For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ആരോടും പ്രണയം വരുന്നില്ല; കോമഡി ചെയ്ത് എല്ലാം പോയി, വിവാഹം കഴിക്കാത്തതിന്റെ കാരണം പറഞ്ഞ് സുബി സുരേഷ്

  |

  നടിയും അവതാരകയും മിമിക്രി കലാകാരിയുമൊക്കെയായ സുബി സുരേഷിനെ കുറിച്ചുള്ള വിശേഷങ്ങളാണ് കുറച്ച് ദിവസങ്ങളായി പ്രചരിക്കുന്നത്. എംജി ശ്രീകുമാര്‍ അവതാരകനായിട്ടെത്തുന്ന പറയാം നേടാം എന്ന പരിപാടിയില്‍ അതിഥിയായി സുബി എത്തിയിരുന്നു. ഗായകന്റെ പല ചോദ്യങ്ങള്‍ക്കും രസകരമായിട്ടുള്ള മറുപടികളാണ് സുബി നല്‍കിയിരുന്നത്.

  സുബിയ്‌ക്കൊപ്പം സഹോദരന്‍ എബിയും പരിപാടിയില്‍ വന്നിരുന്നു. സഹോദരിയുടെ വിവാഹത്തെ കുറിച്ച് എബിയുടെയും വീട്ടുകാരുടെയും തീരുമാനം എന്താണെന്നാണ് അവതാരകന്‍ ചോദിച്ചത്. എല്ലാ തരത്തിലും ഓക്കെ ആണെങ്കിലും ചേച്ചിയുടെ സമ്മതം മാത്രമാണ് ഇനി വേണ്ടതെന്നാണ് എബി പറയുന്നത്. പിന്നെ എന്താണ് വിവാഹം കഴിക്കാത്തതെന്ന് ചോദിച്ചാല്‍ സുബിയുടെ മറുപടി ഇങ്ങനെയാണ്...

  എന്തുകൊണ്ടാണ് സുബി കല്യാണം കഴിക്കാത്തത് എന്നാണ് എംജി ശ്രീകുമാര്‍ ചോദിച്ചത്. അതിനുള്ള ഉത്തരം സഹോദരന്‍ പറഞ്ഞാല്‍ മതിയെന്നും സൂചിപ്പിച്ചു. 'കല്യാണം കഴിക്കാന്‍ വേണ്ടി എല്ലാം റെഡിയാണ്. പുള്ളിക്കാരിയുടെ സമ്മതം മാത്രം മതി. ബാക്കിയെല്ലാം റെഡിയാണ്. നാളെ കല്യാമം നടത്തണം എന്ന് പറഞ്ഞാല്‍ പോലും നടത്താന്‍ സാധിക്കും. അച്ഛനും അമ്മയും ഞാനുമടക്കം എല്ലാവരും തയ്യാറാണെന്നും സഹോദരന്‍ എബി പറയുന്നു. പിന്നെ എന്താണ് കാരണമെന്നാണ് എംജി ശ്രീകുമാര്‍ സുബിയോട് ചോദിച്ചത്.

  എനിക്ക് പ്രണയിച്ച് വിവാഹം കഴിക്കണമെന്നാണ് ആഗ്രഹം. ഇപ്പോള്‍ എനിക്ക് ആരോടും പ്രണയം വരുന്നില്ല. കോമഡി ചെയ്ത് ചെയ്ത് പ്രണയത്തിന്റെ ക്ലച്ച് അടിച്ച് പോയെന്നാണ് തോന്നുന്നതെന്ന് സുബിയും സൂചിപ്പിച്ചു. എന്നാല്‍ കോമഡി പറഞ്ഞ് ഇതില്‍ നിന്നും രക്ഷപ്പെടാന്‍ ശ്രമിക്കണ്ട. കാരണം പറഞ്ഞിട്ട് പോയാല്‍ മതിയെന്നായി അവതാരകന്‍. സുബിയ്ക്ക് പ്രണയിച്ച് വിവാഹം കഴിക്കണമെങ്കില്‍ അങ്ങനെയാവാം, അല്ലെങ്കില്‍ അറേഞ്ച്ഡ് മ്യാരേജ് ആവാം. എന്തായാലും പുള്ളിക്കാരിയുടെ ഇഷ്ടമാണെന്ന് വീണ്ടും സഹോദരന്‍ പറയുമ്പോള്‍ തനിക്ക് ഫുള്‍ സ്വാതന്ത്ര്യവും ഇവര്‍ തന്നിട്ടുണ്ടെന്ന് നടി വ്യക്തമാക്കി.

  രണ്ട് പെൺകുട്ടികളുടെ അമ്മയായ എനിക്കെങ്ങനെ വേട്ടക്കാരനൊപ്പം നിൽക്കാനാകും? ഒടുവിൽ മറുപടിയുമായി സാന്ദ്ര തോമസ്

  പ്രണയിച്ച് വിവാഹം കഴിക്കണമെന്നാണ് ആഗ്രഹം. അത് നടത്തുകയല്ലേ, വേണ്ടത്. അല്ലാതെ നാട്ടുകാരെ ബോധിപ്പിക്കാന്‍ വേണ്ടി കല്യാണം കഴിക്കാന്‍ പറ്റില്ലല്ലോ. നട്ടെല്ലോട് കൂടി നില്‍ക്കുന്ന ഒരാളെ വേണം. ഭാര്യയുടെ ചിലവില്‍ കഴിയാന്‍ ആഗ്രഹിക്കുന്ന ആളായിരിക്കരുത്, സ്വന്തം അധ്വാനിച്ച് ഭാര്യയെ നോക്കണം, ഞാന്‍ അഞ്ചിന്റെ പൈസ കൊടുക്കില്ല. പിന്നെയുള്ളത് നമ്മളെ മര്യാദയ്ക്ക് സ്‌നേഹിക്കണം എന്നുള്ളതാണ്. പരസ്ത്രീ ബന്ധമൊന്നും പാടില്ലല്ലേ എന്ന എംജിയുടെ ചോദ്യത്തിന് എങ്കില്‍ ഞാന്‍ തല്ലി കൊല്ലുമല്ലോ എന്നായിരുന്നു സുബി തമാശരൂപേണ പറഞ്ഞത്. മദ്യപാനവും മറ്റുമൊക്കെ ആവശ്യത്തിന് ആവാം. അധികമാവരുത്.

  അവളുടെ ആ ബുദ്ധിമുട്ട് അഞ്ച് വർഷമായി അടുത്തിരുന്ന് കണ്ടവർക്കേ അറിയൂ, സുഹൃത്ത് ശിൽപ ബാല...

  Recommended Video

  Actress subi suresh trolls feminists

  ഞാന്‍ സ്‌നേഹിക്കുന്നത് പോലെ എന്റെ വീട്ടുകാരെ സ്‌നേഹിക്കുന്ന ആള്‍ ആയിരിക്കണം. നമ്മളെ അങ്ങ് പറിച്ചോണ്ട് പോകുന്ന പോലെ ആവരുത്. ഡോക്ടറോ എന്‍ജീനിയറോ കലാകാരന്മാരോ വേണമെന്നുമില്ല. ഒരു വീട്ടില്‍ രണ്ട് കലാകാരന്മാര്‍ ഉണ്ടെങ്കില്‍ ഡേറ്റ് ഒക്കെ ക്ലാഷ് ആയേക്കും. അത് ഒട്ടും വേണ്ട. യുഎസില്‍ നിന്നും ഒരു ആലോചന ഒക്കെ വന്നിരുന്നു. പക്ഷേ എനിക്കവിടെ പോയി നില്‍ക്കാനൊന്നും വയ്യ. എനിക്കെന്റെ അമ്മയെ വിട്ട് പോകാന്‍ പറ്റില്ല. ഇനി വിവാഹം ഉണ്ടെങ്കില്‍ ഓണ്‍ലൈനിലൂടെ അറിയാം. ഞാന്‍ അറിയുന്നതിന് മുന്‍പ് ഓണ്‍ലൈന്‍കാര്‍ അറിയും. മൂന്നാലഞ്ച് പ്രാവിശ്യം എന്നെ കല്യാണം കഴിപ്പിച്ചു. കുട്ടി വരെ ഉണ്ടായിട്ടുണ്ട്. അതും ഓണ്‍ലൈന്‍ വഴിയാണെന്നും നടി പറയുന്നു. എങ്കില്‍ ഓണ്‍ലൈന്‍ വഴി കുട്ടിയുണ്ടായ ആദ്യ വ്യക്തി സുബി ആയിരിക്കുമെന്നാണ് എംജി പറയുന്നത്.

  കണ്ടുമുട്ടിയത് ആശുപത്രിയിൽവെച്ച്, എങ്ങനെ വിശ്വസിക്കുമെന്ന് ചിന്തിച്ചിരുന്നു'; അനൂപിന്റെ പ്രണയം ഇങ്ങനെ!

  English summary
  Subi Suresh Opens Up Why She Didn't Get Married In Mg Sreekumar Show Parayam Nedam
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X