നസീര്‍ സംക്രാന്തിയുടെ കൂടെ സുബി ഒളിച്ചോടി എന്നാണ് പറഞ്ഞത്; മനഃപൂര്‍വ്വം വിവാദമുണ്ടാക്കിയിട്ടില്ലെന്ന് നടി
സിനിമയിലും സ്‌റ്റേജ് പരിപാടികളിലുമൊക്കെ ഒരുപോലെ തിളങ്ങി നിന്ന സുബി സുരേഷ് ഇപ്പോള്‍ ടെലിവിഷന്‍ ഷോ കളിലാണ് സജീവം. അവതാരകയായി സുബി എത്തുന്നതും അഭിനയിക്കുന്നതുമടക്കം നിരവധി പ്രോഗ്രാമുകളുണ്ട്. എന്നാല്‍ അടുത്തിടെ താരം ഒളിച്ചോടിയെന്നും ആരെയും അറിയിക്കാതെ വിവാഹം കഴിച്ചു എന്നൊക്കെയുള്ള പ്രചരണങ്ങള്‍ വന്നിരുന്നു. നടനും മിമിക്രി താരവുമായിരുന്ന നസീര്‍ സംക്രാന്തിയുടെ കൂടെ സുബി സുരേഷ് ഒളിച്ചോടി പോയെന്ന് വരെ അഭ്യൂഹങ്ങള്‍ എത്തി.
ആദ്യമൊക്കെ നിസാരമെന്ന് കരുതിയെങ്കിലും ഇത് കാരണം വീട്ടില്‍ പോലും ഇരിക്കാന്‍ പറ്റാത്ത അവസ്ഥയാണ് തനിക്കുണ്ടായതെന്നാണ് സുബിയിപ്പോള്‍ പറയുന്നത്. എംജി ശ്രീകുമാറിനൊപ്പം പറയാം നേടാം എന്ന പരിപാടിയില്‍ പങ്കെടുത്ത് സംസാരിക്കവേയാണ് അടുത്ത കാലത്ത് പ്രചരിച്ച വിവാദങ്ങളെ കുറിച്ച് സുബി വെളിപ്പെടുത്തിയത്.

ഇടയ്ക്കിടെ എന്റെ പേരില്‍ വിവാദം വരാറുണ്ട്. ഞാന്‍ കല്യാണം കഴിച്ചെന്നും ഒളിച്ചോടി എന്നും പറഞ്ഞ് വാര്‍ത്തകള്‍ വന്നിരുന്നു. അതിലൊന്ന് നസീര്‍ സംക്രാന്തിയുടെ കൂടെ ഒളിച്ചോടി എന്നതാണ്. അതെനിക്ക് ഒട്ടും സഹിക്കാന്‍ പറ്റിയില്ല. അദ്ദേഹം നല്ല ആര്‍ട്ടിസ്റ്റും കലാകാരനുമാണ്. പക്ഷേ ആള്‍ക്കാര്‍ ഇതൊക്കെ പടച്ച് ഉണ്ടാക്കുന്നുണ്ടല്ലോ എന്ന് പറഞ്ഞാണ് വിഷമം വന്നത്. പ്രോഗ്രാമിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ എന്ന് പറഞ്ഞ് ഇറങ്ങിയതായിരുന്നു. അത് വെച്ചിട്ടാണ് സുബി ഒളിച്ചോടി എന്ന് പറഞ്ഞത്. ഇത് ചോദിക്കാന്‍ വേണ്ടി എന്റെ വീട്ടിലേക്ക് ഇരിക്കാന്‍ പറ്റാത്തത് പോലെയുള്ള കോളുകളാണ് വന്നത്.

നമ്മള്‍ പട്ടിണി കിടക്കുവാണോ എന്ന് ചോദിക്കാന്‍ ഒരു മനുഷ്യനും വിളിക്കാറില്ല. അമേരിക്കയില്‍ നിന്ന് വരെ വിളിച്ച് ചോദിച്ചവരുണ്ട്. വീടിന്റെ അടുത്തുള്ള ഒരാള്‍ രാവിലെ തന്നെ എന്തൊക്കെയുണ്ട് എന്ന് ചോദിച്ച് വന്നിരുന്നു. സുബി ഒളിച്ചോടി പോയെന്ന് അറിയാന്‍ വന്നതാണെങ്കില്‍ അവള്‍ മുകളില്‍ കിടന്ന് ഉറങ്ങുന്നുണ്ട്. ഒരു പന്ത്രണ്ട് മണിയാവുമ്പോള്‍ എഴുന്നേറ്റ് വരും എന്നാണ് വീട്ടിലുള്ളവര്‍ പറഞ്ഞതെന്നും നടി വ്യക്തമാക്കുന്നു. മനഃപൂര്‍വ്വം വിവാദമുണ്ടാക്കാന്‍ വേണ്ടി ഒന്നും ചെയ്യാത്ത ആളാണ് ഞാന്‍. എന്തെങ്കിലും വിവാദമാവുമോ എന്ന് വിചാരിച്ചും വാ തുറക്കാതെ ഇരിക്കുന്ന ആളാണ് താനെന്നും സുബി പറയുന്നു.

കോമഡി അവതരിപ്പിക്കാന്‍ പോകുന്ന സമയത്ത് പിഷാരടിയെയും രാജ സാഹിബിനെയുമൊക്കെ സാരി ഉടുപ്പിച്ചിരുന്നത് താനാണെന്ന് സുബി പറഞ്ഞിരുന്നു. രാജ സാഹിബിനെ ഉടുപ്പിക്കണമെങ്കില്‍ ഓട്ടോറിക്ഷ വിളിക്കേണ്ടി വരും. കാരണം അദ്ദേഹം അടങ്ങി നില്‍ക്കുകയില്ല. ഒരുമിച്ച് പരിപാടി ചെയ്യേണ്ട ഒരു ദിവസം ഞാന്‍ അദ്ദേഹത്തിന് സാരി ഉടുപ്പിച്ച് കൊണ്ടിരിക്കുകയാണ്. പെട്ടെന്ന് അങ്ങോട്ടും ഇങ്ങോട്ടും പുള്ളി നീങ്ങി. അന്നേരം ഒരൊറ്റ അടി കൊടുക്കേണ്ടി വന്നിരുന്നു. പിന്നീട് നോക്കുമ്പോള്‍ അദ്ദേഹത്തിന്റെ ശരീരത്തില്‍ അഞ്ച് വിരലുകളുടെ പാടാണ് കണ്ടതെന്ന് സുബി തമാശരൂപേണ പറയുന്നു.
Recommended Video

തന്നെ പൂട്ടാന്‍ ഇതുവരെ ആരെയും അനുവധിച്ചിട്ടില്ല. കാരണം ആണുങ്ങളുടെ കൂടെയാണ് ഞാന്‍ കൂടുതലും ജീവിച്ചിട്ടുള്ളത്. അതുകൊണ്ട് തന്നെ ചിലര്‍ ചിന്തിക്കുന്നത് എന്താണെന്ന് പെട്ടെന്ന് മനസിലാവും. അങ്ങനെ ചില പ്രണയങ്ങളും ഞാന്‍ പൊളിച്ചിട്ടുണ്ട്. പേര് പറയുന്നില്ല. ഒരു ഗായകനാണ് കഥയിലെ ആള്. കാണാന്‍ നല്ല ചുള്ളനാണ്, ഇപ്പോഴും ഫീല്‍ഡില്‍ ഉള്ള ആളുമാണ്. ഞങ്ങള്‍ ഭയങ്കര കൂട്ടാണ്. ഒരിക്കല്‍ പരിപാടിയുടെ റിഹേഴ്‌സല്‍ നടന്ന് കൊണ്ടിരിക്കുകയാണ്. അവന്‍ ഇടയ്ക്കിടെ ഫോണ്‍ വരുമ്പോള്‍ അതും എടുത്തോണ്ട് പോവുന്നത് കാണാം. ഞാനും ടിനിയും ഉണ്ട് അന്ന്. എന്തോ ചുറ്റിക്കളിയാണെന്ന് മനസിലായി. ഒരീസം അവന്‍ സംസാരിച്ച് കൊണ്ടിരിക്കുമ്പോള്‍, പുറകിലൂടെ ഞാന്‍ ചെന്നു. 'ചേട്ടാ വാ ചേട്ടാ. ഈ നേരത്താണോ ഫോണ്‍ വിളിക്കുന്നത്. നമ്മുടെ കാര്യം കഴിഞ്ഞിട്ട് പോരെ' എന്നൊക്കെ ഞാന്‍ പറഞ്ഞു. അതോട് കൂടി ആ പ്രേമം പൊളിഞ്ഞു.


Click it and Unblock the Notifications











