കിടിലന്‍ കാബറേ നൃത്തവുമായി സുബി സുരേഷ്, വൈറലാവുന്ന വീഡിയോ കാണൂ!

മിന്നിത്തിളങ്ങുന്ന ആടയാഭരണങ്ങളണിഞ്ഞ്, ആരെയും ആകര്‍ഷിക്കുന്ന തരത്തില്‍ നടത്തുന്ന കാബറേ നൃത്തങ്ങള്‍ ഒരുകാലത്ത് സിനിമയിലെ അവിഭാജ്യ ഘടകമായിരുന്നു. എണ്‍പതുകളില്‍ പുറത്തിറങ്ങിയിരുന്ന സിനിമകളിലെ അവിഭാജ്യ ഘടകം കൂടിയായിരുന്നു ഇത്. മദ്യപാന സദസ്സിനോടൊപ്പം നര്‍ത്തകിമാരുടെ കാബറേ നൃത്തവും അക്കാലത്ത് നിര്‍ബന്ധമായിരുന്നു. വില്ലനെയോ നായകനെയോ കാണിക്കുന്ന ആമുഖ രംഗങ്ങളില്‍ത്തന്നെ ഇത് കാണിക്കാറുണ്ടായിരുന്നു. എന്നാല്‍ സിനിമ മാറിയപ്പോള്‍ ഇത്തരം രംഗങ്ങളും ഔട്ട് ഡേറ്റഡായി.

മലയാള സിനിമ മാറിയപ്പോള്‍ ഇത്തരത്തിലുള്ള പല കാര്യങ്ങളും ഓര്‍മ്മയായി അവസേഷിക്കുകയായിരുന്നു. കാബറേ ഡാന്‍സ് ഇന്ന് ഐറ്റം നമ്പറായി രൂപാന്തരപ്പെട്ടിരിക്കുകയാണ്. സിനിമകളില്‍ ഇന്നും ഈ രംഗങ്ങളുണ്ട്. പശ്ചാത്തലവും അവതരണവും മാത്രം മാറിയെന്ന് മാത്രം. ഒരു തരത്തില്‍ പറഞ്ഞാല്‍ വര്‍ഷങ്ങള്‍ നീങ്ങിയപ്പോള്‍ വന്ന മാറ്റം കൂടിയാണിത്. മിനിസ്‌ക്രീനിലെ മിന്നും താരങ്ങളെല്ലാം ഒരുമിച്ചെത്തുന്ന പരിപാടിയായ ഉര്‍വ്വശി തിയേറ്ററില്‍ കാബറേ നൃത്തം പുനരാവിഷ്‌കരിച്ചിരുന്നു. ഇതേക്കുറിച്ച് കൂടുതലറിയാനും വീഡിയോ കാണാനുമായി തുടര്‍ന്നുവായിക്കൂ.

മിനിസ്‌ക്രീനിലെ പ്രിയതാരങ്ങള്‍

മിനിസ്‌ക്രീനിലെ പ്രിയതാരങ്ങള്‍

ഏഷ്യാനെറ്റില്‍ പ്രക്ഷേപണം ചെയ്യുന്ന പരമ്പരകളിലെ താരങ്ങളെല്ലാം ഒരുമിച്ചെത്തുന്ന വേദിയാണ് ഉര്‍വശി തിയേറ്റേഴ്‌സ്. അഭിനേത്രി കൂടിയായ പേലി മാണിയാണ് പരിപാടി അവതരിപ്പിക്കുന്നത്. വിവിധ പരമ്പരകളിലെ വില്ലനും നായകനും നായികയും അമ്മായി അമ്മയും അമ്മയുമെല്ലാം ഒരുമിച്ചെത്തുന്ന വേദി കൂടിയാണിത്. പ്രിയതാരങ്ങളെ പരമ്പരയിലല്ലാതെ കാണുന്നതില്‍ പ്രേക്ഷകര്‍ക്കും ഏറെ താല്‍പര്യമാണ്. ഇത്തരത്തിലുള്ള പരിപാടികളുടെ പ്രധാന വിജയവും അത് തന്നെയാണ്. മിക്ക ചാനലുകളിലും ഇത്തരത്തിലുള്ള പരിപാടികളുണ്ടെന്നത് മറ്റൊരു പ്രധാന സവിശേഷതയാണ്.

ഹാസ്യതാരങ്ങളും എത്തുന്നു

ഹാസ്യതാരങ്ങളും എത്തുന്നു

സീരിയല്‍ താരങ്ങള്‍ മാത്രമല്ല വിവിധ പരിപാടികളിലൂടെയായി പ്രേക്ഷക ഹൃദയത്തില്‍ ഇടംപിടിച്ച ഹാസ്യതാരങ്ങളും പരിപാടിയില്‍ അതിഥിയായി എത്താറുണ്ട്. സുബി സുരേഷ് ഇടയ്ക്കിടയ്ക്ക് മിന്നും പ്രകടനവുമായി പരിപാടിയിലേക്ക് എത്താറുണ്ട്. അടുത്തിടെ താരം നടത്തിയ പ്രകടനത്തിന്റെ വീഡിയോ ഇപ്പോഴും സോഷ്യല്‍ മീഡിയയിലൂടെ പ്രചരിക്കുന്നുണ്ട്. മിനിസ്ക്രീനിലെ പ്രിയ താരങ്ങളും ഹാസ്യ താരങ്ങളും കൂടി ഒരുമിച്ചെത്തുന്നത് പ്രേക്ഷകരെ സംബന്ധിച്ചിടത്തോളം ശരിക്കും ചിരിക്കാനുള്ള വക തന്നെയാണ്.

സുബിയുടെ കാബറേ ഡാന്‍സ്

സുബിയുടെ കാബറേ ഡാന്‍സ്

അവതാരകയായും അഭിനേത്രിയായും ഹാസ്യ പരിപാടികളിലെ സ്ഥിരം സാന്നിധ്യമായും പ്രേക്ഷക മനസ്സില്‍ ഇടം നേടിയ കലാകാരിയാണ് സുബി സുരേഷ്. ഏഷ്യാനെറ്റിന്‍രെ സ്വന്തം താരമായ സുബിയും ഉര്‍വ്വശി തിയേറ്റേഴ്‌സില്‍ പെര്‍ഫോമന്‍സുമായി എത്താറുണ്ട്. അടുത്തിടെ നടത്തിയ കാബറേ ഡാന്‍സ് ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. സീമ, അശോകന്‍, രേഖ എന്നിവരായിരുന്നു പ്രസ്തുത എപ്പിസോഡില്‍ അതിഥികളായി എത്തിയത്. പഴയ കാല സിനിമകളിലെ രംഗം അതേ പോലെ പുനരാവിഷ്കരിക്കുകയായിരുന്നു വേദിയില്‍. താരങ്ങളെല്ലാം വളരെ ആസ്വദിച്ചാണ് താരത്തിന്‍രെ പ്രകടനം വീക്ഷിക്കുന്നത്.

സോഷ്യല്‍ മീഡിയ ഏറ്റെടുത്തു

സോഷ്യല്‍ മീഡിയ ഏറ്റെടുത്തു

മിന്നിത്തിളങ്ങുന്ന വസ്ത്രമണിഞ്ഞ് മദ്യം കഴിച്ച് നൃത്തം ചെയ്യുന്ന സുബിയുടെ കാബറേ പെര്‍ഫോമന്‍സ് ഇതിനോടകം തന്നെ വൈറലായിക്കഴിഞ്ഞു. കാബറേ ഡാന്‍സിന്റെ പശ്ചാത്തലത്തെയും വേദിയില്‍ പുനരാവിഷ്‌ക്കരിച്ചിരുന്നു. സഹതാരങ്ങളും പഴയ കാലത്തെ അനുസ്മരിപ്പിക്കുന്ന ഗെറ്റപ്പിലാണെത്തിയത്. മികച്ച പ്രകടനം തന്നെയാണ് സുബിയും സംഘവും പുറത്തെടുത്തത്. പരിപാടിയുടെ എപ്പിസോഡുകളില്‍ ഏറെ ശ്രദ്ധിക്കപ്പെട്ടൊരു പെര്‍ഫോമന്‍സ് കൂടിയാണിത്.

 പ്രിയപ്പെട്ട അവതാരക

പ്രിയപ്പെട്ട അവതാരക

പ്രേക്ഷകരുടെ പ്രിയപ്പെട്ട അവതാരകയാണ് സുബി സുരേഷ്. നിരവധി പരിപാടികളുമായി താരം ഒരുകാലത്ത് മിനിസ്‌ക്രീനില്‍ നിറഞ്ഞുനിന്നിരുന്നു. പിന്നീട് സിനിമയിലും അഭിനയിച്ചിരുന്നു. സ്വതസിദ്ധമായ അഭിനയ ശൈലിയുമായാണ് സുബി മുന്നേറിയിരുന്നത്. ഇടയ്ക്ക് കുട്ടിപ്പട്ടാളം എന്ന പരിപാടിയുമായി താരം പ്രേക്ഷകര്‍ക്ക് മുന്നിലേക്കെത്തിയിരുന്നു. രൂക്ഷവിമര്‍ശനത്തോടൊപ്പം തന്നെ ശക്തമായ പിന്തുണയും സുബിക്ക് ലഭിച്ചിരുന്നു.

വീഡിയോ കാണൂ

സുബി സുരേഷിന്റെ കാബറേ നൃത്തം കാണാം.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X