ഒളിച്ചോടിയിട്ടില്ലെന്ന് സുബി സുരേഷ്, വീഡിയോ കണ്ടതിന് ശേഷം അമ്മ പറഞ്ഞത് ഇതാണ്, ചിരി നിര്‍ത്തിയില്ല

സുബി സുരേഷും നസീര്‍ സംക്രാന്തിയും വിവാഹിതാരാവന്‍ പോവുകയാണെന്ന വാര്‍ത്തയായിരുന്നു അടുത്തിടെ പുറത്തുവന്നത്. വിവാഹ വേഷത്തില്‍ നില്‍ക്കുന്ന ഇവരുടെ വീഡിയോയും വൈറലായി മാറിയിരുന്നു. കൈരളി ചാനലിലെ പുതിയ പരിപാടിക്ക് വേണ്ടിയായിരുന്നു ഇത്. സുബി സുരേഷ് ഒളിച്ചോടിയെന്ന തരത്തിലായിരുന്നു പ്രമോ വീഡിയോ. വീഡിയോ വൈറലായി മാറിയതോടെയായിരുന്നു എന്താണ് സംഭവിച്ചത് എന്ന് ചോദിച്ച് ആരാധകരെത്തിയത്.

ബിഗ് ബോസ് മത്സരാര്‍ത്ഥിയായ രജിത് കുമാറിന്റേയും കൃഷ്ണപ്രഭയുടേയും വിവാഹ ഫോട്ടോയും അടുത്തിടെ പ്രചരിച്ചിരുന്നു. പുതിയ പരമ്പരയുടെ ചിത്രീകരണത്തിനിടയിലെ രംഗമാണ് ഇതെന്ന് പറഞ്ഞ് ഇരുവരും എത്തിയതോടെയായിരുന്നു യാഥാര്‍ത്ഥ്യം പുറത്തുവന്നത്. രഞ്ജിനി ഹരിദാസ് വിവാഹിതയാവുന്നുവെന്ന തരത്തിലുള്ള പ്രമോ വീഡിയോയും വൈറലായിരുന്നു. ഇതിന് ശേഷമായാണ് സുബിയുടെ വിവാഹത്തെക്കുറിച്ചുള്ള വീഡിയോയും വന്നത്. വീഡിയോ വൈറലായി മാറിയതിന് ശേഷമുള്ള അവസ്ഥയെക്കുറിച്ച് പറഞ്ഞെത്തിയിരിക്കുകയാണ് താരം ഇപ്പോള്‍.

ഒളിച്ചോടിപ്പോയിട്ടില്ല

ഒളിച്ചോടിപ്പോയിട്ടില്ല

ഞാന്‍ വീട്ടില്‍ തന്നെയുണ്ട്. ഒളിച്ചോടിപ്പോയിട്ടില്ല. പോവുമ്പോള്‍ പറഞ്ഞിട്ടേ പോവുള്ളൂ. ആരെ വേണമെങ്കിലും വിവാഹം ചെയ്യാനുള്ള സ്വാതന്ത്ര്യം വീട്ടുകാര്‍ തന്നിട്ടുണ്ട്. ആരെ വേണമെങ്കിലും കെട്ടിക്കോ, നിന്റെ ബുദ്ധിക്ക് അനുസരിച്ച് ഒരാളെ തിരഞ്ഞെടുത്തോളാന്‍ പറഞ്ഞിട്ടുണ്ട് വീട്ടില്‍ നിന്ന്. അതുകൊണ്ട് ഒളിച്ചോടേണ്ട സാഹചര്യമൊന്നുമില്ല. ആരെയെങ്കിലും ഇഷ്ടമാണെന്ന് പറഞ്ഞാല്‍ അമ്മയൊക്കെ അപ്പോള്‍ കൈപിടിച്ച് തരും. അങ്ങനെയുള്ള വീട്ടുകാരാണ്.

ഇവിടെയുണ്ട്

ഇവിടെയുണ്ട്

എങ്ങും പോയിട്ടില്ലെന്ന് പ്രേക്ഷകരെ അറിയിക്കുന്നതിന് വേണ്ടിയാണ് ഞാന്‍ ഇപ്പോള്‍ വന്നത്. ഇത് കേട്ട് സന്തോഷിക്കുന്നവരും സങ്കടപ്പെടുന്നവരുമുണ്ടാവും. എന്താണെങ്കിലും എങ്ങും പോയിട്ടില്ല. കൈരളിയിലെ ഒരു പരിപാടിയുടെ ഭാഗമായാണ്. അവര്‍ അത് പ്രമോട്ട് ചെയ്യാനായി അങ്ങനെ ഉപയോഗിച്ചു. സോഷ്യല്‍ മീഡിയയും അതേറ്റെടുത്തു. താന്‍ വീട്ടിലുണ്ടെന്ന് പറഞ്ഞിട്ടും ആരും വിശ്വസിക്കുന്നില്ലെന്നേ, മമ്മിക്ക് ഫോണ്‍ കൊടുക്കേണ്ട കാര്യമൊന്നുമില്ല ഞാന്‍ ഇവിടെത്തന്നെയുണ്ട്.

നേരത്തെ പറഞ്ഞിരുന്നു

നേരത്തെ പറഞ്ഞിരുന്നു

പരിപാടിയെക്കുറിച്ച് നേരത്തെ തന്നെ വീട്ടില്‍ പറഞ്ഞിരുന്നു. പ്രമോ ചെയ്യുന്നതിന് മുന്‍പ് അവരും ഇതേക്കുറിച്ച് പറഞ്ഞിരുന്നു. വീട്ടുകാര്‍ക്ക് ചിരിയാണ്. അമ്മയും അനിയനും ഭാര്യയുമൊന്നും ഇതുവരെ ചിരി നിര്‍ത്തീട്ടില്ല. അമ്മയായിരുന്നു ഉറക്കത്തില്‍ നിന്നും വിളിച്ച് ഈ വാര്‍ത്ത കാണിച്ചത്. പ്രമോഷന്‍ ചെയ്‌തോളാന്‍ ഞാന്‍ സമ്മതിച്ചിരുന്നതാണെന്നും സുബി പറയുന്നു. വീട്ടിലെ കാര്യങ്ങളില്‍ കുഴപ്പങ്ങളൊന്നുമില്ലെന്ന് താരം പറഞ്ഞതോടെ ആരാധകര്‍ സന്തോഷത്തിലാണ്.

Recommended Video

2021ല്‍ മലയാളികള്‍ കാത്തിരിക്കുന്ന 10 സിനിമകള്‍ | FilmiBeat Malayalam
പോസിറ്റീവായെടുത്തു

പോസിറ്റീവായെടുത്തു

വീട്ടില്‍ എല്ലാ കാര്യങ്ങളും പോസിറ്റീവായെടുക്കുന്നവരാണുള്ളത്. അത് പോലെ തന്നെയാണ് ഇതും എടുത്തത്. തിങ്കള്‍ മുതല്‍ വെള്ളി വരെയാണ് പരിപാടി സംപ്രേഷണം ചെയ്യുന്നത്. കുറേ ക്യാരക്ടേഴ്‌സൊക്കെ വെച്ചാണ് ചെയ്യുന്നത്. നിങ്ങളെ ചിരിപ്പിക്കുന്ന പരിപാടിയായിരിക്കും. എല്ലാവരും ഞങ്ങളെ പിന്തുണയ്ക്കണമെന്നുമായിരുന്നു സുബി സുരേഷ് പറഞ്ഞത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X