twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    വാനമ്പാടിക്ക് ശേഷം പുതിയ സീരിയലുകള്‍ ഏറ്റെടുത്തിട്ടില്ല,കാരണം പറഞ്ഞ് സുചിത്രാ നായര്‍

    By Prashant V R
    |

    വാനമ്പാടി സീരിയലിലൂടെ മലയാളി പ്രേക്ഷകരുടെ പ്രിയങ്കരിയായി മാറിയ താരമാണ് സുചിത്ര നായര്‍. വാനമ്പാടിയിലെ പത്മിനി എന്ന കഥാപാത്രം നടിയുടെ കരിയറില്‍ തന്നെ വലിയ വഴിത്തിരിവായി മാറിയിരുന്നു. കുറച്ചുദിവസങ്ങള്‍ക്ക് മുന്‍പാണ് സീരിയല്‍ അവസാനിച്ചിരുന്നത്. മൂന്നര വര്‍ഷത്തിലധികം സംപ്രേക്ഷണം ചെയ്ത പരമ്പരയ്ക്ക് മികച്ച പ്രേക്ഷക സ്വീകാര്യതയാണ് ലഭിച്ചിരുന്നത്. ആദ്യം മുതല്‍ അവസാനം വരെ മികച്ച റേറ്റിംഗോടെ സംപ്രേക്ഷണം ചെയ്ത പരമ്പര കൂടിയായിരുന്നു വാനമ്പാടി.

    പിന്നണി ഗായകന്‍ മോഹന്‍കുമാറിന്റെ ഭാര്യയും തംബുരുവിന്റെ അമ്മയുമായ പദ്മിനിയായി മിന്നും പ്രകടനമാണ് സുചിത്ര കാഴ്ചവെച്ചിരുന്നത്. അതേസമയം വാനമ്പാടി അനുഭവങ്ങള്‍ ടൈംസ് ഓഫ് ഇന്ത്യയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ നടി പങ്കുവെച്ചിരുന്നു. ഹൃദയത്തോട് ചേര്‍ന്നുനില്‍ക്കുന്ന കഥാപാത്രമാണ് വാനമ്പാടിയിലെ പദ്മിനിയെന്ന് സുചിത്ര പറയുന്നു.

    കരിയറില്‍ വഴിത്തിരിവായി

    കരിയറില്‍ വഴിത്തിരിവായി മാറിയ പരമ്പരയായിരുന്നു വാനമ്പാടി. ഈ കഥാപാത്രത്തെ അവതരിപ്പിക്കാന്‍ തുടക്കത്തില്‍ അത്ര താല്‍പര്യമുണ്ടായിരുന്നില്ല. പത്മിനിയിലെ മാറ്റങ്ങളെ കുറിച്ച് മനസിലാക്കിയതോടെയാണ് കഥാപാത്രത്തിന്‌റെ പ്രാധാന്യവും തിരിച്ചറിഞ്ഞത്, സുചിത്ര പറയുന്നു. പത്മിനിക്ക് നല്ല വശവും ഉണ്ടെന്ന് പിന്നീട് മനസിലാക്കി.

    വാനമ്പാടി അവസാനിച്ചതോടെ

    വാനമ്പാടിക്ക് ശേഷമുളള പുതിയ പ്രോജക്ടിനെ കുറിച്ച് പലരും ചോദിക്കുന്നുണ്ട്. പരമ്പര തീര്‍ന്നതോടെ ബ്രേക്ക് എടുത്തിരിക്കുകയാണ് താരം. പുതിയ പ്രോജക്ടുകളൊന്നും ഏറ്റെടുത്തിട്ടില്ല. വാനമ്പാടി അവസാനിച്ചതോടെ എല്ലാവരെയും മിസ് ചെയ്യുന്നുണ്ടെന്നും നടി പറയുന്നു. അനുമോളും തംബുരുവുമായി അടുത്ത സൗഹൃദമുണ്ട് സുചിത്രയ്ക്ക്. ഫൈറ്റ് ചിത്രീകരിക്കുന്നതിന് മുന്‍പ് ഞങ്ങള്‍ ചിരിച്ച് കളിക്കുകയായിരിക്കും.

    ഷൂട്ടിലെത്തുമ്പോള്‍

    ഷൂട്ടിലെത്തുമ്പോള്‍ അവര്‍ ചിരിക്കുമ്പോള്‍ സംവിധായകനില്‍ നിന്നും വഴക്ക് കേള്‍ക്കാറുണ്ട്. . ചിത്രീകരണ തിരക്കിലായതോടെ ഡാന്‍സ് പരിശീലനവും പഠനവും മുടങ്ങിക്കിടക്കുകയായിരുന്നു. അതിലേക്ക് ഇനി ശ്രദ്ധ കേന്ദ്രീകരിക്കാനാണ് താല്‍പര്യമെന്നും സുചിത്ര നായര്‍ പറഞ്ഞു. അതേസമയം ബാലതാരമായി സീരിയല്‍ രംഗത്തേക്ക് എത്തിയ താരമാണ് സുചിത്ര നായര്‍. ദേവി ആയിട്ടായിരുന്നു തുടക്കം.

    ഏഴാം ക്ലാസില്‍

    ഏഴാം ക്ലാസില്‍ പഠിക്കുന്ന സമയത്താണ് കൃഷ്ണ കൃപാ സാഗരത്തിലേക്കും ദൂരദര്‍ശനില്‍ സംപ്രേക്ഷണം ചെയ്ത വലയത്തിലേക്കും താന്‍ എത്തിയതെന്ന് നടി മുന്‍പ് തുറന്നുപറഞ്ഞിരുന്നു. വിവാഹത്തെ കുറിച്ച് മുന്‍പ് ചോദിച്ചപ്പോള്‍ ആലോചനകള്‍ വന്നുകൊണ്ടിരിക്കുന്നു എന്നായിരുന്നു നടിയുടെ മറുപടി. ആലോചനകള്‍ വരുന്നുണ്ട്. പലപ്പോഴായി ചില പ്രണയങ്ങളൊക്കെ സംഭവിച്ചിട്ടുണ്ട്.

    Recommended Video

    സാന്ദ്രയുടെ കുസൃതി കുഞ്ഞുങ്ങളെ കണ്ടോ | FilmiBeat Malayalam
    ഒന്ന് രണ്ടെണ്ണം

    ഒന്ന് രണ്ടെണ്ണം ഗൗരവ്വത്തിലായിരുന്നു. പക്ഷേ വിജയിച്ചില്ല. ജാതക പ്രകാരം ഇപ്പോള്‍ വിവാഹത്തിന്റെ സമയം ആണെന്ന് വീട്ടില്‍ പറയുന്നുണ്ട്. പക്ഷേ നല്ല ഒന്ന് രണ്ട് സിനിമകള്‍ ചെയ്തിട്ട് പിന്നീട് സെറ്റില്‍ ആകുന്നതാകും നല്ലത് എന്നാണ് എന്റെ ആഗ്രഹം. ഞാന്‍ ജനിച്ച് വളര്‍ന്നത് തിരുവനന്തപുരത്താണ്. അച്ഛന്‍ വിക്രമന്‍ നായര്‍ക്കും ചേട്ടന്‍ സൂരജിനും ബിസിനസ് ആണ്. അമ്മ പ്രസന്ന ഹൗസ് വൈഫ്. സുചിത്ര നായര്‍ പറഞ്ഞു.

    Read more about: suchithra
    English summary
    suchithra nair talks about vanambadi serial after
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X