For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  പുതുമയോടെ ഗൗരി നിങ്ങളുടെ സ്വീകരണ മുറിയിൽ!! ഗൗരിയായി എത്തുന്നത് നിങ്ങളുടെ പ്രിയതാരം, കണ്ടു നോക്കൂ

  |

  മലയാളം സീരിയൽ രംഗത്ത് ഏറ്റവും ജനപ്രിതി ലഭിച്ച് മുന്നേറി കൊണ്ടിരിക്കുന്ന പരമ്പരയാണ് ഗൗരി. മലയാളി കുടുംബ പ്രേക്ഷകർ വളരെ വേഗം തന്നെ ഗൗരിയെ നെഞ്ചിലേറ്റിയിരുന്നു. ഒരു പെണ്‍കുട്ടിയുടെ അതിജീവനത്തിന്റെ കഥ പറയുന്ന ഗൗരി തിങ്കൾ മുതൽ ശനു വരെ രാത്രി 7 മണിക്കാണ് സൂര്യ ടിവിൽ സംപ്രേണം ചെയ്യുന്നത്. കുടുംബ പ്രേക്ഷകരിൽ നിന്ന് മികച്ച സ്വീകാര്യത ലഭിച്ച് മുന്നേറി കൊണ്ടിരുന്ന ഗൗരി ചില മാറ്റങ്ങളോടെ പ്രേക്ഷകർക്കു മുന്നിൽ എത്തുകയാണ്.

  ജാൻവിയ്ക്ക് ഉപദേശവുമായി അർജുൻ!! മനസ് പറയുന്നത് മാത്രം കേൾക്കൂ! ഞാനെന്നും കൂടെയുണ്ട്

  ഗൗരി യിലെ പുതിയ മാറ്റം ഒരിക്കലും സീരിയൽ ആരാധകരെ മുഷിപ്പിക്കില്ലെന്ന് ഉറപ്പാണ്. ഗൗരി പരമ്പരയിൽ പ്രധാന കഥാപാത്രമായി എത്തിയിരുന്നത് നവമിയായിരുന്നു. എന്നാൽ ഇനി മുതൽ അതിനൊരു മാറ്റം വരുകയാണ്. ഇനിമുതൽ പ്രേക്ഷകരുടെ പ്രിയ ഗൗരിയായി എത്തുന്നത് ഏഷ്യനെറ്റിലെ സ്ത്രീധനം എന്ന പരമ്പരയിലൂടെ പ്രേക്ഷകരുടെ പ്രിയങ്കരിയായ ദിവ്യ വിശ്വനാഥായിരിക്കും.

  ഒരു മണിക്കൂറോളം കാർ തലകീഴായി കിടന്നു!! ആരും വന്നില്ല, പിന്നീട് ഉണ്ടായത്,ആ നിമിഷത്തിനെക്കുറിച്ച് നടി

   മിനി സ്ക്രീൻ പ്രേക്ഷരുടെ പ്രിയ താരം

  മിനി സ്ക്രീൻ പ്രേക്ഷരുടെ പ്രിയ താരം

  ഏഷ്യനെറ്റ് സംപ്രേക്ഷണം ചെയ്ത സൂപ്പർ ഡ്യൂപ്പർ ഹിറ്റ് സീരിയൽ ആയിരുന്നു സ്ത്രീധനം. അതിലെ അമ്മായി അമ്മയുടെ ക്രൂര പീഡനം സഹിച്ചിരുന്ന പാവം മരുകളായ ദിവ്യ പ്രശാന്തനെ പ്രേക്ഷകരാരും അത്ര വേഗം മറക്കാൻ ഇടയില്ല. ഒരു ഇടവേളയ്ക്ക് ശേഷം ദിവ്യ വീണ്ടും മിനിസ്ക്രീനിലേയ്ക്ക് മടങ്ങി വരുകയാണ്. ദിവ്യ കുടുംബ പ്രേക്ഷകരുടെ പ്രിയ താരമായതിൽ ഗൗരി പരമ്പരയുടെ സ്ഥിരം പ്രക്ഷകർക്ക് അത്ര വലിയ സങ്കടം ഉണ്ടാകില്ല.

   മികച്ച പിന്തുണ

  മികച്ച പിന്തുണ

  നവമിയെ പോലെ ഗൗരിയയി ദിവ്യയേയും ജനങ്ങൾ ഇരു കൈകളും നീട്ടി സ്വീകരിക്കും എന്നുറപ്പാണ്. കാരണം. പുതിയ നായികയെ പരിചയപ്പെടുത്തി കൊണ്ടുള്ള പ്രേമോയ്ക്ക് മികച്ച പ്രേക്ഷക സ്വീകാര്യതയാണ് ലഭിച്ചിരിക്കുന്നത്. ജനങ്ങളെല്ലാം വലിയ അവേശത്തിലാണ്. 2012 ജൂൺ 2 ന് ആരംഭിച്ച സ്ത്രീധനം 2016 മെയ് 14 വരെ സംപ്രേക്ഷണം ചെയ്തിരുന്നു. റേറ്റിങിൽ മികച്ച നിലവാരമായിരുന്നു പരമ്പരയ്ക്ക്. ഇത്രയും വർഷം അതു നിലർത്തി കൊണ്ടു പോകാൻ കഴിഞ്ഞത് ആ സിരിയലിലെ താരങ്ങളുടെ മികച്ച പ്രകടനമായിരുന്നു.

   മനപ്പൊരുത്തം

  മനപ്പൊരുത്തം

  എ.എം. നസീറിന്റെ മന:പ്പൊരുത്തം എന്ന സീരിയലിലൂടെയാണ് ദിവ്യ മിനി സ്ക്രനിൽ എത്തുന്നത്. തുടർന്ന് അമ്മത്തൊട്ടിൽ, സ്ത്രീ മനസ്, വേളാങ്കണി മാതാവ് , സ്ത്രീധനം എന്നീ സീരിയലുകളിൽ അഭിനയിച്ചു. മികച്ച പ്രേക്ഷക പ്രതികരണമായിരുന്നു ഈ പരമ്പരകൾക്ക് ലഭിച്ചിരുന്നത്. മലയാള സിരിയൽ പ്രേക്ഷകർക്ക് മാത്രമല്ല തമിഴ് കുടുംബ പ്രേക്ഷകരുടേയും പ്രിയപ്പെട്ട താരമായിരുന്നു ദിവ്യ. തമിഴ് സീരിയലുകളിലും മികച്ച പ്രകടനമായിരുന്നു താരം കാഴ്ചവെച്ചത്.

   ഇവളാണ് ഗൗരി

  ഇവളാണ് ഗൗരി

  പിതാവിന്റെ പെട്ടെന്നുള്ള മരണത്തെ തുടര്‍ന്ന് കുടുംബഭാരം മുഴുവന്‍ തോളിലേറ്റേണ്ടി വന്ന ഒരു പെണ്‍കുട്ടിയുടെ കഥയാണ് ഗൗരി. കുടുംബത്തെ മറ്റെന്തിനേക്കാളും അധികം സ്‌നേഹിക്കുന്ന പെണ്‍കുട്ടി, എന്തിനേറെ തന്റെ സഹോദരിയെ രക്ഷിക്കാന്‍ വേണ്ടി ജയിലില്‍ പോലും പോകേണ്ടി വന്നവള്‍, എല്ലാ പ്രതിബന്ധങ്ങളെയും തട്ടിതെറിപ്പിച്ച് ജീവിതത്തില്‍ വിജയിക്കാന്‍ വേണ്ടി പോരാട്ടം നടത്തുന്ന ഗൗരി എന്ന യുവതിയുടെ കഥയാണിത്

   നവമി എങ്ങനെ ഗൗരിയായി

  നവമി എങ്ങനെ ഗൗരിയായി

  ആദ്യം ഗൗരിയായി പ്രേക്ഷകരുടെ മുന്നിൽ എത്തിയത് നവമി ഗായകാണ് . മലയാളം, തമിഴ് സിനിമകളില്‍ ശ്രദ്ധിക്കപ്പെട്ടു വരുന്ന താരമാണ് നവമി. കൊച്ചിയിലെ ആക്ട് ലാബില്‍ നിന്നും പരിശീലനം പൂര്‍ത്തിയാക്കിയതിനു ശേഷമാണ് താരം അഭിനയ രംഗത്തേക്കു വന്നത്. ശ്രീ ഗോപി, സേതു ലക്ഷ്മി, സന്തോഷ് ശശിധരന്‍, ബിനീഷ് സെബാസ്റ്റിയന്‍ എന്നിവരാണ് സീരിയലിലെ മറ്റു പ്രമുഖ താരങ്ങള്‍.

  English summary
  Sthreedhanam actress Divya Viswanath to replace Navami in Gouri
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X