ആള്‍ക്കൂട്ടത്തിനിടെ അയാളുടെ കരണം നോക്കി ഒന്ന് കൊടുത്തു, തല്ലിയ സംഭവത്തെ കുറിച്ച് സുബി സുരേഷ്

മിനിസ്‌ക്രീനിലും ബിഗ് സ്‌ക്രീനിലും ഒരുപോലെ ആരാധകരുള്ള താരമാണ് സുബി സുരേഷ്. ഹാസ്യപരിപാടികളിലൂടെയാണ് സുബി പ്രേക്ഷകരുടെ ഇടയില്‍ ആദ്യം ശ്രദ്ധിക്കപ്പെടുന്നത്. പിന്നീട് സിനിമയില്‍ ചുവട് വയ്ക്കുകയായിരുന്നു. അഭിനേത്രി മാത്രമല്ല മികച്ച അവതാരക കൂടിയാണ്. വേറിട്ട രീതിയിലുള്ള അവതരണ ശൈലിയാണ് താരത്തെ പ്രേക്ഷകരുടെ പ്രിയപ്പെട്ട അവതാരകയാക്കിയത്. സുബി അവതരിപ്പിച്ച കുട്ടിപ്പട്ടാളം സൂപ്പര്‍ ഡ്യൂപ്പര്‍ ഹിറ്റായിരുന്നു. വേറിട്ട അവതരണ ശൈലിയായിരുന്നു ആ ഷോയുടെ വിജയത്തിന്റെ പ്രധാനപ്പെട്ട കാരണം. ഇന്നും കുട്ടിപ്പട്ടാളം സോഷ്യല്‍ മീഡിയയില്‍ ഇടം പിടിക്കാറുണ്ട്.

സിനിമയിലും ഷോകളിലും പ്രേക്ഷകരെ ചിരിപ്പിക്കാറുണ്ടെങ്കിലും യഥാര്‍ത്ഥ ജീവിതത്തില്‍ സുബി അല്‍പം ഗൗരവക്കാരിയാണ്. പ്രതികരിക്കേണ്ടിടത്ത് കൃത്യമായി പ്രതികരിക്കുക തന്നെ ചെയ്യും. സ്റ്റാര്‍ വ്യാലൂ നോക്കി മാറി നില്‍ക്കാറില്ല. മോശം പെരുമാറ്റത്തിന് ഒരാളെ തല്ലിയ ചരിത്രം വരെ സുബിയ്ക്കുണ്ട്. ഇപ്പോഴിതാ ആ സംഭവം വെളിപ്പെടുത്തുകയാണ് സുബി സുരേഷ്. ജഗദീഷ് അവതാരകനായി എത്തുന്ന പടം തരും പണം എന്ന റിയാലിറ്റി ഷോയിലാണ് ഇക്കാര്യം വെളിപ്പെടുത്തിത്. പ്രതികരിക്കേണ്ടിടത്ത് പ്രതികരിക്കുമെന്നും അടി കൊടുക്കേണ്ട സാഹചര്യമാണെങ്കില്‍ കൊടുക്കുമെന്നാണ് സുബി പറയുന്നത്.

 സുബി സുരേഷ്

താരത്തിന്റെ വാക്കുകള്‍ ഇങ്ങനെ...' കുറച്ച് അധികം വര്‍ഷങ്ങള്‍ക്ക് മുന്‍പാണ് ഈ സംഭവം നടന്നത്. ഞാന്‍ ഒരു കോമഡി ഷോ ചെയ്തിരുന്നു. പരിപാടി നടക്കുന്നതിനിടെ സംഘാടകരും ഞങ്ങളുടെ കൂടെ എത്തിയ ചില ആര്‍ട്ടിസ്റ്റുകളും തമ്മില്‍ എന്തോ വഴക്ക് നടന്നു. ആള്‍ക്കൂട്ടം കണ്ടിട്ടാണ് താന്‍ അങ്ങോട്ട് പോയത്. അപ്പോള്‍ അവിടെ തടിച്ചു കൂടിയിരുന്നു. അവരെ വകഞ്ഞ് മാറ്റിയിട്ടാണ് ഇവിടെ എത്തിയത്'; ആ പഴയ സംഭവം ഓര്‍മിക്കുന്നു.

കരണത്ത് ഒന്ന് കൊടുത്തു

പ്രശ്‌നം എന്താണെന്ന് ചോദിച്ച് മനസിലാക്കുന്നതിനിടെയാണ് ഈ സംഭവം നടക്കുന്നത്. താന്‍ പ്രതികരിക്കുന്നതിനിടെ ആരോ എന്റെ തോളില്‍ കയ്യിട്ടു. ആദ്യം കയ്യെടുക്കടാ എന്ന് പറഞ്ഞ തോളില്‍ നിന്ന് കൈ മാറ്റി. ഒന്നു രണ്ട് തവണ കൈ തട്ടി മാറ്റിയപ്പോഴും അവസ്ഥ ഇത് തന്നെയായിരുന്നു. പിന്നെ ഒന്നും നോക്കിയില്ല തിരിഞ്ഞ കരണത്ത് ഒന്ന് കൊടുത്തു. അന്ന് പത്രത്തിലൊക്കെ വാര്‍ത്ത വന്നിരുന്നു. ഇന്നത്തെ പോലെ സോഷ്യല്‍ മീഡിയ ആക്ടീവായിരുന്നെങ്കില്‍ വീഡിയോയും പുറത്ത് വന്നേനെ്'; സുബി കൂട്ടിച്ചേര്‍ത്തു.

ദേഷ്യം വരുകയും അതുപോലെ തണുക്കുകയും ചെയ്യും

പെട്ടെന്ന് ദേഷ്യം വരുകയും അതുപോലെ തണുക്കുകയും ചെയ്യുന്ന ആളാണ് താനെന്നും സുബി ജഗദീഷിന്റെ ഷോയില്‍ പറഞ്ഞു. സന്തോഷമാണെങ്കിലും സങ്കടമാണെങ്കിലും അതിന്റെ എക്സ്റ്റന്റവരെ പോകും. പെട്ടെന്ന് ദേഷ്യം വരുകയും അത് പെട്ടെന്ന് തന്നെ തണുക്കുകയും ചെയ്യും. വീട്ടില്‍ വലിയ വഴക്ക് വല്ലതും നടന്ന് കഴിഞ്ഞാല്‍, ഒന്ന് ഉറങ്ങി എഴുന്നേറ്റ് വന്നാല്‍ അങ്ങനെ ഒരു സംഭവമേ നടക്കാത്ത ഭാവത്തിലായിരിയ്ക്കും ഞാന്‍, സുബി വ്യക്തമാക്കി.

വിവാഹം

വിവാഹത്തിനെ കുറിച്ചും താരം ഇതേ ഷോയില്‍ പറഞ്ഞിരുന്നു. പ്രണയ വിവാഹമാണ് താല്‍പര്യമെന്നാണ് സുബി പറയുന്നത്. പ്രണയിച്ച് വിവാഹം കഴിക്കണമെന്നാണ് ആഗ്രഹം . അതിനെ ആളെ കിട്ടാത്തതാണ് വിഷയമാണെന്നു വിവാഹം വൈകുന്നതിനെ കുറിച്ച് സുബി പറഞ്ഞു. ഒപ്പം തന്നെ പ്രണയ തകര്‍ച്ചയെ കുറിച്ചും താരം വെളിപ്പെടുത്തിയിരുന്നു. ആ ബന്ധം പിരിഞ്ഞതിന് ശേഷം പിന്നീട് ആരോടും പ്രണയം തോന്നിയിട്ടില്ലെന്നാണ് സുബി പറയുന്നത്. നേരത്തെ രണ്ട് മൂന്ന് പ്രപ്പോസല്‍ വന്നിരുന്നു. പക്ഷെ അറേഞ്ച് മാര്യേജിനോട് എനിക്ക് പൊരുത്തപ്പെടാന്‍ സാധിയ്ക്കില്ല. പറ്റിയ ഒരാള്‍ വരും എന്ന് ഇപ്പോഴും കരുതുന്നു. അങ്ങനെ ഒരാള്‍ വന്നാല്‍ എന്തായാലും വിവാഹം ഉണ്ടാവും- സുബി സുരേഷ് കൂട്ടിച്ചേര്‍ത്തു.

Read more about: subi suresh
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X