‍ത്തുകയായിരുന്നു. പിന്നീടൊരിക്കല്‍ പള്ളിയില്‍ വെച്ചാണ് താന്‍ സ്റ്റെഫിയെ കണ്ടത്. അതിന് ശേഷം താന്‍ വീട്ടിലെ ഫോണില്‍ വിളിച്ച് കുട്ടി ആരെയെങ്കിലും പ്രണയിക്കുന്നുണ്ടോയെന്ന് ചോദിക്കുകയായിരുന്നു. ഇല്ലെന്നുണ്ടെങ്കില്‍ വിവാഹം കഴിക്കാമായിരുന്നു. ഇത് കേട്ടതും മേലാല്‍ ഇങ്ങനെയുള്ള കാര്യം പറയാന്‍ വിളിക്കരുതെന്നായിരുന്നു സ്റ്റെഫി പറഞ്ഞത്. ഫോണ്‍ കട്ടാക്കുകയും ചെയ്തിരുന്നു.

  താല്‍പര്യമില്ലെന്ന് കേട്ടതോടെ അത് വിട്ടു. ഇത് കഴിഞ്ഞ് 6 മാസത്തിന് ശേഷം സ്‌റ്റെഫി തന്നെ വിളിക്കുകയായിരുന്നു. ലിയോ ചേട്ടാ, അന്ന് പറഞ്ഞ കാര്യം, അതേത്, എന്നായിരുന്നു തന്റെ ചോദ്യം. വര്‍ക്കുകളുമൊക്കെയായി തിരക്കിലായതിനാല്‍ ഏതാണ് കാര്യമെന്ന് ആദ്യം മനസ്സിലായിരുന്നില്ല. പിന്നീട് സ്റ്റെഫി തന്നെ പറഞ്ഞപ്പോഴാണ് വിവാഹത്തെക്കുറിച്ചാണ് സംസാരിക്കുന്നതെന്ന് മനസ്സിലായത്.

  6 മാസം അവള്‍ തന്നെ പഠിക്കുകയായിരുന്നു. എനിക്കും കുഴപ്പമില്ല, ഞാനും ചിന്തിച്ചു, പള്ളിയില്‍ പോയി പ്രാര്‍ത്ഥിച്ചു, അപ്പോള്‍ ഇത് കുഴപ്പമില്ലെന്ന് തോന്നി. താനും കല്യാണം കഴിച്ചിട്ടില്ല. ഇയാളെ വിവാഹം ചെയ്യാമെന്ന് തോന്നി ഇതായിരുന്നു സ്‌റ്റെഫി പറഞ്ഞത്. എംജി റോഡില്‍ താന്‍ നില്‍ക്കുന്നതിനിടയിലായിരുന്നു ഈ വിളി. വൈകിട്ട് വീട്ടിലേക്കെത്തിയപ്പോഴായിരുന്നു അടുത്ത ട്വിസ്റ്റ്.

  വീട്ടിലേക്കെത്തിയപ്പോള്‍ മമ്മി ഇവളുടെ കാര്യത്തെക്കുറിച്ചായിരുന്നു പറഞ്ഞത്. ഒരു കുട്ടി വിളിച്ചായിരുന്നല്ലോ, ഇടയ്ക്കിടയ്ക്ക് ഇവള്‍ വീട്ടിലേക്ക് വിളിക്കാറുണ്ടായിരുന്നു. മമ്മിയുടെ മോന്‍ വിളിച്ചിട്ട് കല്യാണം കഴിക്കണമെനന് പറഞ്ഞു, മകനെക്കുറിച്ച് മമ്മിയുടെ അഭിപ്രായം എന്താണെന്നും അവള്‍ ചോദിച്ചിരുന്നു. 10 മിനിറ്റ് അമ്മ നിശബ്ദയാവുകയായിരുന്നു. ഇവള്‍ വരുന്നതിന് മുന്‍പ് തന്നെ വീട്ടുകാരെ പഠിക്കുകയായിരുന്നു.

  ഈ സംഭവം കഴിഞ്ഞ് 6 വര്‍ഷത്തിന് ശേഷമാണ് തങ്ങള്‍ വിവാഹിതരായത്. തനിക്കൊരു പെങ്ങളുണ്ടായിരുന്നു. അവളുടേത് കഴിഞ്ഞിട്ട് മതിയെന്നായിരുന്നു തീരുമാനിച്ചത്. ഒരു സിനിമ റിലീസ് ചെയ്തിട്ടേ പെണ്ണ് കെട്ടുള്ളൂവെന്ന ആഗ്രഹവുമുണ്ടായിരുന്നു. ജനുവരിയില്‍ സിനിമ റിലീസ് ചെയ്തു. മാര്‍ച്ചില്‍ വിവാഹവും കഴിഞ്ഞുവെന്നും ലിയോണ്‍ പറയുന്നു.

  English summary
  Steffy And Leon K Thomas About Her Love.
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X