»   » സ്വന്തം അമ്മയേയും സഹോദരിയെയും ചിന്തിക്കാത്തവര്‍,ആ കമന്റിന് ഇതെല്ലാതെ മറ്റൊരു മറുപടിയില്ല

സ്വന്തം അമ്മയേയും സഹോദരിയെയും ചിന്തിക്കാത്തവര്‍,ആ കമന്റിന് ഇതെല്ലാതെ മറ്റൊരു മറുപടിയില്ല

Posted By:
Subscribe to Filmibeat Malayalam

അശ്ലീല കമന്റിനു നല്‍കിയ മറുപടി ഉചിതമായത് തന്നെയെന്നാണ് കരുതുന്നതെന്ന് സിനിമാ-ടെലിവിഷന്‍ താരം സുബി സുരേഷ്. ആ കമന്റിന് അയാള്‍ അര്‍ഹിക്കുന്ന മറുപടിയാണ് താന്‍ കൊടുത്തത്. ആ കമന്റിന് അതെല്ലാതെ മറ്റൊരു മറുപടിയില്ലെന്ന് സുബി പറയുന്നു. മറ്റ് എല്ലാ സ്ത്രീകളും പറയാന്‍ ആഗ്രഹിക്കുന്ന മറുപടി തന്നെയാണത്.

അതു തെറ്റായി പോയെന്ന് ആരും പറഞ്ഞിട്ടില്ല, മറിച്ച് അഭിനന്ദനങ്ങളാണ് ലഭിച്ചത്. കലക്കീ സുബീ.. എന്നാണ് സുഹൃത്തുക്കള്‍ പറഞ്ഞത്. എല്ലാ സ്ത്രീകളും പ്രതികരിക്കേണ്ടിടത്ത് പ്രതികരിക്കണം. അതു മോശമാണെന്ന് വിചാരിച്ച് ചെയ്യാതിരിക്കരുതെന്നും സുബി പറയുന്നു.

ആ കമന്റിന് ഇതെല്ലാതെ മറ്റൊരു മറുപടിയില്ല, പറഞ്ഞതില്‍ എന്താണ് തെറ്റെന്ന് സുബി സുരേഷ്

ഓണത്തിനു സുബിയും മറ്റു താരങ്ങളും ചേര്‍ന്നെടുത്ത സെല്‍ഫി ഫോട്ടാവിനാണ് ഒരാള്‍ മോശം രീതിയിലുള്ള കമന്റിട്ടത്. മാലപ്പടക്കം എന്നാണ് കമന്റ്, അതിനു സുബി ഉരുളക്കുപ്പേരി പോലെയുള്ള മറുപടിയും ഇട്ടു. 'കൂടെ ഉണ്ടല്ലോ ഒന്ന്' എന്നായിരുന്നു സുബി പറഞ്ഞത്.

ആ കമന്റിന് ഇതെല്ലാതെ മറ്റൊരു മറുപടിയില്ല, പറഞ്ഞതില്‍ എന്താണ് തെറ്റെന്ന് സുബി സുരേഷ്

സിനിമാ-ടെലിവിഷന്‍ താരങ്ങളെ പരസ്യമായി അപമാനിക്കുന്നത് ഇതാദ്യമല്ല. ചിലര്‍ പ്രതികരിക്കും, ചിലര്‍ പ്രതികരിക്കില്ല. എന്നാല്‍, എല്ലാവരും പ്രതികരിക്കണമെന്നാണ് സുബി പറയുന്നത്. പ്രതികരിക്കേണ്ടിടത്ത് സ്ത്രീകള്‍ പ്രതികരിക്കേണ്ടതാണ്. മുഖത്ത് നോക്കി പറയുന്ന പോലെ തന്നെയാണ് ഇത്തരം സോഷ്യല്‍ മീഡിയകള്‍ വഴിയുള്ള പോസ്റ്റ്

ആ കമന്റിന് ഇതെല്ലാതെ മറ്റൊരു മറുപടിയില്ല, പറഞ്ഞതില്‍ എന്താണ് തെറ്റെന്ന് സുബി സുരേഷ്

സ്വന്തം അമ്മയേയും സഹോദരിയെയും ചിന്തിക്കാത്തവരാണ് ഇത്തരം പോസ്റ്റുകള്‍ ഇടുന്നതെന്ന് സുബി പറയുന്നു. നല്ല കുടുംബത്തില്‍ പിറന്നവര്‍ ഇങ്ങനെ ചെയ്യില്ല. അത്തരം കമന്റുകള്‍ കണ്ട് രസിക്കുന്നവരും ഉണ്ട്.

ആ കമന്റിന് ഇതെല്ലാതെ മറ്റൊരു മറുപടിയില്ല, പറഞ്ഞതില്‍ എന്താണ് തെറ്റെന്ന് സുബി സുരേഷ്

സ്ത്രീകളെ ഇങ്ങനെ പരസ്യമായി അപമാനിക്കുന്നത് വേദനാജനകമാണെന്ന് സുബി പറയുന്നു. സോഷ്യല്‍ മീഡിയ ഇന്ന് വൈരാഗ്യം കാണിക്കുന്ന ഒരു മീഡിയ ആയി മാറിയിരിക്കുന്നു. ഈ അനാസ്ഥ ഇല്ലാതാക്കാന്‍ നിയമസംവിധാനം ഏര്‍പ്പെടുത്തണമെന്നും താരം പറയുന്നു.

ആ കമന്റിന് ഇതെല്ലാതെ മറ്റൊരു മറുപടിയില്ല, പറഞ്ഞതില്‍ എന്താണ് തെറ്റെന്ന് സുബി സുരേഷ്

മറുപടി കൊടുത്തതിനു തൊട്ടു പിന്നാലെ സിനിമാതാരം രമ്യാനമ്പീശന്റെ പിന്തുണ സുബിക്കുണ്ടായിരുന്നു. പിന്നീട് അഭിനന്ദനങ്ങളുടെ പ്രവാഹം തന്നെയായിരുന്നെന്ന് താരം പറയുന്നു. ചിലര്‍ ഫോണില്‍ വിളിച്ച് ചെയ്തത് നന്നായെന്ന് പറഞ്ഞു. മറ്റുചിര്‍ കലക്കി സുബീ...എന്നു പോസ്റ്റ് ഇട്ടു.

ആ കമന്റിന് ഇതെല്ലാതെ മറ്റൊരു മറുപടിയില്ല, പറഞ്ഞതില്‍ എന്താണ് തെറ്റെന്ന് സുബി സുരേഷ്

ഇതുപോലെ നാളെ മറ്റൊരു സ്ത്രീക്കും സംഭവിക്കാം. അവര്‍ക്കൊരു പ്രചോദനമായി എന്നതില്‍ സന്തോഷമുണ്ടെന്നും സുബി പറഞ്ഞു.

ആ കമന്റിന് ഇതെല്ലാതെ മറ്റൊരു മറുപടിയില്ല, പറഞ്ഞതില്‍ എന്താണ് തെറ്റെന്ന് സുബി സുരേഷ്

സിനിമാ-ടെലിവിഷന്‍ താരങ്ങളുടെ സ്വകാര്യതയിലേക്ക് കടന്നുചെല്ലുന്നത് ഇപ്പോള്‍ ചിലര്‍ക്ക് ഒരു ഹോബിയായി മാറിയിട്ടുണ്ട്. പൊതുസ്ഥലത്ത്, ഹോട്ടലുകളില്‍, പരിപാടിയില്‍ പങ്കെടുക്കുമ്പോളൊക്കെ നമ്മളിടുന്ന വസ്ത്രങ്ങള്‍ ശരിയാണോ, സാരി നേരെയാണോ, അവിടെ ക്യാമറയുണ്ടോ എന്നൊക്കെയുള്ള ഉത്കണ്ഠയുണ്ടാകും. ഈ ബുദ്ധിമുട്ട് അനുഭവിക്കുന്നത് കൂടുതലും സിനിമാതാരങ്ങളാണെന്നും സുബി പറഞ്ഞു.

English summary
television actress and anchor subi suresh statement for facebook reply

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam