4 വര്‍ഷത്തിന് ശേഷം തിരിച്ചെത്തി! വാനമ്പാടിയിലെ പത്മിനിയുടെ പുതിയ സന്തോഷം ഇതാണ്! കാണൂ!
മിനിസ്‌ക്രീന്‍ പ്രേക്ഷകരുടെ പ്രിയപ്പെട്ട അഭിനേത്രികളിലൊരാളാണ് സുചിത്ര നായര്‍. വാനമ്പാടി എന്ന പരമ്പരയുമായാണ് ഈ താരം ഇപ്പോള്‍ പ്രേക്ഷകര്‍ക്ക് മുന്നിലേക്ക് എത്തിക്കൊണ്ടിരിക്കുന്നത്. പത്മിനി എന്ന കഥാപാത്രത്തെയാണ് താരം അവതരിപ്പിക്കുന്നത്. പപ്പിയുടെ ആഭരണങ്ങളും വസ്ത്രധാരണവും ഹെയര്‍ സ്‌റ്റൈലുമൊക്കെ ശ്രദ്ധിക്കപ്പെടാറുണ്ട്. പപ്പിയായി മികച്ച അഭിനയമാണ് താരം കാഴ്ചവെക്കുന്നത്. ഉദ്വേഭരിതമായ മുഹൂര്‍ത്തങ്ങളുമായി മുന്നേറുകയാണ് വാനമ്പാടി സീരിയല്‍. പരമ്പര ക്ലൈമാക്‌സിലേക്ക് കടക്കുകയാണെന്നുള്ള വിവരങ്ങളും ഇടയ്ക്ക് പുറത്തുവന്നിരുന്നു.
അഭിനയ ജീവിതത്തിലേയും വ്യക്തി ജീവിതത്തിലേയും വിശേഷങ്ങള്‍ പങ്കുവെച്ചും സുചിത്ര നായര്‍ എത്തിയിരുന്നു. നൃത്തത്തെ ജീവവായുവായി കാണുന്നയാളാണ് താനെന്നും സുചിത്ര നായര്‍ പറഞ്ഞിരുന്നു. നൃത്തവിദ്യാലയം തുടങ്ങുകയെന്ന സ്വപ്‌നം മനസ്സിലേറ്റിയാണ് താന്‍ മുന്നേറുന്നതെന്നും താരം പറഞ്ഞിരുന്നു. അധികം വൈകാതെ തന്നെ ആ സ്വപ്‌നം സഫലീകരിക്കപ്പെടട്ടയെന്നായിരുന്നു ആരാധകര്‍ പറഞ്ഞത്. അഭിനയ ജീവിതത്തിനിടയില്‍ ആ ലക്ഷ്യം അകലുകയാണോയെന്ന സംശയം ഉന്നയിച്ചും താരമെത്തിയിരുന്നു. ഒന്ന് കൂടി സെറ്റാവാനുണ്ടെന്നും സുചിത്ര പറഞ്ഞിരുന്നു.

സോഷ്യല്‍ മീഡിയയില്‍ സജീവമായ സുചിത്രയുടെ പോസ്റ്റുകള്‍ നിമിഷനേരം കൊണ്ടാണ് വൈറലായി മാറുന്നത്. താരത്തിന്റെ പുതിയ പോസ്റ്റ് വൈറലായി മാറിക്കൊണ്ടിരിക്കുകയാണ് ഇപ്പോള്‍. നാല് വര്‍ഷത്തിന് ശേഷം തന്റേതായ ലോകത്തേക്ക് താനെത്തിയെന്നുള്ള സന്തോഷത്തെക്കുറിച്ച് തുറന്നുപറഞ്ഞായിരുന്നു താരം എത്തിയത്. നൃത്തത്തിലേക്കുള്ള തിരിച്ചുവരവിനെക്കുറിച്ചായിരുന്നു സുചിത്ര പറഞ്ഞത്. താരങ്ങളും ആരാധകരുമുള്‍പ്പടെ നിരവധി പേരാണ് സുചിത്രയ്ക്ക് ആശംസ നേര്‍ന്നിട്ടുള്ളത്. നിങ്ങള്‍ നിങ്ങളുടെ ലോകത്തേക്ക് മടങ്ങിപ്പോവുകയെന്നായിരുന്നു വാനമ്പാടിയിലെ നായകനായ സായ്കിരണ്‍ പറഞ്ഞത്.


Click it and Unblock the Notifications











