ഉറക്കം വെെകുന്നേരം വരെ, മൂന്ന് നേരം ഭക്ഷണം കഴിച്ചിട്ട് വർഷങ്ങൾ; സുബിയുടെ മരണത്തിന് കാരണമായത്

നടി സുബി സുരേഷ് മരിച്ചിട്ട് മൂന്ന് വർഷം പൂർത്തിയായിരിക്കുകയാണ്. കരൾ രോ​ഗം കാരണമാണ് 41ാം വയസിൽ സുബി വിടപറഞ്ഞത്. ആരോ​​ഗ്യ കാര്യത്തിൽ സുബി ശ്രദ്ധ നൽകിയിരുന്നില്ല. മരിക്കുന്നതിന് ദിവസങ്ങൾക്ക് മുമ്പ് പങ്കുവെച്ച വ്ലോ​ഗിൽ ഇതേക്കുറിച്ച് നടി സംസാരിച്ചിരുന്നു. എന്റെ ഭാഷയിൽ പറഞ്ഞാൽ ഞാനൊന്ന് വർക്ക്ഷോപ്പിൽ കയറിയിരിക്കുകയായിരുന്നു. നമ്മുടെ കയ്യിലിരിപ്പ് കൊണ്ടാണ്. സമയത്തിന് ആഹാരം കഴിക്കുക, മരുന്ന് കഴിക്കുക എന്നിങ്ങനെയുള്ള യാതൊരു നല്ല ശീലങ്ങളും ഇല്ലാത്തത് കൊണ്ട് എല്ലാംകൂടെ ഒന്നിച്ച് വന്നു.

ജാർഖണ്ഡിൽ ഷൂട്ടിന് പോകേണ്ട തലേദിവസം ഒട്ടും വയ്യാതെയായി. ബോഡി പെയിൻ, ചെസ്റ്റ് പെയിൻ, ​ഗ്യാസ്ട്രിക് പ്രശ്നങ്ങൾ എന്നിവയെല്ലാം വന്നു. ഭക്ഷണം കഴിക്കാൻ പറ്റുന്നുണ്ടായിരുന്നില്ല. കരിക്കിൻ വെള്ളം കുടിച്ചാൽ പോലും ഭയങ്കരമായി വൊമിറ്റ് ചെയ്യുന്നു. ആഹാരം കഴിക്കാൻ പറ്റുന്നില്ല. രണ്ട് ദിവസം ആഹാരം കഴിക്കാതിരിക്കുക എന്നത് എന്റെ ഈ ശരീരത്തിന് താങ്ങില്ലല്ലോ.

Subi Suresh

​ഗ്യാസ്ട്രിക് പ്രശ്നം കാരണം നെഞ്ചിലും പുറത്തു ഭയങ്കര വേദന. എനിക്ക് ടെൻഷനായി. തിരുവനന്തത്തായിരുന്നപ്പോൾ രണ്ട് മൂന്ന് ദിവസം മുമ്പ് ഇസിജി എടുത്ത് നോക്കി. പറയാൻ പറ്റില്ലല്ലോ. മനുഷ്യന്റെ കാര്യമല്ലേ എന്ന് വിചാരിച്ചു. കുഴപ്പമൊന്നുമില്ല. പൊട്ടാസ്യം കുറവുണ്ട്. എന്നിട്ടും ഞാൻ മരുന്ന് കൃത്യമായി കഴിച്ചില്ല. ഷൂട്ടും കാര്യങ്ങളുമായി നടന്നു.

കാശുണ്ടാക്കാൻ വേണ്ടി പ്രോ​ഗ്രാമുമായി നടന്നതാണെന്ന് എല്ലാവരും വിചാരിക്കും. പക്ഷെ അങ്ങനെയല്ല. കുറേനാളായി പ്രോ​ഗ്രാമില്ലാതെയിരിക്കുന്നു. വീട്ടിലിരിക്കാൻ ഇഷ്ടമല്ല. പ്രോ​ഗ്രാം ചെയ്യാൻ ആർത്തിയുള്ള ആളാണ് ഞാൻ. കൂടെ കട്ടയ്ക്ക് നിൽക്കാൻ കുടുംബമുണ്ട്. കൂടെ യാത്ര ചെയ്യാൻ അനിയനുമുണ്ട്. ഭക്ഷണം കഴിക്കാത്തതിന് അനിയൻ വഴക്ക് പറയും.

കഴിക്കാൻ ആ​ഗ്രഹമുള്ള എന്തും വാങ്ങിച്ച് തരാൻ എന്റെ വീട്ടുകാരും അനിയനും തയ്യാറാണ്. പക്ഷെ എനിക്ക കഴിക്കാൻ മനസ് വരില്ല. അതൊക്കെ എന്റെ ദുശീലമാണ്. പാൻക്രിയാസിൽ സ്റ്റോൺ ഉണ്ട്. ഇപ്പോൾ വലിയ അപകടകാരിയല്ല. അതിന്റെ മരുന്ന് കഴിച്ച് ശരിയാക്കണം. 10 ദിവസം ഞാൻ ആശുപത്രിയിലായിരുന്നു. ഫുൾ ബോഡി ചെക്കപ്പ് ചെയ്തു. പ്രഷറും ഷു​ഗറുമൊന്നുമില്ല.

മെ​ഗ്നീഷ്യം, പൊട്ടാസ്യം, സോഡിയം ഒക്കെ ശരീരത്തിൽ കുറവാണ്. പൊട്ടാസ്യമൊക്കെ കയറ്റേണ്ടി വന്നു. ഭക്ഷണം കൃത്യസമയത്താക്കി. എനിക്ക് തോന്നുന്നില്ല ഈയടുത്ത വർഷങ്ങളിൽ ഞാൻ മൂന്ന് നേരം ഭക്ഷണം കഴിച്ചിട്ടുണ്ടെന്ന്. പിന്നെ കുറച്ച് എന്റെ ഉഴപ്പമുണ്ട്. ഷൂട്ട് കഴിഞ്ഞ് വന്നാൽ വെെകീട്ട് നാല് മണിക്കൊക്കെയാണ് എഴുന്നേൽക്കുക. ഇടയ്ക്ക് ഉണർന്നാലും വെള്ളം കുടിച്ച് വീണ്ടും കിടക്കും. വിശന്നാലും മടിയാണ് ഭക്ഷണം കഴിക്കാൻ. ദിവസത്തിൽ ഒരു നേരമൊക്കെയാകും ഭക്ഷണം കഴിക്കുക. അതൊക്കെ ബാധിച്ചാണ് താൻ ആശുപത്രിയിലായതെന്നും സുബി പറഞ്ഞു.

More from Filmibeat

Read more about: subi suresh
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X