ഇപ്പോൾ കാണിക്കുന്ന അവരുടെ സന്തോഷമൊക്കെ അതുവരെ മാത്രം; കുടുംബം തകർത്തെന്ന ആരോപണത്തിനെതിരെ സുചിത്ര
അന്തരിച്ച സീരിയൽ സംവിധായകൻ ആദിത്യന്റെ ഭാര്യ രോണു നടി സുചിത്ര നായർക്കെതിരെ ആരോപണം ഉന്നയിച്ചത്. തന്റെയും ആദിത്യന്റെയും വിവാഹ ജീവിതത്തിൽ പ്രശ്നങ്ങൾക്ക് കാരണമായത് സുചിത്ര നായരുടെ കടന്ന് വരാവാണെന്ന് രോണു പറയുന്നു. കരഞ്ഞ് കൊണ്ടാണ് രോണു അഭിമുഖത്തിൽ സംസാരിച്ചത്. പിന്നാലെ സുചിത്ര നായർക്കെതിരെ വ്യാപക വിമർശനങ്ങൾ വന്നു. സോഷ്യൽ മീഡിയയിൽ രോണുവിന്റെ ആരോപണം ഇതിനോടകം വലിയ ചർച്ചയായി മാറിയിട്ടുണ്ട്.
വാനമ്പാടി എന്ന സീരിയലിലൂടെ ജനശ്രദ്ധ നേടിയ സുചിത്ര നായർ ബിഗ് ബോസിലും സാന്നിധ്യം അറിയിച്ചിട്ടുണ്ട്. വ്യാപകമായി വിമർശനങ്ങൾ വരുന്നതിനിടെ വിഷയത്തിൽ പ്രതികരിച്ചിരിക്കുകയാണ് ലക്ഷ്മി നായർ. തെറ്റ് ചെയ്തിട്ടില്ല എന്ന പൂർണ ബോധ്യമുണ്ടെങ്കിൽ ആരെയും ഒന്നും ബോധ്യപ്പെടുത്തേണ്ടതില്ല. കാലം അതിന്റെ കാലാ കാലങ്ങളിൽ നിരപരാധിത്വം തെളിയിച്ച് കൊണ്ടിരിക്കും എന്നാണ് സുചിത്ര നായർ ഇൻസ്റ്റഗ്രാം സ്റ്റോറിയിൽ പങ്കുവെച്ച ഒരു വാചകം. കർമ്മ, പഴയത് എല്ലാം ഓർക്കുന്ന ഒരു ദിവസം വരും. അത് വരെയേ ഉള്ളൂ ഇപ്പോൾ കാണിക്കുന്ന അവരുടെ സന്തോഷമൊക്കെ എന്നാണ് മറ്റൊരു വാചകം.

രോണു ഉന്നയിച്ച ആരോപണങ്ങൾ
കഴിഞ്ഞ ദിവസം സീരിയൽ ടുഡേയ്ക്ക് നൽകിയ അഭിമുഖത്തിലായിരുന്നു രോണുവിന്റെ ആരോപണങ്ങൾ. ചേട്ടൻ കുറച്ച് ഹെൽപ്പിംഗ് മെന്റാലിറ്റിയുള്ള ആളായിരുന്നു. സാമ്പത്തികമായി കുറച്ച് സഹായിച്ച് തുടങ്ങി. ആ സഹായം ഒരു സ്ത്രീ മുഖേനെയാണ് തുടങ്ങിയത്. അത് ഞങ്ങൾക്കിടയിലെ പ്രശ്നങ്ങൾക്ക് ഏറ്റവും വലിയ തുടക്കമായി. വാനമ്പാടി സീരിയലിലെ നായിക സുചിത്ര നായരായിരുന്നു ആ സ്ത്രീ. ആ സ്ത്രീ ഞങ്ങളുടെ ജീവിതത്തിലേക്ക് വന്ന ശേഷം ഞങ്ങൾക്ക് പ്രശ്നങ്ങളാണ്. കുറച്ച് നാൾ മിണ്ടാതിരിക്കേണ്ടി വന്നു. ആ സൗഹൃദത്തിന്റെ പേരിൽ വഴക്ക് തുടങ്ങി. എനിക്ക് ലൊക്കേഷനിൽ കയറി ചെല്ലേണ്ടി വന്നു. സ്വാന്തനം സീരിയൽ നടക്കുന്ന സമയമാണ്. തുടരെ പ്രശ്നങ്ങൾ വന്നതോടെ എന്നെ ആളുകൾ തെറ്റിദ്ധരിച്ചു. ഞാൻ പലയിടത്തും പ്രശ്നക്കാരിയായി മാറിയെന്നും രോണു പറഞ്ഞു.
സുചിത്ര നായരെ വിളിച്ച് കുടുംബം ഇല്ലാതാക്കരുതെന്ന് പറഞ്ഞിരുന്നെന്നും രോണു പറയുന്നുണ്ട്. അവൾക്കെന്ത് നഷ്ടപ്പെടാനാണ്. അവൾക്ക് അവളുടെ ആവശ്യമല്ലേ വലുത്. മറ്റൊരു പെണ്ണിന്റെ ജീവിതം പോകുന്നതൊന്നും നോക്കില്ല. അവളെയും കുറ്റം പറയാൻ പറ്റില്ല. എല്ലാം അറിഞ്ഞ് കൊണ്ട് ഞാൻ ചോദിച്ചു. ഒന്നുമില്ലെങ്കിലും എന്റെ ഭർത്താവിന്റെ പെെസ കൊണ്ട് പോയതല്ലേയെന്നും രോണു പറഞ്ഞു.

ആദിത്യയുമായുള്ള വിവാഹത്തെക്കുറിച്ചും രോണു സംസാരിക്കുന്നുണ്ട്. എനിക്ക് 18 വയസുള്ള സമയത്ത് ചേട്ടൻ ഒരു തമിഴ് സിനിമ ചെയ്യാനുള്ള തയ്യാറെടുപ്പിലായിരുന്നു. എന്റെ അനിയത്തിയെയായിരുന്നു നായികയായി കാസ്റ്റ് ചെയ്തത്. ഫോട്ടോഷൂട്ടിന് അവൾക്കൊപ്പം ഞാനും പോയിരുന്നു. അങ്ങനെയാണ് താനും അദ്ദേഹവും പ്രണയത്തിലായത്.
ചേട്ടൻ അന്ന് അസിസ്റ്റന്റ് ഡയരക്ടറായാണ് വർക്ക് ചെയ്തിരുന്നത്. പലരും കല്യാണ ആലോചനകളുമായി വന്നതോടെ ഞാൻ സ്വന്തം ഇഷ്ടപ്രകാരം ചേട്ടനൊപ്പം ഒളിച്ചോടുകയായിരുന്നു. ആ തീരുമാനം തെറ്റായെന്ന് തോന്നിയിട്ടില്ല. ഞങ്ങൾ കുടുംബ ജീവിതം ആരംഭിച്ച ശേഷം എന്നേക്കാൾ എന്റെ വീട്ടുകാർ സ്നേഹിച്ചത് അദ്ദേഹത്തെയാണ്.
സംവിധായകനായി പ്രൊജക്ടുകൾ ചെയ്ത് തുടങ്ങിയപ്പോൾ സന്തോഷകരമായ ജീവിതമായിരുന്നു. എല്ലാ സെറ്റിലും എന്നെയും കൊണ്ട് പോകുമായിരുന്നു. ഇടയ്ക്ക് ടൂർ പോകുമായിരുന്നു. എന്നാൽ പിന്നീട് തനിക്കും ഭർത്താവിനും ഇടയിൽ പ്രശ്നങ്ങൾ വന്ന് തുടങ്ങിയെന്ന് രോണു പറയുന്നു. ആദിത്യന്റെ മരണം സീരിയൽ ലോകത്ത് വലിയ വാർത്തയായിരുന്നു. നിരവധി പേർ സംവിധായകന് അനുശോചനമറിയിച്ചു.


Click it and Unblock the Notifications











