സുധീഷിനോട് തോന്നിയ അസൂയ അതായിരുന്നു; മോനിഷയുമായി അത്രയും അടുത്തു, ആ പോക്ക് സഹിക്കാന്‍ പറ്റില്ലെന്ന് സുധീഷ്

ചെറിയ പ്രായം മുതല്‍ മലയാള സിനിമയില്‍ അഭിനയിച്ചിരുന്ന നടനാണ് സുധീഷ്. നായകനായി തിളങ്ങി നിന്ന സുധീഷ് ഒരിടക്കാലത്ത് മാറി നിന്നു. ഇപ്പോള്‍ വീണ്ടും ശക്തമായ കഥാപാത്രങ്ങളിലൂടെ പ്രേക്ഷകരുടെ പ്രിയങ്കരനായി മാറിയിരിക്കുകയാണ്. അടുത്തിടെ സംസ്ഥാന സര്‍ക്കാറിന്റെ അംഗീകാരവും നടനെ തേടി എത്തിയിരുന്നു. ഇപ്പോഴിതാ നാദിര്‍ഷയോടും തെസ്‌നി ഖാനോടും തന്റെ സിനിമാ ജീവിതത്തെ കുറിച്ച് പറയുകയാണ് താരം. ഒരു ടെലിവിഷന്‍ പരിപാടിയില്‍ പങ്കെടുക്കാന്‍ എത്തിയതായിരുന്നു സുധീഷ്. താരത്തിന്റെ വാക്കുകളിങ്ങനെ...

 സിനിമയില്‍ വന്നിട്ട് ഏകദേശം മുപ്പത്തിയഞ്ച് വര്‍ഷമായെന്ന് സുധീഷ്

സിനിമയില്‍ വന്നിട്ട് ഏകദേശം മുപ്പത്തിയഞ്ച് വര്‍ഷമായി. സിനിമയില്‍ അഭിനയിച്ച് നിലനില്‍ക്കാന്‍ കഴിയുക എന്നതാണ് വലിയ കാര്യം. പിന്നെ ഈ അടുത്ത് ന്യൂജെന്‍ കാലത്താണ് സംസ്ഥാന തലത്തില്‍ ഒരു അംഗീകാരം കിട്ടുന്നത്. മുന്‍പ് ഞാന്‍ നല്ല വേഷങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്. ചിലപ്പോള്‍ അതിന് അവാര്‍ഡ് കിട്ടും, ഇതിന് കിട്ടും എന്നൊക്കെ അന്ന് പറയുമായിരുന്നു. പക്ഷേ ഇന്നത്തെ കാലഘട്ടത്തില്‍ അത് കിട്ടിയതിന്റെ സന്തോഷം തനിക്കുണ്ടെന്നും സുധീഷ് വെളിപ്പെടുത്തി.

സുധീഷിനോട് അസൂയ തോന്നിയിട്ടുണ്ടെന്ന് നാദിർഷ

എന്നാല്‍ നിന്റെ കൂട്ടുകാരന്‍ ആയിട്ടല്ല ഒരു പ്രേക്ഷകന്‍ എന്ന നിലയില്‍ തനിക്കൊരു കാര്യം പറയാനുണ്ടെന്ന് നാദിര്‍ഷ സൂചിപ്പിച്ചു. 'പണ്ട് കാലങ്ങളില്‍ ഉള്ള സുധീഷിന്റെ സിനിമകളുണ്ട്. അന്ന് ഞാന്‍ അഭിനയിച്ചിട്ടില്ല. നീയാണ് ആദ്യം അഭിനയിക്കുന്നത്. നിന്നെയൊക്കെ ഞാന്‍ അസൂയയോടെ പറയുമായിരുന്നു. നീ അഭിനയിക്കുന്നത് കണ്ടിട്ട് അവന്റെ ഒക്കെ ഒടുക്കത്തെ ഭാഗ്യം എന്നൊക്കെ പറയുമായിരുന്നു. പിന്നെ നമ്മളൊക്കെ ഒരുമിച്ച് വന്നു. മിമിക്രി കാസറ്റുകളുടെ അന്നത്തെ പ്രശ്‌നത്തെ കുറിച്ചും നാദിര്‍ഷ പറഞ്ഞു.

സ്റ്റേജിൽ നിന്നും സിനിമയിലെത്തിയപ്പോഴുള്ള മാറ്റമിതാണ്

സ്റ്റേജില്‍ നിന്നും അങ്ങേ അറ്റത്ത് നില്‍ക്കുന്ന പ്രേക്ഷകനെ പോലും കാണിക്കാന്‍ പറ്റുന്ന രീതിയില്‍ ആംഗ്യങ്ങള്‍ ചെയ്യണം. സിനിമയില്‍ വന്നപ്പോഴും ഞങ്ങള്‍ക്ക് അതൊക്കെ തന്നെയാണ് കാണിച്ചത്. അങ്ങനെയല്ല ഇങ്ങനെയാണ് ചെയ്യേണ്ടത് എന്ന് മനസിലാക്കി വന്നപ്പോഴെക്കും സിനിമയില്‍ നിന്നും പുറത്തായി പോയെന്ന് നാദിര്‍ഷ പറയുന്നു. എന്നാല്‍ നമ്മുടെ ജീവിതത്തിലെ മാറ്റങ്ങള്‍ സിനിമയിലും വന്നിട്ടുണ്ടെന്നാണ് സുധീഷിന്റെ അഭിപ്രായം.

എന്നാല്‍ ന്യൂജനറേഷന്‍ നടന്മാരുടെ ലിസ്റ്റ് എടുത്താല്‍, അതില്‍ നമുക്ക് വേണ്ട താരങ്ങളുടെ ലിസ്റ്റില്‍ സുധീഷും ഉണ്ടാവുമെന്ന് നാദിര്‍ഷ പറയുന്നു. അദ്ദേഹത്തിന് നന്ദി പറഞ്ഞ സുധീഷ് നിന്റെ അടുത്ത സിനിമയില്‍ ഇത്രയും ആവശ്യമുള്ള ഈ നടനെ മറക്കാതെ ഇരുന്നാല്‍ മതിയെന്ന് പറയുന്നു. സിനിമയില്‍ വന്നതിന് ശേഷം മറക്കാന്‍ പറ്റാത്ത ഒരു കാര്യത്തെ കുറിച്ചും സുധീഷ് പറഞ്ഞിരുന്നു.

മോനിഷയുമായി അത്രയും അടുത്ത് പോയിരുന്നുവെന്ന് സുധീഷ്

മോനിഷ എന്റെ കൂടെ ചെപ്പടി വിദ്യ എന്ന സിനിമയില്‍ അഭിനയിച്ചു. അന്ന് അഭിനയിക്കുമ്പോള്‍ മോനിഷ സൂപ്പര്‍താരമാണ്. ഞാന്‍ പുതുമുഖ നടനുമാണ്. എനിക്ക് അവരെയൊക്കെ കാണുന്നത് അത്ഭുതം പോലെയാണ്. മോനിഷ അത്രയും വലിയ താരം ആയിരുന്നിട്ടും എത്ര ലളിതമായ പെരുമാറ്റം ആയിരുന്നെന്നോ. വളരെ സിംപിളാണ്. നമ്മളോടൊക്കെ സ്വന്തം സഹോദരനെ പോലെയോ സുഹൃത്തിനെ പോലെയോ ആണ് പെരുമാറിയിരുന്നത്.

മോനിഷയെ കുറിച്ചുള്ള വാർത്ത അറിഞ്ഞ നിമിഷത്തെ പറ്റി നടൻ

അത്രയും സുഖമായി അവരുടെ കൂടെ അഭിനയിക്കാന്‍ പറ്റിയിരുന്നു. അത്രയും അടുത്തു. പിറ്റേ ദിവസം ഷൂട്ടിങ്ങിന്റെ അന്ന് സുധീഷേ നമുക്കൊരു സ്ഥലം വരെ പോവാനുണ്ടെന്ന് ലൊക്കേഷനില്‍ നിന്നും ആരോ പറഞ്ഞു. അങ്ങനെ പോയി കൊണ്ടിരുന്നപ്പോള്‍ ആണ് ആ വാര്‍ത്ത എന്നോട് പറയുന്നത്. അത് ഭയങ്കര മുറിവാണ്. അത്രയും സ്‌നേഹത്തോടെ പെരുമാറിയ ഒരാളുടെ വേര്‍പാട് സിനിമാലോകത്ത് നിന്നും ഉണ്ടായ മറക്കാന്‍ പറ്റാത്ത അനുഭവമാണെന്നും സുധീഷ് പറയുന്നു.

Recommended Video

ന്യുഡ് ഫോട്ടോഗ്രാഫിയും ബിക്കിനിയുമൊക്കെ ചെയ്തത് എങ്ങനെ,Janaki Sudheer Interview

വീഡിയോ കാണാം

More from Filmibeat

Read more about: sudheesh സുധീഷ്
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X