കുട്ടിപ്പട്ടാളം എന്ന് തുടങ്ങും; ഇനി ഷോ ഉണ്ടാകുമോ, ചോദ്യങ്ങൾക്ക് മറുപടിയുമായി സുബി സുരേഷ്
മലയാളി പ്രേക്ഷകരുടെ പ്രിയപ്പെട്ട പരിപാടികളിലൊന്നാണ് സൂര്യ ടിവി സംപ്രേക്ഷണം ചെയ്യുന്ന കുട്ടിപ്പട്ടാളം. നടിയും അവതാരകയുമായ സുബി സുരേഷാണ് ഷോ അവതരിപ്പിക്കുന്നത്. മികച്ച പ്രേക്ഷക സ്വീകാര്യതയാണ് പരിപാടിക്കുള്ളത്. കുട്ടികൾ എത്തുന്ന ടോക്ക് ഷോയിൽ താരങ്ങൾ അതിഥിയായി എത്താറുണ്ട്. റേറ്റിങ്ങിൽ മികച്ച സ്ഥാനമായിരുന്നു കുട്ടിപ്പട്ടാളത്തിന് ലഭിച്ചിരുന്നത്. ഇപ്പോഴിത കുട്ടിപ്പട്ടാളം ഷോയെ കുറിച്ച് സുബി. ഷോ ഇനി ഉണ്ടാകുമോ എന്നുള്ള പ്രേക്ഷകരുടെ ചോദ്യത്തിനാണ് സുബി മറുപടിയുമായി എത്തിയിരിക്കുന്നത്. തന്റെ യുട്യൂബ് ചാനലിലൂടെയാണ് ഷോയെ കുറിച്ച് താരം പറയുന്നത്.
പാതിവസ്ത്രം ധരിച്ച് നടിയുടെ ഫോട്ടോഷൂട്ട്, ചിത്രം വൈറലാകുന്നു
കുട്ടിപ്പട്ടാളം നിര്‍ത്തിയോ, ഇനി തിരിച്ചുവരുമോ തുടങ്ങിയ ചോദ്യങ്ങള്‍ നാളുകളായി ഞാന്‍ അഭിമുഖീകരിച്ച് വരികയാണ്. ആ ചോദ്യത്തിനുള്ള മറുപടി ഇതാണെന്ന് പറഞ്ഞാണ് സുബി സുരേഷ് ഷോയെ കുറിച്ച് പറഞ്ഞത്. കുട്ടിപ്പട്ടാളത്തിൽ എത്തിയതിനെ കുറിച്ചും താരം പറയുന്നുണ്ട്.ഒരുപാട് പേര്‍ക്ക് ഇഷ്ടപ്പെട്ട പരിപാടിയാണ് കുട്ടിപ്പട്ടാളം. റേറ്റിംഗിലും ഏറെ മുന്നിലായിരുന്നു പരിപാടി. ഈ പരിപാടിയിലേക്ക് താൻ യാദൃശ്ചികമായിട്ടാണ് എത്തിയത്. ഒരിക്കലും പ്രതീക്ഷിക്കാതെയാണ് ഈ ഷോ തനിക്ക് ലഭിക്കുന്നത്.

ഈ പരിപാടിയിലേയ്ക്ക് തന്നെ വിളിക്കുകയായിരുന്നു.ആദ്യം അവർക്കൊരു ട്രയൽ ഷൂട്ട് ചെയ്യണമെന്ന് പറഞ്ഞു. സൂര്യ ടിവിയുടെ വലിയ വലിയ ഓഫീസേഴ്സൊക്കെ അവിടെയുണ്ടായിരുന്നു. കുട്ടിപ്പട്ടാളത്തിന്റെ മറ്റ് ഭാഷയിലുള്ള ഷോകളൊക്കെ തനിക്ക് അവർ കാണിച്ചു തന്നു. ഏതോ ഇംഗ്ലീഷ് ചാനലില്‍ നടന്നിരുന്ന പരിപാടിയായിരുന്നു ഇത്. തനിക്ക് മുഴുനീളം സ്‌ക്രിപ്റ്റൊന്നും പഠിച്ച് പറയാൻ അറിയില്ലെന്ന് ആദ്യം തന്നെ അവരോട് പറഞ്ഞിരുന്നു.

അന്ന് അവിടെ അജയന്‍ എന്ന് പേരുള്ള സാർ ഉണ്ടായിരുന്നു. അദ്ദേഹം എന്നോട് പറഞ്ഞ് വെറുതെ ഒരു ട്രയൽ ഷൂട്ട് നോക്കാമെന്ന്. നടക്കില്ല എന്ന് വിചാരിച്ചായിരുന്നു ഷോ ട്രയൽ ചെയ്യാമെന്നേറ്റത്. ഇതിന് മുൻപ് കുറെ താരങ്ങളെ വെച്ച് ഷോ ഷൂട്ട് ചെയ്തിരുന്നു. എന്നാൽ അതൊക്കെ സൺ ടിവി ക്യാൻസൽ ചെയ്യുകയായിരുന്നു. ഒരു ആർട്ടിസ്റ്റിനെ വെച്ച് വരെ പ്രെമൊ വന്നതായിരുന്നു. എന്നാൽ അതും വേണ്ടെന്ന് വയ്ക്കുകയായിരുന്നു. പത്താമത്തെ ആളായിട്ടാണ് ഞാൻ ചെല്ലുന്നത്. എന്നാൽ തന്റേത് അവർക്ക് ഇഷ്ടപ്പെടുകയായിരുന്നു.

ഷൂട്ട് തുടങ്ങി രണ്ടാമാത്തെ എപ്പിസോഡ് ആയപ്പോൾ തനിക്ക് മനസ്സിലായി ഇത് എന്നെ കൊണ്ട് പറ്റും എന്നുള്ളത്. അങ്ങനെ എനിക്ക് ഇഷ്ടപ്പെട്ട് തുടങ്ങി. മൂന്നര വർഷം വരെ പരിപാടി ഉണ്ടായിരുന്നു. പിന്നീടൊരു ചെറിയ ബ്രേക്ക് എടുക്കുകയായിരുന്നു. പല ചാനലുകളിൽ നിന്നും ഈ പരിപാടിക്ക് വേണ്ടി വിളി വന്നിരുന്നു. എന്നാൽ താൻ കമിറ്റ് ചെയ്തിരുന്നില്ല. മറ്റ് ഭാഷകളിലും ഈ പരിപാടി നിർത്തി വെയ്ക്കുകയായിരുന്നു. ഷോ നിർത്തിയതോടെ ഷോയെ കുറിച്ചുള്ള വ്യാജ വാർത്തകൾ പ്രചരിച്ചിരുന്നു.
Recommended Video

പിന്നീട് രണ്ടാം സീസൺ തുടങ്ങി. കൊച്ചിയിലായിരുന്നു രണ്ടാം സീസൺ ഷൂട്ട് ചെയ്തത്. മഞ്ജു വാര്യർ ആയിരുന്നു പരിപാടിയുടെ ആദ്യ എപ്പിസോഡിൽ എത്തിയത്. പിന്നീട് സുരാജ്, ടിനി ടോം എന്നിങ്ങനെ പ്രശസ്തരായ നിരവധി താരങ്ങൾ ഷോയിൽ എത്തിയിരുന്നു. അങ്ങനെ ഷോ മുന്നോട്ട് പോകുമ്പോഴായിരുന്നു കൊറോണ വന്ന് പരിപാടി നിർത്തുന്നത്. കുട്ടിപ്പട്ടാളം തുടങ്ങാത്തതിന്റെ കാരണവും സുബി പറയുന്നുണ്ട്. ഷോയുടെ ഷൂട്ട് കഴിഞ്ഞതിന് ശേഷമാണ് കുട്ടികളെ രക്ഷകർത്താക്കളുടെ കയ്യിൽ ഏൽപ്പിക്കുന്നത്. അതുവരെയുള്ള കാര്യങ്ങൾ തങ്ങളാണ് ചെയ്യുന്നത്. കുഞ്ഞുങ്ങളെ സുരക്ഷരക്ഷയെ കരുതിയാണ് ഷോ ആരംഭിക്കാത്തതെന്നും സുബി പറയുന്നു.


Click it and Unblock the Notifications